ഇന്ത്യൻ ഓഹരി വിപണി ഇന്ന് ഇടിവിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 452.44 പോയിന്റ് അഥവാ 0.54 ശതമാനം ഇടിഞ്ഞ് 83,606.46 ലും നിഫ്റ്റി 120.75 പോയിന്റ് അഥവാ 0.47 ശതമാനം ഇടിഞ്ഞ് 25,517.05 ലും ക്ലോസ് ചെയ്തു.
സെൻസെക്സ് ഓഹരികൾ ( Top Gainers, Losers )
സെൻസെക്സ് ഓഹരികളിൽ ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി, അൾട്രാടെക് സിമന്റ്, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ ഇടിവ് രേഖപ്പെടുത്തി. അതേസമയം ട്രെന്റ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരത് ഇലക്ട്രോണിക്സ്, ടൈറ്റൻ, ബജാജ് ഫിൻസെർവ് എന്നിവ നേട്ടമുണ്ടാക്കി.
സെക്ടര്‍ സൂചിക
സെക്ടര്‍ സൂചികകളിൽ പിഎസ്‌യു ബാങ്ക് സൂചിക 2.6 ശതമാനം ഉയർന്നു. ഫാർമ സൂചിക 0.5 ശതമാനവും ഉയർന്നു. നിഫ്റ്റി ഐടി, മീഡിയ എന്നിവ 0.40 ശതമാനവും നേട്ടമുണ്ടാക്കി. അതേസമയം നിഫ്റ്റി ഓട്ടോ, റിയലിറ്റി, എഫ്എംസിജി എന്നിവ 0.30 - 0.70 ശതമാനം വരെ ഇടിവ് നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.67 ശതമാനവും സ്മോൾക്യാപ് സൂചിക 0.81 ശതമാനവും താഴ്ന്നു.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ, ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാനിലെ നിക്കി 225 സൂചിക, ഷാങ്ഹായുടെ എസ്‌എസ്‌ഇ കോമ്പോസിറ്റ് സൂചിക എന്നിവ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് ഇടിവ് നേരിട്ടു. യൂറോപ്യൻ വിപണികൾ താഴ്ന്നു. യുഎസ് വിപണികൾ വെള്ളിയാഴ്ച നേട്ടത്തിൽ അവസാനിച്ചു.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.15 ശതമാനം ഇടിഞ്ഞ് ബാരലിന് 67.67 യുഎസ് ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 23 പൈസ ഇടിഞ്ഞ് 85.73 ൽ ക്ലോസ് ചെയ്തു.
