ഓഹരി വിപണിയിൽ തിരിച്ചടി: സെൻസെക്സ് 500 പോയിന്റ് ഇടിഞ്ഞു, നിക്ഷേപകര്‍ക്ക് നഷ്ടം 5 ലക്ഷം കോടി

Update: 2025-06-13 11:01 GMT

തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 573.38 പോയിന്റ് അഥവാ 0.70 ശതമാനം ഇടിഞ്ഞ് 81,118.60 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 169.60 പോയിന്റ് അഥവാ 0.68 ശതമാനം ഇടിഞ്ഞ് 24,718.60 ൽ ക്ലോസ് ചെയ്തു.

സെൻസെക്സ് ഓഹരികൾ ( Top Gainers, Losers )

സെൻസെക്സ് ഓഹരികളിൽ അദാനി പോർട്ട്സ്, ഐടിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇൻഡസ്ഇൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റൻ, കൊട്ടക് മഹീന്ദ്ര ബാങ്ക്, അൾട്രാടെക് സിമന്റ് എന്നിവ ഇടിവ് രേഖപ്പെടുത്തിയപ്പോൾ ടെക് മഹീന്ദ്ര, ടാറ്റ കൺസൾട്ടൻസി സർവീസസ്, സൺ ഫാർമ, മാരുതി എന്നിവ നേട്ടമുണ്ടാക്കി.

സെക്ടര്‍ സൂചിക

സെക്ടര്‍ സൂചികകളിൽ എഫ്‌എം‌സി‌ജി, പി‌എസ്‌യു ബാങ്ക്, ഓയിൽ ആൻഡ് ഗ്യാസ്, പവർ, ടെലികോം എന്നിവ 0.5-1 ശതമാനം വരെ ഇടിഞ്ഞു, അതേസമയം നിഫ്റ്റി മീഡിയ, ഐടി, റിയലിറ്റി എന്നി സൂചികകൾ 0.2-0.17 ശതമാനം വരെ ഉയർന്നു. നിഫ്റ്റി മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ 0.50 ശതമാനം ഇടിഞ്ഞു.

ആഗോള വിപണികൾ

ഏഷ്യൻ വിപണികളിൽ, ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാന്റെ നിക്കി 225 സൂചിക, ഷാങ്ഹായുടെ എസ്‌എസ്‌ഇ കോമ്പോസിറ്റ് സൂചിക, ഹോങ്കോങ്ങിന്റെ ഹാങ് സെങ് എന്നിവ താഴ്ന്ന നിലയിൽ ക്ലോസ് ചെയ്തു. യൂറോപ്യൻ വിപണികൾ താഴ്ന്ന നിലയിലായിരുന്നു. വ്യാഴാഴ്ച യുഎസ് വിപണികൾ നേട്ടത്തിൽ അവസാനിച്ചു.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 7.44 ശതമാനം ഉയർന്ന് ബാരലിന് 74.52 ഡോളറിലെത്തി.

Tags:    

Similar News