വില്‍പ്പന സമ്മര്‍ദം നേരിടുന്നത് തുടര്‍ന്ന് ജിയോ ഫിന്‍

  • ഇന്നും വില്‍പ്പന ഇടിവില്‍ തുടരുന്നു
  • 200-225 രൂപ ആകർഷകമായ എൻട്രി പോയിന്റുകളെന്ന് വിദഗ്ധര്‍

Update: 2023-08-22 05:13 GMT

ഏറെ ഹൈപ്പോടെ എത്തി വിപണിയില്‍ ആദ്യ ദിനത്തില്‍ തന്നെ തിരിച്ചടി നേരിട്ടിരിക്കുകയാണ് ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്. തിങ്കളാഴ്ച 5% ലോവർ സർക്യൂട്ടിലാണ് വില്‍പ്പന അവസാനിപ്പിച്ചത്. വിപണി മൂല്യത്തില്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായാണ് ജിയോ ഫിന്‍ ഇപ്പോള്‍ നിലകൊള്ളുന്നത്. 

262 രൂപ എന്ന വിലയിലാണ് ഇന്നലെ ജിയോ ഫിന്‍ ഓഹരികള്‍ എന്‍എസ്‍ഇ-യില്‍ ലിസ്റ്റ് ചെയ്യപ്പെട്ടത്. എന്നാല്‍ ആ വിലയ്ക്ക് വാങ്ങാന്‍ നിക്ഷേപകര്‍ പൊതുവില്‍ താല്‍പ്പര്യപ്പെട്ടില്ല. വ്യാപാരം തുടങ്ങി മിനിറ്റുകൾക്കുള്ളിൽ, ഓഹരി 248.9 രൂപയിലേക്ക് ഇടിഞ്ഞു. ബിഎസ്ഇയിലെ ലിസ്റ്റിംഗ് അൽപ്പം ഉയർന്ന് 265 രൂപയിലായിരുന്നു. എന്നാൽ ഇവിടെയും, ലിസ്‌റ്റ് ചെയ്‌തതിന് തൊട്ടുപിന്നാലെ വില 251.75 രൂപയിൽ എത്തി. 

"കമ്പനിയുടെ പാരമ്പര്യവും സാമ്പത്തിക വളർച്ചാ സാധ്യതയും കണക്കിലെടുത്ത്,  200-225 രൂപ ആകർഷകമായ എൻട്രി പോയിന്റുകൾ ആയിരിക്കുമെന്ന് ഞാൻ കരുതുന്നു," സ്വതന്ത്ര മാർക്കറ്റ് കൺസൾട്ടന്റ് അംബരീഷ് ബാലിഗ പറഞ്ഞു, എന്നിരുന്നാലും, നിഷ്ക്രിയ ഫണ്ടുകളുടെ വിൽപ്പന റീട്ടെയില്‍ നിക്ഷേപകരില്‍ വില്‍പ്പന സമ്മര്‍ദം സൃഷ്ടിക്കുമെന്നാണ് വിലിയിരുത്തപ്പെടുന്നത്.  

നിഫ്റ്റിയിലെ നിഷ്ക്രിയ ഫണ്ടുകൾക്ക് ഏകദേശം 290 ദശലക്ഷം ഡോളർ വിലമതിക്കുന്ന 90 ദശലക്ഷം ഓഹരികൾ വിൽക്കാൻ കഴിയുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ നുവാമ വിലയിരുത്തുന്നത്. അതേസമയം സെൻസെക്സിലെ നിഷ്ക്രിയ ഫണ്ടുകള്‍ക്ക് ഏകദേശം 175 ദശലക്ഷം ഡോളർ വിലമതിക്കുന്ന 55 ദശലക്ഷം ഓഹരികൾ വിൽക്കാൻ കഴിയും. 

എൻ‌എസ്‌ഇയിലെ ഓർഡർ ബുക്കിൽ ഇന്നലെ 248.9 രൂപയില്‍ 209,900 ജിയോഫിന്‍ ഓഹരികൾ വിറ്റഴിച്ചതായി കാണാം. അത് ആ വിലയ്ക്ക് വാങ്ങുന്നതിന് നിക്ഷേപകര്‍ താല്‍പ്പര്യപ്പെടുന്നില്ല. അതേസമയം ബിഎസ്‌ഇയിൽ 131,738 ഓഹരികൾ 251.75 രൂപയ്ക്ക് വിറ്റഴിച്ചു, അവിടെയും ആ വിലയ്ക്ക് വാങ്ങുന്നതിന് ബിഡുകളൊന്നും എത്തിയിട്ടില്ല. 

ഇന്നും ഓഹരി വിപണിയില്‍ ജിയോ ഫിന്‍ ഓഹരികള്‍ തുടക്കത്തില്‍ തന്നെ ഇടിവിലേക്ക് നീങ്ങി. രാവിലെ 10.13നുള്ള വിവരം അനുസരിച്ച് 5 ശതമാനം ഇടിവോടെ 236.45 രൂപയിലാണ് എന്‍എസ്ഇ-യില്‍ വില്‍പ്പന നടക്കുന്നത്. 

Tags:    

Similar News