കേരള കമ്പനികൾ ഇന്ന്; നിലംപതിച്ച് മണപ്പുറം, മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ

  • വണ്ടർലാ ഓഹരികൾ 6.41 ശതമാനം താഴ്ന്നു
  • കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ നേട്ടത്തിൽ
  • നേരിയ നേട്ടത്തിൽ സിഎസ്ബി ബാങ്ക് ഓഹരികൾ

Update: 2024-05-09 13:02 GMT

മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ഫിനാൻസ് കമ്പനികൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അഡ്വൈസറി ലെറ്റർ. വായ്പകൾ വിതരണം ചെയ്യുന്നത് പരിമിതിപ്പെടുത്താനാണ് ആർബിഐയുടെ പുതിയ നിർദ്ദേശം. വാർത്തകളെ തുടർന്ന് മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 8 ശതമാനത്തിലധികമാണ് ഇന്നത്തെ വ്യാപാരത്തിൽ ഇടിഞ്ഞത്. പണം വിതരണം ചെയ്യുന്നതിനുള്ള ആദായനികുതി നിയമം (ഐടി) കർശനമായി പാലിക്കാൻ രണ്ട് എൻബിഎഫ്‌സികളോടും സെൻട്രൽ ബാങ്ക് ആവശ്യപ്പെട്ടു. കൂടാതെ ഒരു എൻബിഎഫ്‌സിയും 20,000 രൂപയിൽ കൂടുതൽ ലോൺ തുക പണമായി നൽകരുതെന്നും കേന്ദ്ര ബാങ്ക് വ്യക്തമാക്കി. 

മണപ്പുറം ഫിനാൻസ് ഓഹരികൾ മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 7.89 ശതമാനം നഷ്ടത്തോടെ 165.80 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 7.72 ശതമാനം ഇടിഞ്ഞ് 283.35 രൂപയിൽ ക്ലോസ് ചെയ്തു. വണ്ടർലാ ഓഹരികൾ 6.41 ശതമാനം താഴ്ന്ന് 920.45 രൂപയിലെത്തി. മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ 5.91 ശതമാനം ഇടിവോടെ 222.25 രൂപയിൽ ക്ലോസ് ചെയ്തു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 4.64 ശതമാനം താഴ്ന്ന് 1234.70 രൂപയിലെത്തി. ഫാക്ട് ഓഹരികൾ 3.77 ശതമാനത്തിന്റെ നഷ്ടത്തോടെ 651.70 രൂപയിൽ ക്ലോസ് ചെയ്തു.


Full View


കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 0.98 ശതമാനം നേട്ടത്തോടെ 397.15 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കേരള ആയുർവേദ ഓഹരികൾ 0.34 ശതമാനം ഉയർന്ന് 293.40 രൂപയിലെത്തി. ഈസ്റ്റേൺ ട്രെഡ്‍സ്, ഗുജറാത്ത് ഇൻജെക്ട ഓഹരികൾ മാറ്റമില്ലാതെ വ്യാപാരം അവസാനിപ്പിച്ചു.

ബാങ്കിങ് ഓഹരികളിൽ സിഎസ്ബി ബാങ്ക് 0.45 ശതമാനം ഉയർന്ന് 355.30 രൂപയിൽ ക്ലോസ് ചെയ്തു. ഫെഡറൽ ബാങ്ക് 0.13 ശതമാനവും ധനലക്ഷ്മി ബാങ്ക് 1.78 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 1.99 ശതമാനവും ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 6.26 ശതമാനവും ഇടിഞ്ഞു.


Full View


Tags:    

Similar News