അമേരിക്കയുടെ നികുതി ഭീഷണി; തകര്‍ന്നടിഞ്ഞ് ഓഹരി വിപണി

Update: 2025-08-08 13:31 GMT

ഇന്ത്യന്‍ ഓഹരി വിപണി നഷ്ട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 765 പോയിന്റ് ഇടിഞ്ഞ് 79,857 ലും നിഫ്റ്റി 232 പോയിന്റ് ഇടിഞ്ഞ് 24,363 ലും ക്ലോസ് ചെയ്തു.

സെന്‍സെക്‌സ് ഓഹരികളില്‍ എന്‍ടിപിസി, ടൈറ്റന്‍, ട്രെന്റ്, ഐടിസി, ബജാജ് ഫിന്‍സെര്‍വ് എന്നിവ എന്നിവ നേട്ടമുണ്ടാക്കി. അതേസമയം ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.

സെക്ടര്‍ സൂചികകളില്‍ മെറ്റല്‍, റിയല്‍റ്റി, ഫാര്‍മ, ഓട്ടോ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവ 1 മുതല്‍ 2 ശതമാനം വരെ ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.5 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 1 ശതമാനവും ഇടിഞ്ഞു.

ഏഷ്യൻ വിപണികളിൽ, ജപ്പാനിലെ നിക്കി 225 സൂചിക നേട്ടത്തിലെത്തിയപ്പോൾ, ദക്ഷിണ കൊറിയയുടെ കോസ്പി, ഷാങ്ഹായുടെ എസ്‌എസ്‌ഇ കോമ്പോസിറ്റ് സൂചിക, ഹോങ്കോങ്ങിന്റെ ഹാങ് സെങ് എന്നിവ താഴ്ന്നു. യൂറോപ്യൻ വിപണികൾ നേട്ടത്തിലാണ് വ്യാപാരം നടത്തിയത്. വ്യാഴാഴ്ച യുഎസ് വിപണികൾ സമ്മിശ്രമായാണ് അവസാനിച്ചത്.

ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് ഓയിൽ 0.59 ശതമാനം ഉയർന്ന് ബാരലിന് 66.82 ഡോളറിലെത്തി.

Tags:    

Similar News