രണ്ട് ദിവസത്തെ നഷ്ടത്തിന് വിരാമിട്ട് ഓഹരി വിപണി

Update: 2025-08-07 10:46 GMT

വ്യാഴാഴ്ച്ച വിപണി അവസാനിക്കുമ്പോള്‍ സൂചികകളായ സെന്‍സെക്‌സും നിഫ്റ്റി 50 യും നേരിയ നേട്ടത്തോടെയാണ് അവസാനിച്ചത്. സെന്‍സെക്‌സ് 79.27 പോയിന്റ് ഉയര്‍ന്ന് 80,623.26 ലെവലില്‍ അവസാനിച്ചു. നിഫ്റ്റി 252 പോയിന്റ് ഉയര്‍ന്ന് 24,596.15 ലെവലില്‍ 21.95 പോയിന്റ് ഉയര്‍ന്ന് ക്ലോസ് ചെയ്തു.

ബിഎസ്ഇയില്‍, ടെക് മഹീന്ദ്ര, എറ്റേണല്‍ (സൊമാറ്റോ), എച്ച്‌സിഎല്‍ ടെക്‌നോളജീസ് എന്നിവ നേട്ടമുണ്ടാക്കിയപ്പോള്‍ അദാനി പോര്‍ട്‌സ്, ട്രെന്റ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ (എച്ച്യുഎല്‍) എന്നിവയാണ് പ്രധാനമായി നഷ്ടം നേരിട്ട കമ്പനികള്‍.

എന്‍എസ്ഇയില്‍, ഹീറോ മോട്ടോകോര്‍പ്പ്, ടെക് മഹീന്ദ്ര, ജെഎസ്ഡബ്ല്യു സ്റ്റീല്‍ എന്നിവ മുന്നേറിയപ്പോള്‍ അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ്, ഗ്രാസിം എന്നിവ നഷ്ടം നേരിട്ടു.

ട്രംപിന്റെ താരിഫുകളും സമ്പദ്വ്യവസ്ഥയില്‍ അവ ചെലുത്തുന്ന സ്വാധീനവും വര്‍ധിച്ചുവരുന്ന ആശങ്കകള്‍ മൂലം വിപണി ദുര്‍ബലമായി തുടരുന്നതിനിടയിലാണ് നേരിയ നേട്ടമുണ്ടായത്.

കഴിഞ്ഞ ആഴ്ച പ്രാബല്യത്തില്‍ വന്ന ഇന്ത്യന്‍ ഇറക്കുമതികള്‍ക്ക് നേരത്തെ ഏര്‍പ്പെടുത്തിയ 25 ശതമാനം തീരുവ വ്യാഴാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. 21 ദിവസത്തെ നോട്ടീസ് കാലയളവിന് ശേഷം ഓഗസ്റ്റ് 27 മുതല്‍ പുതുതായി പ്രഖ്യാപിച്ച താരിഫുകള്‍ പ്രാബല്യത്തില്‍ വരും.

നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 0.33 ശതമാനം ഉയര്‍ന്നപ്പോള്‍ സ്മോള്‍ക്യാപ് 0.17 ശതമാനം ഉയര്‍ന്ന് ക്ലോസ് ചെയ്തു. മേഖലാ അടിസ്ഥാനത്തില്‍, നിഫ്റ്റി ഫാര്‍മ 0.75 ശതമാനം, ഐടി (0.87 ശതമാനം), മീഡിയ (0.99 ശതമാനം), ഓട്ടോ (0.25 ശതമാനം), പിഎസ്യു ബാങ്ക് (0.29 ശതമാനം), മെറ്റല്‍ (0.13 ശതമാനം) എന്നിവ മാത്രമാണ് നഷ്ടം നേരിട്ടത്.

നിഫ്റ്റി റിയല്‍റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവ മാത്രമാണ് യഥാക്രമം 0.13 ശതമാനവും 0.19 ശതമാനവും നഷ്ടത്തില്‍ ക്ലോസ് ചെയ്തത്.

Tags:    

Similar News