കേരള കമ്പനികൾ ഇന്ന്; സർവ്വകാല ഉയരം തൊട്ട് കൊച്ചിൻ ഷിപ്പ് യാർഡ്

  • കേരള ആയുർവേദ ഇന്നത്തെ വ്യാപാരത്തിൽ സർവ്വ കാല ഉയരം തൊട്ടു
  • കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയിലെത്തി
  • പോപ്പുലർ ഓഹരികൾ ഇന്നും ഇടിവിൽ

Update: 2024-04-23 12:38 GMT

ഏപ്രിൽ 23ലെ വ്യാപാരത്തിൽ കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ കുതിച്ചുയർന്നു. തുടക്ക വ്യാപാരം മുതൽ നേട്ടത്തിലായിരുന്ന ഓഹരികൾ എക്കാലത്തെയും ഉയർന്ന വിലയായ 1280 രൂപയും തൊട്ടു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 13.29 ശതമാനം ഉയർന്ന ഓഹരികൾ 1251.95 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 234.48 രൂപയാണ്. ഏകദേശം 1.70 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 29,704 കോടി രൂപ കടന്നു. കഴിഞ്ഞ മാസം നേരിയ ഇടിവിലായിരുന്ന ഓഹരികൾ ഈ മാസം ഇതുവരെ ഉയർന്നത് 43.61 ശതമാനമാണ്. മുൻ വർഷം 153.43 ശതമാനം നേട്ടം നൽകിയ ഓഹരികൾ ഈ വർഷം ഇതുവരെ ഉയർന്നത് 85 ശതമാനത്തോളമാണ്.

കേരള ആയുർവേദ ഓഹരികളും ഇന്നത്തെ വ്യാപാരത്തിൽ സർവ്വ കാല ഉയരം തൊട്ടു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും പത്തു ശതമാനം നേട്ടം നൽകിയ ഓഹരികൾ ഉയർന്ന വിലയായ 330.10 രൂപയിൽ തന്നെ വ്യാപാരം അവസാനിപ്പിച്ചു. കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയിലെത്തി, 7.84 ശതമാനം വർദ്ധനവോടെ 2260 രൂപയിൽ ഓഹരികൾ ക്ലോസ് ചെയ്തു. കിതപ്പിലായിരുന്ന കല്യാൺ ഓഹരികൾ നേട്ടത്തിൽ. വ്യാപാരവസാനം 3.22 ശതമാനം ഉയർന്ന ഓഹരികൾ 414.65 രൂപയിലെത്തി. ജിയോജിത് ഓഹരികൾ 2.41 ശതമാനം നേട്ടം നൽകി. കിറ്റെക്സ് ഓഹരികൾ 1.37 ശതമാനം ഉയർന്ന് 199.30 രൂപയിൽ ക്ലോസ് ചെയ്തു. 


Full View


ബാംങ്കിംഗ്‌ ഓഹരികളിൽ നിന്നും ധനലക്ഷ്മി ബാങ്ക് 0.46 ശതമാനവും ഫെഡറൽ ബാങ്ക് 0.16 ശതമാനവും ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 0.08 ശതമാനവും  ഉയർന്നപ്പോൾ സിഎസ്ബി ബാങ്ക് 0.09 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക്  0.35 ശതമാനവും ഇടിഞ്ഞു.

വണ്ടർലാ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 1.72 ശതമാനം ഇടിഞ്ഞ് 1004.20 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ 1.44 ശതമാനം താഴ്ന്ന് 1617.50 രൂപയിലെത്തി. വി ഗാർഡ് ഓഹരികൾ 1.32 ശതമാനം നഷ്ടം നൽകി 340.80 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. പോപ്പുലർ ഓഹരികൾ ഇന്നും ഇടിവിൽ, 0.83 ശതമാനം ഇടിഞ്ഞ ഓഹരികൾ 238.85 രൂപയിൽ ക്ലോസ് ചെയ്തു. നേരിയ ഇടിവിൽ മണപ്പുറം ഫൈനാൻസ് ഓഹരികളും വ്യാപാരം അവസാനിപ്പിച്ചു.


Full View


Tags:    

Similar News