യുദ്ധത്തിന്റെ നിഴൽ വീഴാതെ ഇന്ത്യൻ വിപണി, സൂചികകൾ ഇന്നും നേട്ടത്തിൽ

  • ഇന്ത്യന്‍ വിപണികള്‍ തുടക്ക വ്യപാരം നഷ്ടത്തിലായിരുന്നു.
  • യൂറോപ്യന്‍, ഏഷ്യന്‍ വിപണികള്‍ ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചു

Update: 2023-10-30 11:43 GMT

ഓഹരി വിപണിയിൽ  തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തോടിയാണ് വ്യാപാരം അവസാനിച്ചത്. ഇന്ന് (ഒക്ടോബർ 30 )  . സെന്‍സെക്സ് 0.52 ശതമാനം ഉയര്‍ന്ന് 64,112.65 ലും നിഫ്റ്റി 0.49 ശതമാനം ഉയര്‍ന്ന് 19,140.90 ലും എത്തി. ഓട്ടോ, എഫ്എംസിജി ഒഴികെ, എല്ലാ സെക്ടറല്‍ സൂചികകളും നിക്ഷേപകർക്ക് ലാഭം സമ്മാനിച്ചു . ഓയില്‍ ആന്‍ഡ് ഗ്യാസ്, റിയല്‍റ്റി സൂചിക ഒരു ശതമാനം വീതം നേട്ട൦ നൽകി. .

ആഗോള സൂചികകളുടെ പ്രവണകള്‍ ഉള്‍ക്കൊണ്ട് ഇന്ത്യന്‍ വിപണികള്‍ തുടക്ക വ്യപാരം നഷ്ടത്തിലായിരുന്നു. ബിപിസിഎല്‍, അള്‍ട്രാടെക് സിമന്റ്, ഒഎന്‍ജിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപരം അവസാനിപ്പിച്ചത്

ആക്സിസ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐടിസി, എന്‍ടിപിസി, ടാറ്റ സ്റ്റീല്‍, ബജാജ് ഫിന്‍സെര്‍വ, യുപിഎല്‍, ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുക്കി, ബജാജ് ഓട്ടോ തുടങ്ങിയവ വ്യപാരം അവസാനിക്കുമ്പോള്‍ നഷ്ടം രേഖപ്പെടുത്തി.

കൂടാതെ, പശ്ചിമേഷ്യയിലെ പിരിമുറുക്കങ്ങള്‍ക്കിടയില്‍ വിദേശത്ത് ബ്രെന്റ് ക്രൂഡ് ഓയില്‍ വില ദുര്‍ബലമായതും നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചതായി വ്യാപാരികള്‍ പറഞ്ഞു. ബ്രെന്റ് ക്രൂഡ് 1.55 ശതമാനം ഇടിഞ്ഞ് ബാരലിന് 89.18 ഡോളറിലെത്തി.

ഏഷ്യന്‍ വിപണികളില്‍ സിയോള്‍, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തില്‍ അവസാനിച്ചപ്പോള്‍ ടോക്കിയോ നഷ്ടം രേഖപ്പെടുത്തി. യൂറോപ്യന്‍ വിപണികള്‍ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. വെള്ളിയാഴ്ച അമേരിക്കന്‍ വിപണികള്‍ നഷ്ടത്തിലാണ് അവസാനിച്ചത്. പശ്ചിമേഷ്യയിലെ ജിയോപൊളിറ്റിക്കല്‍ സംഘര്‍ഷം തുടരുന്നതിനാല്‍ യൂറോപ്യന്‍, ഏഷ്യന്‍ വിപണികള്‍ ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചു.

'ക്രൂഡ് വിലയില്‍ കാര്യമായ വര്‍ധനയില്ലാത്തതും,  ഏതാനും മുൻനിര കമ്പനികളുടെ രണ്ടാം  പാദഫലങ്ങളും  വിപണിക്ക്  വി  ഉണർവ് നല്‍കി. അതിനാല്‍ കഴിഞ്ഞ ആഴ്ച കനത്ത വില്‍പ്പനയ്ക്ക് ശേഷം ഓഹരി വിപണികള്‍ ഒരു ഹ്രസ്വകാല ഉന്മേഷം അനുഭവിക്കുന്നുണ്ട്. എന്നാല്‍ വരും ദിവസങ്ങളിൽ  വിപണിയുടെ ഗതി നിയന്ത്രിക്കുക പശ്ചിമേഷ്യൻ സംഘർഷത്തിന്റെ തീവ്രതയെയും,  യു എസ്  ബോണ്ട് വരുമാനത്തിലെ കുതിപ്പിന്റെ ശക്തിയെയും,എണ്ണ വിലയിലെ ചാഞ്ചാട്ടങ്ങളെയും  ആശ്രയിച്ചിരിക്കും,' ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ റിസര്‍ച്ച് മേധാവി വിനോദ് നായര്‍ പറഞ്ഞു.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്ഐഐകള്‍) വെള്ളിയാഴ്ച 1,500.13 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. അമേരിക്കന്‍ ട്രഷറി ആദായത്തിലെ കുതിച്ചുചാട്ടവും ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തിന്റെ ഫലമായുണ്ടായ അനിശ്ചിതാവസ്ഥയും കാരണം വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഈ മാസം ഇതുവരെ 26599  കോടി രൂപയുടെ ഓഹരികളാണ്  ഇന്ത്യന്‍ വിപണികളില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്.


Tags:    

Similar News