വിജയകുതിപ്പിന് വിരാമമിട്ട് വിപണികൾ, ഇന്ത്യൻ സൂചികകൾ ഇന്ന് താഴ്ന്ന് തുറക്കാൻ സാധ്യത

  • ഇന്ത്യൻ ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്ന് താഴ്ന്ന് തുറക്കാൻ സാധ്യത
  • ഗിഫ്റ്റ് നിഫ്റ്റി 22,050 ലെവലിലാണ് വ്യാപാരം ചെയ്യുന്നത്
  • യുഎസ് ഓഹരി സൂചികകൾ ഒറ്റരാത്രികൊണ്ട് താഴ്ന്നു.

Update: 2024-03-27 02:32 GMT


ആ​ഗോള വിപണികളിലെ സൂചനകൾ അനുസരിച്ച് ഇന്ത്യൻ ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്ന് (ബുധനാഴ്ച) താഴ്ന്ന് തുറക്കാൻ സാധ്യത. ഗിഫ്റ്റ് നിഫ്റ്റി 22,050 ലെവലിലാണ് വ്യാപാരം ചെയ്യുന്നത്, നിഫ്റ്റി ഫ്യൂച്ചേഴ്സിൻ്റെ മുൻ ക്ലോസിൽ നിന്ന് ഏകദേശം 40 പോയിൻ്റിൻ്റെ ഇടിവ്. ഇതും ഇന്ത്യൻ വിപണിയുടെ നെ​ഗറ്റീവ് ഓപ്പണിം​ഗിനെ സൂചിപ്പിക്കുന്നു.

ഇന്ത്യൻ ഓഹരി വിപണി ചൊവ്വാഴ്ച അതിൻ്റെ മൂന്ന് ദിവസത്തെ വിജയ പരമ്പരക്ക് വിരാമമിട്ടു. നിഫ്റ്റി 50 സൂചിക 92 പോയിൻ്റ് താഴ്ന്ന് 22,004 ലെവലിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്സ് 361 പോയിൻ്റ് ഇടിഞ്ഞ് 72,470 ലും ബാങ്ക് നിഫ്റ്റി സൂചിക 263 പോയിൻ്റ് താഴ്ന്ന് 46,600 ലെവലിലും ക്ലോസ് ചെയ്തു. എന്നിരുന്നാലും, വിശാലമായ വിപണി സൂചികകൾ പ്രധാന ബെഞ്ച്മാർക്ക് സൂചികകളെ മറികടന്നു. സ്‌മോൾ ക്യാപ് സൂചിക 0.11 ശതമാനം താഴ്ന്നപ്പോൾ മിഡ് ക്യാപ് സൂചിക 0.71 ശതമാനം ഉയർന്നു.

ഏഷ്യൻ വിപണികൾ മിതമായ നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. അതേസമയം യുഎസ് ഫെഡറൽ റിസർവിൻ്റെ നയങ്ങൾക്കായി നിക്ഷേപകർ കാത്തിരിക്കുന്നതിനാൽ യുഎസ് സ്റ്റോക്ക് സൂചികകൾ ഒറ്റരാത്രികൊണ്ട് താഴ്ന്നു.

ഏഷ്യൻ വിപണികൾ

ബുധനാഴ്ച ഏഷ്യൻ വിപണികളിൽ ഭൂരിഭാ​ഗവും ഉയർന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്. ജപ്പാനിലെ നിക്കി 225 0.24% ഉയർന്നപ്പോൾ ടോപിക്‌സ് 0.4% ഉയർന്നു. ദക്ഷിണ കൊറിയയുടെ കോസ്‌പി 0.1% കുറഞ്ഞപ്പോൾ കോസ്‌ഡാക്ക് ഫ്ലാറ്റായിരുന്നു. ഹോങ്കോങ്ങിൻ്റെ ഹാങ് സെങ് സൂചിക ഫ്യൂച്ചറുകൾ ദുർബലമായ ഓപ്പണിംഗിനെ സൂചിപ്പിക്കുന്നു.

വാൾ സ്ട്രീറ്റ്

യുഎസ് സ്റ്റോക്ക് മാർക്കറ്റ് സൂചികകൾ ചൊവ്വാഴ്ച ഇടിഞ്ഞു. തുടർച്ചയായ മൂന്നാം സെഷനിലും ഡൗ, എസ് ആൻ്റ് പി 500 സൂചികകൾ ഇടിവ് രേഖപ്പെടുത്തി.

ഡൗ ജോൺസ് വ്യാവസായിക ശരാശരി 31.31 പോയിൻറ് അഥവാ 0.08 ശതമാനം ഇടിഞ്ഞ് 39,282.33 ലും എസ് ആൻ്റ് പി 14.61 പോയിൻറ് അഥവാ 0.28 ശതമാനം ഇടിഞ്ഞ് 5,203.58 ലും എത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 68.77 പോയിൻ്റ് അഥവാ 0.42% താഴ്ന്ന് 16,315.70 ൽ അവസാനിച്ചു.

ഓഹരികളിൽ, ടെസ്‌ല ഓഹരികൾ 2.92% ഉയർന്നപ്പോൾ ട്രംപ് മീഡിയ ആന്റ് ടെക്‌നോളജി ഓഹരി വില 16.1% ഉം മക്കോർമിക് ഓഹരികൾ 10.52% ഉം ഉയർന്നു. സീഗേറ്റ് ടെക്‌നോളജി ഓഹരികൾ 7.38 ശതമാനം ഉയർന്നപ്പോൾ യുണൈറ്റഡ് പാർസൽ സർവീസ് ഓഹരികൾ 8.16 ശതമാനം ഇടിഞ്ഞു.

