കരടിപ്പിടിയിൽ വിപണി; സെൻസെക്സ് 500 പോയിന്റ് താഴ്ന്നു

Update: 2025-07-24 11:11 GMT

ഇന്ത്യൻ ഓഹരി വിപണി ഇന്ന് നഷ്ട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 542 പോയിന്റ് ഇടിഞ്ഞ് 82,184 ലും നിഫ്റ്റി 157 പോയിന്റ് ഇടിഞ്ഞ് 25,062 ലും ക്ലോസ് ചെയ്തു.

സെൻസെക്സ് ഓഹരികൾ ( Top Gainers, Losers )

സെൻസെക്സ് ഓഹരികളിൽ എറ്റേണൽ, ടാറ്റ മോട്ടോഴ്‌സ്, സൺ ഫാർമ, ടാറ്റ സ്റ്റീൽ, ടൈറ്റൻ എന്നിവ നേട്ടമുണ്ടാക്കി. അതേസമയം ട്രെന്റ്, ടെക് മഹീന്ദ്ര, ബജാജ് ഫിൻ‌സെർവ്, റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്‌സി‌എൽ ടെക്നോളജീസ്, എൻ‌ടി‌പി‌സി എന്നിവ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

സെക്ടര്‍ സൂചിക

സെക്ടര്‍ സൂചികകളിൽ  പി‌എസ്‌യു ബാങ്ക് ,  ഫാർമ എന്നിവ ഒഴികെ മറ്റെല്ലാ സൂചികകളും നഷ്ടത്തിൽ അവസാനിച്ചു. നിഫ്റ്റി ഐടി സൂചിക 2 ശതമാനവും, റിയൽറ്റി, എഫ്എംസിജി സൂചികകൾ ഒരു ശതമാനവും ഇടിവ് നേരിട്ടു. നിഫ്റ്റി സ്മാൾ ക്യാപ് സൂചിക 1.30 ശതമാനവും മിഡ്ക്യാപ് സൂചിക 0.76 ശതമാനവും ഇടിഞ്ഞു.

ആഗോള വിപണികൾ

ഏഷ്യൻ വിപണികളിൽ, ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാന്റെ നിക്കി 225 സൂചിക, ഷാങ്ഹായുടെ എസ്‌എസ്‌ഇ കോമ്പോസിറ്റ് സൂചിക, ഹോങ്കോങ്ങിന്റെ ഹാങ് സെങ് എന്നിവ നേട്ടത്തിൽ വ്യാപാരം നടത്തി. യൂറോപ്യൻ വിപണികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബുധനാഴ്ച യുഎസ് വിപണികൾ ഉയർന്ന നിലയിൽ എത്തി.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 1.24 ശതമാനം ഉയർന്ന് ബാരലിന് 69.36 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു പൈസ ഉയർന്ന് 86.40 ൽ ക്ലോസ് ചെയ്തു.

Tags:    

Similar News