നാലാം ദിവസവും വിപണിയില്‍ കുതിപ്പ്; 78000 കടന്ന് സെസന്‍സെക്‌സ്

സെന്‍സെക്‌സ് 78,553.20 ലും നിഫ്റ്റി 23,851.65 ലും എത്തി

Update: 2025-04-17 11:41 GMT

തുടര്‍ച്ചയായ നാലാം ദിവസവും ഓഹരി വിപണി നേട്ടത്തില്‍ അവസാനിച്ചു. സെന്‍സെക്‌സും നിഫ്റ്റിയും ഏകദേശം 2% ഉയര്‍ന്നു. ബാങ്ക്, എണ്ണ, വാതക ഓഹരികള്‍ വിപണിക്ക് കരുത്തായി.

സെന്‍സെക്‌സ് 1,508.91 പോയിന്റ് അഥവാ 1.96 ശതമാനം ഉയര്‍ന്ന് 78,553.20 ലും നിഫ്റ്റി 414.45 പോയിന്റ് അഥവാ 1.77 ശതമാനം ഉയര്‍ന്ന് 23,851.65 ലും എത്തി. ഏകദേശം 2340 ഓഹരികള്‍ മുന്നേറി. 1468 ഓഹരികള്‍ ഇടിഞ്ഞു, 149 ഓഹരികള്‍ മാറ്റമില്ലാതെ തുടര്‍ന്നു.

എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഹെവിവെയ്റ്റ് ഓഹരികളിലെ നേട്ടങ്ങള്‍ കാരണം ബാങ്ക് നിഫ്റ്റി 2 ശതമാനത്തിലധികം ഉയര്‍ന്നു.

സെന്‍സെക്‌സ് കമ്പനികളില്‍, എറ്റേണല്‍, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിന്‍സെര്‍വ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ടെക് മഹീന്ദ്ര, മാരുതി എന്നിവ പിന്നിലായിരുന്നു.

വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്ഐഐ) ബുധനാഴ്ച 3,936.42 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയതായി എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ഏഷ്യന്‍ വിപണികളില്‍, ദക്ഷിണ കൊറിയയുടെ കോസ്പി സൂചിക, ടോക്കിയോയിലെ നിക്കി 225, ഷാങ്ഹായ് എസ്എസ്ഇ കോമ്പോസിറ്റ് സൂചിക, ഹോങ്കോങ്ങിന്റെ ഹാങ് സെങ് എന്നിവ ഉയര്‍ന്ന നിലയില്‍ ക്ലോസ് ചെയ്തു.

യൂറോപ്യന്‍ വിപണികള്‍ നെഗറ്റീവ് ടെറിട്ടറിയിലാണ് വ്യാപാരം നടത്തിയത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 0.94 ശതമാനം ഉയര്‍ന്ന് 66.47 ഡോളറിലെത്തി.

ദുഖ വെള്ളിയാഴ്ച ഓഹരി വിപണികള്‍ അവധിയായിരിക്കും. 

Tags:    

Similar News