ആഭ്യന്തര ഓഹരി വിപണി സൂചികകളി ഇന്ന് ഏറിയ പങ്കും പ്രകടമായത് അനിശ്ചിതത്വം. ആഗോള വിപണികളിലെ ഉറച്ച പ്രവണതയുടെയും മികച്ച ആഭ്യന്തര ഡാറ്റകളുടെയും പിന്‍ബലത്തില്‍ സൂചികകള്‍ ഇന്ന് തുടക്ക വ്യാപാപത്തില്‍ മുന്നേറി. എന്നാല്‍ അതിവേഗം തന്നെ വലിയ നേട്ടം കൈവിട്ട് ഇടിവിലേക്ക് വീണു. പിന്നീട് ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ താരതമ്യേന നല്ല നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. പൊതു മേഖലാ ബാങ്കുകളുടെയും ലോഹ മേഖലയുടെയും ഓഹരികള്‍ നേട്ടമുണ്ടാക്കി. എഫ്എംസിജി, ഓട്ടോമൊബൈല്‍ ഓഹരികള്‍ക്ക് ഇടിവായിരുന്നു.
ബിഎസ്ഇ സെന്‍സെക്സ് 274.06 പോയിന്‍റ് ( 0.42 ശതമാനം) നേട്ടത്തോടെ 65,661.22ലും എന്‍എസ്ഇ നിഫ്റ്റി 102.15 പോയിന്‍റ് ( 0.53 ശതമാനം) നേട്ടത്തോടെ 19,537.45 ലും വ്യാപാരം അവസാനിപ്പിച്ചു.
ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, അൾട്രാടെക് സിമന്റ്, ലാർസൻ ആൻഡ് ടൂബ്രോ, മാരുതി, എച്ച്‌സിഎൽ ടെക്‌നോളജീസ്, വിപ്രോ, ടെക് മഹീന്ദ്ര, പവർ ഗ്രിഡ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഐസിഐസിഐ ബാങ്ക്, നെസ്‌ലെ, ഏഷ്യൻ പെയിന്റ്‌സ്, ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ ഇടിവിലാണ്.
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് തുടങ്ങിയ വിപണികള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ച അമേരിക്കൻ വിപണികൾ മിക്കവാറും പോസിറ്റീവ് ടെറിട്ടറിയിലാണ് അവസാനിച്ചത്.
എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വെള്ളിയാഴ്ച 487.94 കോടി രൂപയുടെ ഇക്വിറ്റികൾ വാങ്ങിബിഎസ്ഇ ബാരോമീറ്റർ വെള്ളിയാഴ്ച 555.75 പോയിന്റ് അഥവാ 0.86 ശതമാനം ഉയർന്ന് 65,387.16 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 181.50 പോയിന്റ് അഥവാ 0.94 ശതമാനം ഉയർന്ന് 19,435.30 ൽ എത്തി.
