സെന്‍സെക്സ് 118 പോയന്റ് താഴ്ന്നു; ഓഹരി വിപണി നഷ്ടത്തിൽ

Update: 2025-09-15 10:53 GMT

ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 118 പോയിന്റ് ഇടിഞ്ഞ് 81,785 ലും നിഫ്റ്റി 44 പോയിന്റ് ഇടിഞ്ഞ് 25,069 ലും ക്ലോസ് ചെയ്തു.

സെന്‍സെക്‌സ് ഓഹരികൾ

നിഫ്റ്റി ഓഹരികളിൽ ജിയോ ഫിനാൻഷ്യൽ, അൾട്രാടെക് സിമന്റ്, ബജാജ് ഫിനാൻസ്, എറ്റേണൽ, എൽ ആൻഡ് ടി എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ, ശ്രീറാം ഫിനാൻസ്, ഏഷ്യൻ പെയിന്റ്സ്, എം ആൻഡ് എം, സിപ്ല, ഡോ. റെഡ്ഡീസ് ലാബ്സ് എന്നിവ നഷ്ടത്തിൽ അവസാനിച്ചു.

സെക്ടര്‍ സൂചികകൾ

സെക്ടര്‍ സൂചികകളില്‍ കൺസ്യൂമർ ഡ്യൂറബിൾസ്, ഓട്ടോ, ഐടി, ഫാർമ 0.3-0.6% ഇടിഞ്ഞു, അതേസമയം ക്യാപിറ്റൽ ഗുഡ്സ്, റിയൽറ്റി, പവർ, ടെലികോം സൂചിക 0.5-2.5% ഉയർന്നു.

ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.5 ശതമാനവും സ്മോൾക്യാപ് സൂചിക 0.7 ശതമാനവും ഉയർന്നു.

Tags:    

Similar News