ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 555 പോയിന്റ് ഉയർന്ന് 80,364 ലും നിഫ്റ്റി 198 പോയിന്റ് ഉയർന്ന് 24,625 ലും ക്ലോസ് ചെയ്തു.
സെന്‍സെക്‌സ് ഓഹരികൾ
സെൻസെക്സിൽ ഓഹരികളില്‍ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ട്രെന്റ്, എറ്റേണൽ, ഏഷ്യൻ പെയിന്റ്‌സ്, ഇൻഫോസിസ് എന്നിവ 2 ശതമാനം മുതൽ 3.7 ശതമാനം വരെ നേട്ടമുണ്ടാക്കി.
സെക്ടര്‍ സൂചികകൾ
സെക്ടര്‍ സൂചികകളില്‍ നിഫ്റ്റി മീഡിയ , ഫാർമ എന്നിവ ഒഴികെ മറ്റെല്ലാ സൂചികകളും നേട്ടത്തിലെത്തി. നിഫ്റ്റി ഓട്ടോ 2.80 ശതമാനവും ഐടി 1.59 ശതമാനവും റിയൽറ്റി 1.64 ശതമാനവും ഇടിഞ്ഞു. ബിഎസ്‌ഇ മിഡ്‌ക്യാപ് സൂചിക 2 ശതമാനവും സ്‌മോൾക്യാപ് സൂചിക 1.7 ശതമാനവും ഉയർന്നു.