ടോപ്‌ടെന്നില്‍ കുതിപ്പ്; ഏഴ് കമ്പനികളുടെ എംക്യാപ് ഉയര്‍ന്നത് 1.28 ലക്ഷം കോടി
ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് റിലയന്‍സ് ഇന്‍ഡസ്ട്രീസും ഭാരതി എയര്‍ടെല്ലും
കഴിഞ്ഞ ആഴ്ച ഏറ്റവും മൂല്യമുള്ള പത്ത് കമ്പനികളില്‍ ഏഴ് കമ്പനികളുടെ വിപണി മൂല്യം 1,28,281.52 കോടി രൂപ വര്‍ദ്ധിച്ചു. ഓഹരി വിപണിയിലെ പോസിറ്റീവ് പ്രവണതയ്ക്ക് അനുസൃതമായി, റിലയന്‍സ് ഇന്‍ഡസ്ട്രീസും ഭാരതി എയര്‍ടെല്ലും ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവ നേട്ടമുണ്ടാക്കിയപ്പോള്‍, ബജാജ് ഫിനാന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി), ഐസിഐസിഐ ബാങ്ക് എന്നിവയ്ക്ക് മൂല്യത്തകര്‍ച്ച നേരിട്ടു.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 36,673 കോടി രൂപ ഉയര്‍ന്ന് 20,92,052.61 കോടി രൂപയായി. ഭാരതി എയര്‍ടെല്ലിന്റെ മൂല്യം 36,579.01 കോടി രൂപ ഉയര്‍ന്ന് 12,33,279.85 കോടി രൂപയായി.
ഇന്‍ഫോസിസിന്റെ വിപണി മൂല്യം 17,490.03 കോടി രൂപ ഉയര്‍ന്ന് 6,41,688.83 കോടി രൂപയായും ടിസിഎസിന്റെ വിപണി മൂല്യം 16,299.49 കോടി രൂപ ഉയര്‍ന്ന് 11,39,715.66 കോടി രൂപയിലുമെത്തി.
എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂലധനം (എംക്യാപ്) 14,608.22 കോടി രൂപ വര്‍ദ്ധിച്ച് 15,35,132.56 കോടി രൂപയായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂലധനം 4,846.08 കോടി രൂപ വര്‍ദ്ധിച്ച് 8,97,769.87 കോടി രൂപയായി.
ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വിപണി മൂലധനം 1,785.69 കോടി രൂപ ഉയര്‍ന്ന് 5,71,972.75 കോടി രൂപയായി.
എന്നാല്‍ ബജാജ് ഫിനാന്‍സിന്റെ വിപണി മൂല്യം 8,244.79 കോടി രൂപ ഇടിഞ്ഞ് 6,25,328.59 കോടി രൂപയായി. എല്‍ഐസിയുടെ എംക്യാപ് 4,522.38 കോടി രൂപ ഇടിഞ്ഞ് 5,70,578.04 കോടി രൂപയായി.
ഐസിഐസിഐ ബാങ്കിന്റെ എംക്യാപ് 1,248.08 കോടി രൂപ കുറഞ്ഞ് 9,79,126.35 കോടി രൂപയായി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള ആഭ്യന്തര കമ്പനിയായി തുടര്‍ന്നു. തൊട്ടുപിന്നില്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എല്‍ഐസി എന്നിവയുണ്ട്.
