ദലാല്‍ സ്ട്രീറ്റ് അരങ്ങേറ്റത്തിനുള്ള തീയതി പ്രഖ്യാപിച്ച് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്

  • ജിയോ ഫിന്‍ (JIOFIN ) എന്ന ചിഹ്നം ഉപയോഗിച്ചായിരിക്കും ഓഗസ്റ്റ് 21 മുതല്‍ വ്യാപാരം നടത്തുക
  • റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ യോഗ്യരായ ഓഹരി ഉടമകളുടെ ഡീമാറ്റ് അക്കൗണ്ടുകളിലേക്ക് 1:1 എന്ന അനുപാതത്തില്‍ കഴിഞ്ഞ ആഴ്ച ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരികള്‍ ക്രെഡിറ്റ് ചെയ്തിരുന്നു

Update: 2023-08-18 10:33 GMT

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ (ആര്‍ഐഎല്‍) നിന്ന് ജുലൈ മാസം വേര്‍പെടുത്തിയ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ജെഎഫ്എസ്എല്‍) ഓഗസ്റ്റ് 21 തിങ്കളാഴ്ച ഇന്ത്യന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും.

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിനെ എഫ്ടിഎസ്ഇ റസ്സല്‍ (Financial Times Stock Exchange-Russell) അവരുടെ സൂചികകളില്‍ നിന്ന് ഒഴിവാക്കുന്നതിന് ഒരു ദിവസം മുമ്പാണ് ഇന്ത്യയിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമാണ് എഫ്ടിഎസ്ഇ റസ്സല്‍.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ യോഗ്യരായ ഓഹരി ഉടമകളുടെ ഡീമാറ്റ് അക്കൗണ്ടുകളിലേക്ക് 1:1 എന്ന അനുപാതത്തില്‍ കഴിഞ്ഞ ആഴ്ച ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരികള്‍ ക്രെഡിറ്റ് ചെയ്തിരുന്നു.

ജിയോ ഫിന്‍ (JIOFIN ) എന്ന ചിഹ്നം ഉപയോഗിച്ചായിരിക്കും ഓഗസ്റ്റ് 21 മുതല്‍ വ്യാപാരം നടത്തുക.

ബ്രോക്കിംഗ്, അസറ്റ് മാനേജ്‌മെന്റ്, എന്‍ബിഎഫ്‌സി, ഇന്‍ഷ്വറന്‍സ്, മ്യൂചല്‍ ഫണ്ട് ബിസിനസുകള്‍ എന്നിവയില്‍ ലൈസന്‍സ് ഉണ്ട് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്.

Tags:    

Similar News