നേട്ടത്തിലെത്തി വിപണി: സെന്‍സെക്‌സ് 300 പോയിന്റ് ഉയർന്നു

Update: 2025-08-13 11:10 GMT

ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 304 പോയിന്റ് ഉയർന്ന് 80,539 ലും നിഫ്റ്റി 131.95 പോയിന്റ് ഉയർന്ന് 24,619 ലും ക്ലോസ് ചെയ്തു.

സെന്‍സെക്‌സ് ഓഹരികൾ

സെന്‍സെക്‌സ് ഓഹരികളില്‍ ഭാരത് ഇലക്ട്രോണിക്‌സ്, എറ്റേണൽ, മഹീന്ദ്ര & മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, പവർ ഗ്രിഡ് എന്നിവ നേട്ടമുണ്ടാക്കി. അതേസമയം അദാനി പോർട്ട്‌സ്, ഐടിസി, അൾട്രാടെക് സിമന്റ്, ടൈറ്റൻ എന്നിവ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.

സെക്ടര്‍ സൂചികകൾ

സെക്ടര്‍ സൂചികകളില്‍ എഫ്എംസിജി, ഓയിൽ ആൻഡ് ഗ്യാസ് , പി‌എസ്‌യു ബാങ്ക് എന്നിവ ഒഴികെ മറ്റെല്ലാ മേഖല സൂചികകളും ഇന്ന് നേട്ടം കൈവരിച്ചു. നിഫ്റ്റി ഫാർമ, മെറ്റൽ, ഓട്ടോ എന്നിവ 1.12-1.72 ശതമാനം വരെ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 0.89 ശതമാനവും സ്‌മോൾക്യാപ് സൂചിക 0.82 ശതമാനവും ഉയർന്നു.

ആഗോള വിപണികൾ

ഏഷ്യൻ വിപണികളിൽ, ദക്ഷിണ കൊറിയയുടെ കോസ്പി താഴ്ന്നപ്പോൾ, ജപ്പാനിലെ നിക്കി 225 സൂചിക, ഷാങ്ഹായുടെ എസ്‌എസ്‌ഇ കോമ്പോസിറ്റ് സൂചിക, ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് എന്നിവ നേട്ടത്തിൽ അവസാനിച്ചു. യൂറോപ്യൻ വിപണികൾ സമ്മിശ്രമായാണ് വ്യാപാരം നടത്തിയത്. തിങ്കളാഴ്ച യുഎസ് വിപണികൾ താഴ്ന്നു.

ക്രൂഡ്/ രൂപ

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ 0.36 ശതമാനം കുറഞ്ഞ് ബാരലിന് 65.88 രൂപ യുഎസ് ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 20 പൈസ ഉയർന്ന് 87.43 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.

Tags:    

Similar News