പശ്ചിമേഷ്യാ സംഘര്‍ഷം, എണ്ണവില, പണപ്പെരുപ്പം എന്നിവ വിപണിയെ നയിക്കും
യുഎസ് ഫെഡ് പലിശ നിരക്ക് തീരുമാനവും വിപണി പ്രവണതകളെ സ്വാധീനിക്കാം
ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം, ബ്രെന്റ് ക്രൂഡ് ഓയില്‍ വില, പണപ്പെരുപ്പ ഡാറ്റ, യുഎസ് ഫെഡ് പലിശ നിരക്ക് തീരുമാനം എന്നിവ ഈ ആഴ്ചയിലെ വിപണിയെ സ്വാധീനിക്കുമെന്ന് വിപണി വിദഗ്ധര്‍. താരിഫുമായി ബന്ധപ്പെട്ട വാര്‍ത്തകളും ഓഹരി വിപണിയിലെ പ്രവണതകളെ നിര്‍ണ്ണയിക്കും.
കഴിഞ്ഞയാഴ്ച ഓഹരി വിപണികള്‍ ഉയര്‍ന്ന ചാഞ്ചാട്ടത്തെ നേരിട്ടു. വര്‍ദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം വിപണി ചുവപ്പില്‍ അവസാനിച്ചു. വിതരണ തടസ്സങ്ങള്‍ മൂലം എണ്ണവില ഉയര്‍ന്നത് നിക്ഷേപകരുടെ വികാരത്തെ സാരമായി ബാധിച്ചു.
പശ്ചിമേഷ്യാ സംഘര്‍ഷം വിപണികളുടെ മുന്നോട്ടുള്ള നീക്കത്തെ ബാധിക്കും. അപകട സാധ്യതയുള്ള ആസ്തികളില്‍നിന്നും നിക്ഷേപകര്‍ പിന്‍വലിയാന്‍ സംഘര്‍ഷം കാരണമാകും. ശുഭാപ്തിവിശ്വാസം കുറയുകയും ചെയ്യും.
കൂടാതെ, ബുധനാഴ്ച യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് തീരുമാനവും ജപ്പാനിലെയും യുകെയിലെയും മറ്റ് കേന്ദ്ര ബാങ്കുകളും അവരുടെ പലിശ നിരക്കുകള്‍ വെവ്വേറെ പ്രഖ്യാപിക്കുന്നതും വിപണിയെ സ്വാധീനിക്കാമെന്നും ആല്‍മണ്ട്‌സ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസിന്റെ വില്‍പ്പന മേധാവി കേതന്‍ വികം പറഞ്ഞു.
ആഗോള വിപണികള്‍ ദുര്‍ബലമായതും ബ്രെന്റ് ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനവും കഴിഞ്ഞ ആഴ്ച വെള്ളിയാഴ്ച സെന്‍സെക്‌സും നിഫ്റ്റിയും ഏകദേശം ഒരു ശതമാനം ഇടിഞ്ഞു.
'ഭാവിയില്‍, പ്രീമിയം മൂല്യനിര്‍ണ്ണയങ്ങളും ഭൗമരാഷ്ട്രീയ അപകടസാധ്യതകളും കാരണം നിക്ഷേപകര്‍ ജാഗ്രത പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ കണ്ണുകളും ഇപ്പോള്‍ വരാനിരിക്കുന്ന യുഎസ് ഫെഡ് മീറ്റിംഗിലാണ്. ഭാവിയിലെ നയ സൂചനകള്‍ക്കായി ഫെഡിന്റെ വ്യാഖ്യാനവും സാമ്പത്തിക പ്രവചനങ്ങളും നിക്ഷേപകര്‍ സൂക്ഷ്മമായി പരിശോധിക്കും,' ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡിന്റെ ഗവേഷണ മേധാവി വിനോദ് നായര്‍ പറഞ്ഞു.
'ഭാവിയില്‍, നിലവിലുള്ള ഭൗമരാഷ്ട്രീയ അനിശ്ചിതത്വവും നിര്‍ണായകമായ കേന്ദ്ര ബാങ്ക് യോഗങ്ങളും കാരണം വിപണികള്‍ അസ്ഥിരമായി തുടരാന്‍ സാധ്യതയുണ്ട്. സമ്മിശ്ര സാമ്പത്തിക സൂചനകളുടെ വെളിച്ചത്തില്‍, നിരക്ക് കുറയ്ക്കാനുള്ള സമയത്തെയും വ്യാപ്തിയെയും കുറിച്ച് വിപണി പങ്കാളികള്‍ വ്യക്തത തേടുന്നതിനാല്‍, യുഎസ് ഫെഡറല്‍ റിസര്‍വിന്റെ വരാനിരിക്കുന്ന നയ തീരുമാനം സൂക്ഷ്മമായി നിരീക്ഷിക്കപ്പെടും.'
'ആഭ്യന്തരമായി പരിശോധിക്കുമ്പോള്‍ മണ്‍സൂണിന്റെ പുരോഗതി, ക്രൂഡ് ഓയില്‍ വില , ഡബ്ല്യുപിഐ പണപ്പെരുപ്പ ഡാറ്റ, വിദേശനിക്ഷേപകരുടെ പ്രവര്‍ത്തനം എന്നിവയില്‍ നിക്ഷേപകര്‍ ശ്രദ്ധ കേന്ദ്രീകരിക്കും,'റെലിഗെയര്‍ ബ്രോക്കിംഗ് ലിമിറ്റഡിലെ ഗവേഷണ എസ് വി പി അജിത് മിശ്ര പറഞ്ഞു. ആഗോള ഓഹരി വിപണികളിലെയും രൂപയുടെ മൂല്യത്തിലെയും ചലനങ്ങളും വിപണികള്‍ നിരീക്ഷിക്കുമെന്ന് വിശകലന വിദഗ്ധര്‍ പറഞ്ഞു.
