മൈത്രേയ മെഡികെയർ അരങ്ങേറ്റം 98% പ്രീമിയത്തിൽ
- ഇഷ്യൂ വില 82 രൂപ. ലിസ്റ്റിംഗ് വില 162.55 രൂപ.
- മിഷ് ഡിസൈൻസ് 31 ശതമാനം പ്രീമിയത്തിൽ ലിസ്റ്റ് ചെയ്തു
2019-ൽ സ്ഥാപിതമായ മൈത്രേയ മെഡികെയർ 98.23 ശതമാനം പ്രീമിയത്തിൽ ലിസ്റ്റ് ചെയ്തു. എൻഎസ്ഇ എമെർജിൽ 162.55 രൂപയ്ക്കാണ് ഓഹരികൾ ലിസ്റ്റ് ചെയ്തത്. ഇഷ്യൂ വില 82 രൂപയായിരുന്നു.
ഇഷ്യൂ വഴി കമ്പനി 14.89 കോടി രൂപ കമ്പനി സ്വരൂപിച്ചു. ഗുജറാത്തിലെ വൽസാദിൽ ഒരു ആശുപത്രി സ്ഥാപിക്കുന്നതിനും ഇഷ്യൂ ചെയ്ത നോൺ-കൺവേർട്ടിബിൾ റിഡീമബിൾ പ്രിഫറൻസ് ഷെയറുകളുടെ ഒരു ഭാഗം വാങ്ങാനും കമ്പനിയുടെ പ്രവർത്തന മൂലധന ആവശ്യങ്ങള്‍ എന്നിവക്കായി ഇഷ്യൂ തുക ഉപയോഗിക്കും.
ഗുജറാത്തിലെ സൂറത്തിൽ സ്ഥിതി ചെയ്യുന്ന ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയാണ് മൈത്രേയ മെഡികെയർ. പ്രാഥമിക, ദ്വിതീയ, തൃതീയ പരിചരണത്തോടുകൂടിയ മൾട്ടി-ഡിസിപ്ലിനറി ഇന്റഗ്രേറ്റഡ് ഹെൽത്ത് കെയർ സേവനങ്ങളാണ് ആശുപത്രി നൽകുന്നത്. കാർഡിയോളജി, യൂറോളജി, ലാപ്രോസ്‌കോപ്പിക് സർജറി, ഓങ്കോളജി, ന്യൂറോ സർജറി, സ്‌പൈൻ സർജറി, ന്യൂറോളജി, നെഫ്രോളജി ഉൾപ്പെടെ 18-ലധികം സ്പെഷ്യാലിറ്റികളിലും സൂപ്പർ സ്പെഷ്യാലിറ്റികളിലുമായി മൈത്രേയ മെഡികെയർ സമഗ്രമായ ആരോഗ്യ സേവനങ്ങൾ നൽകുന്നു. ജോയിന്റ് റീപ്ലേസ്‌മെന്റുകളും ആർത്രോസ്കോപ്പിക് സർജറികളും, ഗൈനക്കോളജി ആൻഡ് ഹൈ-റിസ്‌ക് ഒബ്‌സ്റ്റട്രിക്‌സ്, ഹെപ്പറ്റോസെല്ലുലാർ ബില്ലറി സർജറി, ക്രിട്ടിക്കൽ കെയർ മെഡിസിൻ മുതലായവയും ഇതിൽ ഉൾപ്പെടുന്നു.
മിഷ് ഡിസൈൻസ്
വസ്ത്ര നിർമാണ കമ്പനിയായ മിഷ് ഡിസൈൻസ് 31 ശതമാനം പ്രീമിയത്തിൽ ബിഎസ്ഇ എസ്എംഇ-യിൽ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വില 122 രൂപയും ലിസ്റ്റിംഗ് വില 160 രൂപയുമാണ്. ഇഷ്യൂ വഴി കമ്പനി 9.76 കോടി രൂപ സമാഹരിച്ചു.
പ്രവർത്തന മൂലധനം, ബ്രാൻഡിംഗ്, മാർക്കറ്റിംഗ്, പൊതു കോർപ്പറേറ്റ് ആവശ്യം എന്നിവക്ക് ഇഷ്യൂ തുക ഉപയോഗിക്കും
2017 നവംബറിൽ സ്ഥാപിതമായ മിഷ് ഡിസൈൻസ് ഇന്ത്യയിൽ "മിഷ്", "കേർവ്സ് ബൈ മിഷ്" എന്ന ബ്രാൻഡിന് കീഴിൽ തുണിത്തരങ്ങൾ വസ്ത്രങ്ങളാക്കി മാറ്റുന്നതിൽ ഏർപ്പെട്ടിരിക്കുന്നു. കമ്പനി നിലവിൽ തങ്ങളുടെ ഉൽപ്പന്നം "സോയി" എന്ന ബ്രാൻഡിൽ യുണൈറ്റഡ് അറബ് എമിറേറ്റിലേക്ക് കയറ്റുമതി ചെയ്യുന്നു. ഉപഭോക്താക്കളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 1000-ലധികം ട്രെൻഡി ഡിസൈനുകളുടെ ശേഖരം കമ്പനി നൽകുന്നു. വസ്ത്രങ്ങൾ, ടോപ്പുകൾ, കോ-ഓർഡുകൾ, ടീ-ഷർട്ടുകൾ, ട്രൗസറുകൾ, പലാസോകൾ എന്നിങ്ങനെ
