ഇടിവിൽ കേരള ബാങ്കുകൾ : ജിയോജിത് 7.7% നേട്ടത്തില്‍
- ഫാക്ട് ഓഹരികൾ ഇടിവിൽ ക്ലോസ് ചെയ്തു
- ജിയോജിത് ഓഹരികളില്‍ ഉയർച്ച
- കേരള ആയുർവേദ ഓഹരികൾ ഇന്ന് വ്യാപാരവസാനം നേട്ടത്തിൽ
നവംബർ ഒന്നിലെ വ്യാപാരം അവസാനിക്കുമ്പോൾ കേരള ബാങ്കുകൾ ഇടിവ് തുടരുന്നു. ഫെഡറൽ ബാങ്ക് 0.11 ശതമാനം താഴ്ന്നു 140.05 രൂപയിൽ ക്ലോസ് ചെയ്തു. നേട്ടങ്ങളില്ലാതെ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപാരം നടത്തിയ സൗത്ത് ഇന്ത്യൻ ബാങ്ക് 0.41 ശതമാനം നഷ്ടത്തിൽ 24.15 രൂപയിൽ ക്ലോസ് ചെയ്തു. ധനലക്ഷ്മി ബാങ്ക് 2.26 ശതമാനം താഴ്ന്ന് 28.05 രൂപയിൽ വ്യാപാരം നിർത്തി. സിഎസ്ബി ഓഹരികളും നഷ്ടം രേഖപ്പെടുത്തി. ഓഹരിയൊന്നിന് 3.78 ശതമാനത്തിന്റെ ഇടിവിൽ 317.4 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.
ഒക്ടോബർ 31-ന് പത്തു ശതമാനം ഉയർന്ന ഫാക്ട് ഓഹരികൾ ഇടിവിൽ വ്യാപാരം നിർത്തി. ഇന്നലത്തെ ക്ലോസിങ് പ്രൈസായ 756.05 രൂപയിൽ നിന്ന് 1.51 ശതമാനം താഴ്ന്ന് 744.65 രൂപയിലാണ് ക്ലോസ് ചെയ്തത്.
സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം ക്വാർട്ടറില്‍ അറ്റാദായത്തിൽ 58 ശതമാനം വളർച്ച രേഖപ്പെടുത്തിയ ജിയോജിത് ഫിനാന്‍ഷ്യല്‍ 69.20 രൂപ വരെ എത്തിയശേഷം 7.67 ശതമാനം നേട്ടത്തോടെ 64.55 രൂപയിൽ ക്ലോസ് ചെയ്തു.
ഇടിവ് തുടർന്നിരുന്ന കേരള ആയുർവേദ ഓഹരികൾ ഇന്ന് വ്യാപാരവസാനം നേട്ടത്തിൽ. ഓഹരികൾ 1.98 ഉയർന്ന് 205.65 രൂപയിൽ ക്ലോസ് ചെയ്തു. കല്യാൺ ജ്വലേഴ്‌സ് ഓഹരികൾ 3 ശതമാനം ഉയർന്നു. ക്ലോസിങ് വില 297.35 രൂപ.
വി-ഗാർഡ് രണ്ടാം പാദഫലം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായത്തിലും മൊത്ത വരുമാനത്തിലും കമ്പനി ഇടിവ് രേഖപെടുത്തിയിട്ടുണ്ട്. ഓഹരികൾ ഇന്ന് 0.53 ശതമാനം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
