ലിസ്റ്റിംഗിന് ശേഷമുള്ള ആദ്യ പാദ ഫലങ്ങള്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്ന് പുറത്തുവിടും

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരികള്‍ ഇതുവരെ 5 ശതമാനം റിട്ടേണ്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്

Update: 2023-10-16 05:25 GMT

ലിസ്റ്റ് ചെയ്തതിനു ശേഷമുള്ള ആദ്യ പാദ ഫലങ്ങള്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്ന് പുറത്തുവിടും.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (എന്‍ബിഎഫ്‌സി) വിഭാഗത്തിന് ഇതുവരെ നിക്ഷേപകരില്‍ നിന്ന് നല്ല പ്രതികരണമല്ല ലഭിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 21ന് ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്തതിനു ശേഷം ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരികള്‍ ഇതുവരെ 5 ശതമാനം റിട്ടേണ്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്.

2023 സെപ്റ്റംബര്‍ പാദ ഫലത്തിന് മുന്നോടിയായി, ജിയോ ഫിനാന്‍ഷ്യല്‍ ഓഹരികള്‍ ബിഎസ്ഇയിലെ മുന്‍ ക്ലോസിംഗ് വിലയായ 224.25 നെതിരെ ഒക്ടോബര്‍ 16ന് 225 രൂപയില്‍ നേരിയ നേട്ടത്തോടെയാണു വ്യാപാരം ആരംഭിച്ചത്.

വ്യാപാരത്തിന്റെ ആദ്യ മണിക്കൂറില്‍ 0.75 ശതമാനത്തോളം ഉയര്‍ന്ന് 225.95 രൂപയിലെത്തി. വിപണി മൂല്യം 1.43 ലക്ഷം കോടി രൂപയായും ഉയര്‍ന്നു.

വിപണി മൂലധനത്തിന്റെ കാര്യത്തില്‍ ബജാജ് ഫിനാന്‍സിനും അതിന്റെ ഹോള്‍ഡിംഗ് കമ്പനിയായ ബജാജ് ഫിന്‍സെര്‍വിനും ശേഷം മൂന്നാമത്തെ വലിയ എന്‍ബിഎഫ്‌സിയാണു ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്.

Tags:    

Similar News