ഓഹരി വിപണി 'റെഡില്‍'; സെന്‍സെക്‌സ് 400 പോയിന്റ് ഇടിഞ്ഞു

Update: 2025-09-24 10:49 GMT

ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 386 പോയിന്റ് താഴ്ന്ന് 81,715 ലും നിഫ്റ്റി112 പോയിന്റ് താഴ്ന്ന് 25,056 ലും ക്ലോസ് ചെയ്തു.

സെന്‍സെക്‌സ് ഓഹരികൾ

നിഫ്റ്റി ഓഹരികളിൽ എച്ച്‌യുഎൽ, നെസ്‌ലെ, എൻ‌ടി‌പി‌സി, ജെ‌എസ്‌ഡബ്ല്യു സ്റ്റീൽ, പവർ ഗ്രിഡ് എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ, ടാറ്റ മോട്ടോഴ്‌സ്, വിപ്രോ, ഭാരത് ഇലക്ട്രോണിക്‌സ്, ജിയോ ഫിനാൻഷ്യൽ, ഹീറോ മോട്ടോകോർപ്പ് എന്നിവ നഷ്ടത്തിൽ അവസാനിച്ചു.

സെക്ടര്‍ സൂചികകൾ

സെക്ടര്‍ സൂചികകളില്‍ എഫ്‌എം‌സി‌ജി ഒഴികെ മറ്റെല്ലാ സൂചികകളും ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി ഓട്ടോ, ഐടി, മീഡിയ, മെറ്റൽ, ഓയിൽ & ഗ്യാസ്, റിയൽറ്റി എന്നിവ 0.5-2% ഇടിഞ്ഞു.

ബി‌എസ്‌ഇ മിഡ്‌ക്യാപ് സൂചിക 0.9 ശതമാനവും സ്‌മോൾക്യാപ് സൂചിക 0.5 ശതമാനവും ഇടിഞ്ഞു.

Tags:    

Similar News