ഹിന്ദ് റെക്ടിഫയേഴ്‌സ് ഓഹരി മുന്നേറിയത് 10%

  • ഡിസംബര്‍ പാദത്തില്‍ കമ്പനി നേടിയത് 1.52 കോടി രൂപയുടെ അറ്റാദായം
  • ഹിന്ദ് റെക്ടിഫയേഴ്‌സ് ലിമിറ്റഡിന്റെ വിപണി മൂല്യം കണക്കാക്കുന്നത് 1000 കോടി രൂപ
  • ഇന്ന് ഇന്‍ട്രാ ഡേയില്‍ ഓഹരി 10 ശതമാനം മുന്നേറി

Update: 2024-02-27 10:59 GMT

പവര്‍ സെമികണ്ടക്ടര്‍, റെയില്‍വേ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എക്യുപ്‌മെന്റ് എന്നിവയുടെ രൂപകല്‍പ്പന, നിര്‍മാണം, ഡെവലപ്‌മെന്റ്, മാര്‍ക്കറ്റിംഗിലേര്‍പ്പെട്ടിരിക്കുന്ന കമ്പനിയായ ഹിന്ദ് റെക്ടിഫയേഴ്‌സ് ലിമിറ്റഡിന്റെ (എച്ച്ആര്‍എല്‍) ഓഹരി ഇന്ന് (ഫെബ്രുവരി 27) ഇന്‍ട്രാ ഡേയില്‍ 10 ശതമാനം മുന്നേറി ഏറ്റവും ഉയര്‍ന്ന നിരക്കായ 618.25-ലെത്തി.

ഇന്ത്യന്‍ റെയില്‍വേയില്‍ നിന്ന് ഹിന്ദ് റെക്ടിഫയേഴ്‌സിന് 200 കോടി രൂപയുടെ ഓര്‍ഡറുകള്‍ ലഭിച്ചതായി ഫെബ്രുവരി 26 ന് കമ്പനി സമര്‍പ്പിച്ച റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. ഇതാണ് ഹിന്ദ് റെക്ടിഫയേഴ്‌സിനു ഗുണം ചെയ്തത്.

1958-ല്‍ സ്ഥാപിതമായ എച്ച്ആര്‍എല്ലിന്റെ വിപണി മൂല്യം കണക്കാക്കുന്നത് 1000 കോടി രൂപയാണ്.

2023-24 സാമ്പത്തിക വര്‍ഷത്തിലെ ഡിസംബര്‍ പാദത്തില്‍ എച്ച്ആര്‍എല്‍ നേടിയത് 1.52 കോടി രൂപയുടെ അറ്റാദായമാണ്.

Tags:    

Similar News