ഒക്‌ടോബറില്‍ ഐപിഒ വരള്‍ച്ച?

  • ഒക്ടോബറിൽ ഇഷ്യുവിന്റെ കാര്യത്തിൽ വിപണി നിശബ്ദതമായേക്കാം
  • വാലിയന്റ് ലബോറട്ടറീസ് ഇഷ്യൂ ഇന്നവസാനിക്കും
  • ആറു എസ്എംഇ കമ്പനികളുടെ ഇഷ്യൂ ഇന്ന് അവസാനിക്കും

Update: 2023-10-03 09:09 GMT

സെപ്റ്റംബറില്‍  ഐ‌പി‌ഒകളുടെ പെരുമഴയായിരുന്നുവെങ്കില്‍  ഈ മാസം പബ്ലിക് ഇഷ്യുവിന്റെ കാര്യത്തിൽ വിപണി നിശബ്ദതയിലേക്കു നീങ്ങുകയാണ്. പതിന്നാല് കമ്പനികളുടെ ഇഷ്യൂവിന്റെ സബ്സ്ക്രിപ്ഷൻ വരും ദിവസങ്ങളിൽ അവസാനിക്കും. ഏഴ് കമ്പനികളുടെ ഓഹരികൾ ഈ ആഴ്ച വിപണിയിൽ  എത്തുകയും ചെയ്യുന്നതോടെ ഐപിഒകളുടെ ഒഴുക്കിനു വിരമാമാകുമെന്നാണ് ലഭിക്കുന്ന സൂചന.

ഈ ആഴ്ച്ച അവസാനിക്കുന്ന ഐപിഒകൾ

വാലിയന്റ് ലബോറട്ടറീസിന്‍റെ 152 കോടിയുടെ ഇഷ്യൂ ഇന്നവസാനിക്കും (ഒക്ടോബര് 3). ഇതുവരെ 8.97 ഇരട്ടി അപേക്ഷകളാണ് വന്നിട്ടുള്ളത്. പ്രൈസ് ബാൻഡ് 133-140 രൂപ. ഒക്ടോബര് അഞ്ചിന് അവസാനിക്കുന്ന 72 കോടിയുടെ പ്ലാസ വെയേഴ്സ് ഇഷ്യൂവിനു 16.85 മടങ്ങ് അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. ഓഹരിയുടെ പ്രൈസ് ബാൻഡ് 51-54 രൂപ.

എസ്എംഇ വിഭാഗത്തിൽ ഇന്ന് ആറു കമ്പനികളുടെ ഇഷ്യൂ അവസാനിക്കും. ഇതുവരെ 150 ഇരട്ടി അപേക്ഷകൾ ലഭിച്ച ഗോയൽ സാൾട്ട്, 60 മടങ്ങ് അപേക്ഷകള്‍ ലഭിച്ച ലോജിസ്റ്റിക് സേവന സ്ഥാപനമായ വൺക്ലിക്ക് ലോജിസ്റ്റിക്‌സ് എന്നിവ ഇതിലുള്‍പ്പെടുന്നു.

വാണിജ്യ ഇടങ്ങൾ വാടകയ്‌ക്ക് എടുത്ത് കൈകാര്യം ചെയുന്ന കോൺടോർ സ്‌പെയ്‌സിന്റെ ഇഷ്യൂവിന് 34 ഇരട്ടി അപേക്ഷകളും ഐടി സൊല്യൂഷൻസ് കമ്പനിയായ കാനറിസ് ഓട്ടോമേഷൻസും ഇന്ത്യയുടെ ഇഷ്യൂവിനു മൂന്നിരട്ടി അപേക്ഷയും ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് സേവന കമ്പനിയായ വിന്യാസ് ഇന്നൊവേറ്റീവ് ടെക്നോളജീസ്, ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഇ ഫാക്ടർ എക്സ്പീരിയൻസ്, സുനിത ടൂൾസ് എന്നിവക്ക് യഥാക്രമം 3.03 ഇരട്ടിയും 3.77 ഇരട്ടിയും 10.79 ഇരട്ടിയും അപേക്ഷകൾ ലഭിച്ചു.

വിവാ ട്രേഡ് കോം ഒക്ടോബർ നാലിനും, കർണിക ഇൻഡസ്‌ട്രീസ്, പ്ലാഡ ഇൻഫോടെക് സർവീസ്, ഷാർപ്പ് ചക്‌സ് ആൻഡ് മെഷീനുകൾ, വിഷ്ണുസൂര്യ പ്രോജക്‌ട്‌സ് ആൻഡ് ഇൻഫ്രാ എന്നിവയുടെ ഐപിഒകൾ ഒക്ടോബർ അഞ്ചിനും അവസാനിക്കും.

ഈ ആഴ്ച്ച ലിസ്റ്റിംഗിനെത്തുന്ന ഓഹരികൾ 

മംഗളം അലോയ്‌സ്, ഡിജികോർ സ്റ്റുഡിയോ എന്നിവയുടെ ഓഹരികൾ ഒക്ടോബർ നാലിന് ലിസ്റ്റ് ചെയ്യും. ഓർഗാനിക് റീസൈക്ലിംഗ് സിസ്റ്റംസ്, ഇൻസ്പയർ ഫിലിംസ് ഓഹരികൾ ഒക്ടോബർ 5 ലിസ്റ്റിങ്ങിനെത്തും.

Tags:    

Similar News