ചാഞ്ചാടിയാടി വിപണികള്‍ ഫ്ളാറ്റ്

  • തുടക്കത്തിലെ വലിയ കുതിപ്പ് പിന്നീട് വിപണികള്‍ കൈവിട്ടു
  • സെന്‍സെക്സും നിഫ്റ്റിയും നാമമാത്രമായ നേട്ടത്തില്‍

Update: 2023-08-30 10:08 GMT

ആഭ്യന്തര വിപണി സൂചികകളില്‍ ഇന്ന് പ്രകടമായത് വലിയ ചാഞ്ചാട്ടം. ബെഞ്ച്മാർക്ക് സൂചികകൾ കുതിപ്പോടെയാണ് ഇന്ന് വ്യാപാരം  തുടങ്ങിയത്. സെന്‍സെക്സ് 300 പോയിന്‍റിലധികവും നിഫ്റ്റി 80 പോയിന്‍റിലധികവും ആദ്യ മണിക്കൂറുകളില്‍ തന്നെ ഉയര്‍ന്നു. എന്നാല്‍ പിന്നീട് ദൃശ്യമായ കയറ്റിറക്കങ്ങള്‍ക്കൊടൂവില്‍  സെന്‍സെക്സും നിഫ്റ്റിയും    നാമമാത്രമായ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.   

സെൻസെക്സ്  11.43 പോയിന്റ് ( 0.02 ശതമാനം) ഉയർന്ന് 65,087.25 പോയിന്റിലും നിഫ്റ്റി 4 . 8  പോയിന്റ്  ( 0.02 ശതമാനം) മെച്ചത്തോടെ 19,347.45 ലും ക്ലോസ് ചെയ്തു. 

എം ആൻഡ് എം, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, ഇൻഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. റിലയൻസ് ഇൻഡസ്ട്രീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‍സി ബാങ്ക്, വിപ്രൊ എന്നിവ നഷ്ടത്തിലാണ്.  

ഏഷ്യന്‍ വിപണികളില്‍ ഓസ്ട്രേലിയ, ഷാങ്ഹായ്, ടോക്കിയോ, തായ്വാന്‍ എന്നിവ നേട്ടത്തിലായിരുന്നു. അതേസമയം ഹോംഗ്കോംഗ് വിപണി ഇടിവില്‍ വ്യാാപാരം അവസാനിപ്പിച്ചു.  ഉച്ചയ്ക്ക്  തുറന്ന യൂറോപ്യന്‍ വിപണി സമ്മിശ്രമായാണ് നീങ്ങുന്നത്. യു എസ്, യൂറോപ്യന്‍ ഫ്യൂച്ചറുകളുടെ നില നെഗറ്റീവാണ്.

സെൻസെക്‌സ് 79.22 പോയിന്റ് ഉയർന്ന് 65,075.82 പോയിന്റിലും നിഫ്റ്റി 36.60 പോയിന്റ് ഉയർന്ന് 65,229.03 പോയിന്റിലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ ഡാറ്റ പ്രകാരം 61.51 കോടി രൂപയുടെ ഓഹരികൾ വാങ്ങി വിദേശ പോർട്ട്ഫോളിയോ നിക്ഷേപകര്‍ ഇന്നലെ അറ്റ വാങ്ങലുകാരായിരുന്നു.

Tags:    

Similar News