എണ്ണ വില

ക്രൂഡ് ഓയിലിൻ്റെ ഇടിവ് തുടരുന്നു. ചൊവ്വാഴ്ച ബ്രെൻ്റ് ക്രൂഡ് 0.6% ഇടിഞ്ഞു. ബാരലിന് 0.58% കുറഞ്ഞ് 85.75 ഡോളറിലെത്തി. വെസ്റ്റ് ടെക്സസ് ഇൻ്റർമീഡിയറ്റ് 0.50% ഇടിഞ്ഞ് 81.21 ഡോളറിലെത്തി.

വിദേശ സ്ഥാപന നിക്ഷേപകർ

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐകൾ) ഇന്നലെ 10.13 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐകൾ) മാർച്ച് 26 ന് 5,024.36 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി എൻഎസ്ഇയിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു.

പിന്തുണയും പ്രതിരോധവും

പിവറ്റ് പോയിൻ്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റിക്ക് 22,056 ലും തുടർന്ന് 22,086, 22,134 ലെവലുകളിലും പ്രതിരോധം നേരിടേണ്ടി വന്നേക്കാമെന്നാണ്. താഴത്തെ ഭാഗത്ത്, സൂചിക 21,961-ലും തുടർന്ന് 21,931, 21,883 നിലകളിലും പിന്തുണ എടുത്തേക്കാം.

ബാങ്ക് നിഫ്റ്റി

പിവറ്റ് പോയിൻ്റ് കാൽക്കുലേറ്റർ അനുസരിച്ച്, ബാങ്ക് നിഫ്റ്റി സൂചിക 46,738 ലും തുടർന്ന് 46,799, 46,899 ലെവലുകളിലും പ്രതിരോധം കണ്ടേക്കാം. താഴത്തെ ഭാഗത്ത്, 46,540 ലും 46,479 ലും 46,380 ലും പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ: സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഒളിമ്പസ് ക്യാപിറ്റൽ ഏഷ്യ ഇൻവെസ്റ്റ്‌മെൻ്റ് ഒരു ബ്ലോക്ക് ഡീലിലൂടെ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ 9.8 ശതമാനം ഓഹരികൾ വിൽക്കാൻ സാധ്യതയുണ്ടെന്ന് വ്യവസായ വൃത്തങ്ങൾ പറയുന്നു. ബ്ലോക്ക് ഡീൽ സൈസ് ഏകദേശം 235 മില്യൺ ഡോളറാണ്. ഫ്ലോർ വില ഒരു ഷെയറിന് 400 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.

സെൻട്രൽ ഡെപ്പോസിറ്ററി സർവീസസ് : സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് അവരുടെ കൈവശമുള്ള സി‍‍ഡിഎസ്സ്എല്ലിന്റെ മുഴുവൻ ഓഹരികളും ഒരു ബ്ലോക്ക് ഡീലിലൂടെ വിൽക്കാൻ സാധ്യതയുണ്ടെന്ന് വിപണി വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻബിസി റിപ്പോ‍‌ർട്ട് ചെയ്യുന്നു. സി‍‍ഡിഎസ്സ്എല്ലിന്റെ 7.18 ശതമാനം ഓഹരികളാണ് (75 ലക്ഷം ഇക്വിറ്റി ഷെയറുകൾ) ബാങ്കിന്റെ പക്കലുള്ളത്. ഇത് 151 മില്യൺ ഡോളറിന് വിൽക്കും.

സിപ്ല: സനോഫി ഇന്ത്യയും സനോഫി ഹെൽത്ത്‌കെയർ ഇന്ത്യയും ഉൽപന്നങ്ങളുടെ വിതരണത്തിനും പ്രമോഷനുമായി സിപ്ലയുമായി ഒരു പ്രത്യേക പങ്കാളിത്തം പ്രഖ്യാപിച്ചു.

ശ്യാം മെറ്റാലിക്‌സ് ആൻഡ് എനർജി: നാച്വറൽ റിസോഴ്‌സ് എനർജിയുമായുടെ (എൻആർഇപിഎൽ) സംയുക്ത സംരംഭമായ ശ്യാം മെറ്റാലിക്‌സിന് 1,526 വിസ്തൃതിയുള്ള ഇരുമ്പയിര് ബ്ലോക്കിനുള്ള കോമ്പോസിറ്റ് ലൈസൻസിനായി മഹാരാഷ്ട്ര സർക്കാരിലെ വ്യവസായ, ഊർജ, തൊഴിൽ, ഖനന വകുപ്പിൽ നിന്ന് ലെറ്റർ ഓഫ് ഇൻ്റൻ്റ് ലഭിച്ചു.

പ്രിസം ജോൺസൺ: പ്രൈവറ്റ് പ്ലേസ്‌മെൻ്റ് അടിസ്ഥാനത്തിൽ നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ ഫണ്ട് സമാഹരിക്കുന്നത് പരിഗണിക്കാൻ ഡയറക്ടർ ബോർഡ് മാർച്ച് 29 ന് യോഗം ചേരുമെന്ന്  കമ്പനി അറിയിച്ചു.

Tags:    

Similar News