ഇന്ത്യൻ ഓഹരി വിപണി ഇന്ന് നഷ്ട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 166 പോയിന്റ് ഇടിഞ്ഞ് 80,543 ലും നിഫ്റ്റി 75 പോയിന്റ് ഇടിഞ്ഞ് 24,574 ലും ക്ലോസ് ചെയ്തു.
സെൻസെക്സ് ഓഹരികൾ ( Top Gainers, Losers )
സെൻസെക്സ് ഓഹരികളിൽ ഏഷ്യൻ പെയിന്റ്സ്, മഹീന്ദ്ര & മഹീന്ദ്ര, ബിഇഎൽ, അദാനി പോർട്ട്സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ട്രെന്റ്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവ നേട്ടമുണ്ടാക്കി. അതേസമയം സൺ ഫാർമസ്യൂട്ടിക്കൽസ്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ബജാജ് ഫിനാൻസ്, എറ്റേണൽ, ടാറ്റ കൺസൾട്ടൻസി സർവീസസ്, ബജാജ് ഫിൻസെർവ്, ടാറ്റ സ്റ്റീൽ എന്നിവ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
സെക്ടര്‍ സൂചിക
സെക്ടര്‍ സൂചികകളിൽ പിഎസ്‌യു ബാങ്ക് ഒഴികെ, മറ്റെല്ലാ മേഖല സൂചികകളും നഷ്ടത്തിൽ അവസാനിച്ചു. ഐടി , മീഡിയ, റിയൽറ്റി, ഫാർമ, എഫ്എംസിജി എന്നിവ 1-2 ശതമാനം വരെ ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ ഒരു ശതമാനം വീതം ഇടിഞ്ഞു.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ, ജപ്പാനിലെ നിക്കി 225, ഷാങ്ഹായിലെ എസ്‌എസ്‌ഇ കോമ്പോസിറ്റ് സൂചിക, ഹോങ്കോങ്ങിലെ ഹാങ് സെങ് എന്നിവ നേട്ടത്തിൽ ക്ലോസ് ചെയ്തു, അതേസമയം ദക്ഷിണ കൊറിയയുടെ കോസ്പി ഫ്ലാറ്റായി ക്ലോസ് ചെയ്തു. യൂറോപ്യൻ വിപണികൾ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ചൊവ്വാഴ്ച യുഎസ് വിപണികൾ താഴ്ന്നു.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ വില 1.61 ശതമാനം ഉയർന്ന് ബാരലിന് 68.73 ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 15 പൈസ ഉയർന്ന് 87.73 എന്ന നിലയിലെത്തി.
