ഹീറോ മോട്ടോകോർപ്പ് യുകെ വിപണിയിലേക്ക്; നിഫ്റ്റിയിൽ ഇന്ന് ഓട്ടോ, ഐടി ഓഹരികൾ ശ്രദ്ധ നേടും

ഹീറോ മോട്ടോകോർപ്പ് യൂറോപ്യൻ വിപണിയിലേക്ക്. ഇന്ന് ശ്രദ്ധയാകർഷിക്കുന്ന ഓഹരികൾ ഏതൊക്കെ? സാങ്കേതിക വിശകലനം

Update: 2025-10-24 03:22 GMT

വെള്ളിയാഴ്ച ഓഹരി വിപണി പോസിറ്റീവായ തുടക്കത്തിന് ഒരുങ്ങുകയാണ്.  ആഗോള സൂചനകൾ അനുകൂലമായതും ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസവും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു.  ഒരു വർഷത്തിനിടെ ആദ്യമായി വ്യാഴാഴ്ച നിഫ്റ്റി  26,000 എന്ന നിർണായക ലെവൽ കടന്നെങ്കിലും, ഉയർന്ന ലാഭമെടുപ്പ് നടക്കുന്നതിനാൽ അൽപ്പം ഇടിഞ്ഞു.

വിപണിയിലെ പൊതുവായ തരംഗം ഇപ്പോഴും അനുകൂലമാണ്. പക്ഷേ അടുത്തിടെയുണ്ടായ റാലിയും 26,000-ത്തിനടുത്തുള്ള പ്രതിരോധ ലെവലും കണക്കിലെടുക്കുമ്പോൾ, ഉയർന്ന തലങ്ങളിൽ ലാഭമെടുപ്പിന് സാധ്യതയുണ്ട്. സമീപകാലത്ത് വിപണിയിൽ മുന്നേറാൻ സാധ്യതയുള്ള വൻകിട ധനകാര്യ സ്ഥാപനങ്ങൾ, ഓട്ടോ, തിരഞ്ഞെടുത്ത ഐടി ഓഹരികൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഉചിതം.

നിഫ്റ്റി, ബാങ്ക് നിഫ്റ്റി; സാങ്കേതിക വിശകലനം




 നിഫ്റ്റി 50 സൂചിക 25,780- എന്ന ലെവലിന് മുകളിൽ നിലനിൽക്കുന്നിടത്തോളം കാലം ഹ്രസ്വകാല ട്രെൻഡ് ശക്തമായി തുടരും. ലാഭമെടുപ്പ് കാരണം വ്യാഴാഴ്ച ഒരു ബെയറിഷ് കാൻഡിൽ രൂപപ്പെട്ടെങ്കിലും ഘടന പോസിറ്റീവാണ്. സമീപ കാലയളവിൽ സൂചിക ഒരു നിശ്ചിത റേഞ്ചിനുള്ളിൽ തുടരാൻ സാധ്യതയുണ്ട്.

ആദ്യ സപ്പോർട്ട് ലെവൽ 25,700 എന്ന ലെവലാണ്. റെസിസ്റ്റൻസ് ലെവൽ 26,000 – 26,100 എന്ന ലെവലും.

25,900-ന് മുകളിൽ ക്ലോസ് ചെയ്താൽ, അടുത്ത 10-15 സെഷനുകളിൽ നിഫ്റ്റിക്ക് 26,200 എന്ന ലക്ഷ്യത്തിലെത്താൻ കഴിയും. 25,780-എന്ന ലെവലിന് താഴെ പോയാൽ നിലവിലെ വേഗത കുറഞ്ഞേക്കാം.

ബാങ്ക് നിഫ്റ്റി



ഉയർന്ന തലങ്ങളിൽ ലാഭമെടുപ്പ് പ്രകടമായെങ്കിലും, ബാങ്ക് നിഫ്റ്റിയുടെ മൊത്തത്തിലുള്ള വില ഘടന ഇപ്പോഴും ബുള്ളിഷ് ആണ്.ആദ്യ സപ്പോർട്ട് ലെവൽ : 57,800 – 57,750 എന്നതാണ്. ബ്രേക്കൗട്ട് റീടെസ്റ്റ് സോൺ ഏകദേശം 57,600 ലെവലാണ്.58,600 എന്ന ലെവലിന് മുകളിൽ നിലനിൽക്കാനായാൽ സൂചിക 59,000 എന്ന ലെവലിലേക്ക് മുന്നേറാൻ സാധ്യതയുണ്ട്. ഈ നിലവാരം ഭേദിക്കാതെ വന്നാൽ, ഹ്രസ്വകാലത്തേക്ക് വിപണിയിൽ സൈഡ്‌വേ കൺസോളിഡേഷനിൽ തുടരാം.

ശ്രദ്ധിക്കേണ്ട പ്രധാന ഓഹരി : ഹീറോ മോട്ടോകോർപ്പ്

ഇറ്റലി, സ്പെയിൻ വിപണികളിലേക്കുള്ള ബിസിനസ് വിപുലീകരണത്തിന് പിന്നാലെ യുകെ വിപണിയിൽ പ്രവേശിക്കാൻ മോട്ടോജിബിയുമായി ഹീറോമോട്ടോകോർപ് പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. ഇതോടെ കമ്പനി വാർത്തകളിൽ ഇടം നേടി.

കമ്പനിയുടെ പുതിയ മോഡലുകൾ, പ്രത്യേകിച്ച് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹങ്ക് 440 യൂറോപ്യൻ വിപണിയിൽ അവതരിപ്പിക്കാനാണ് പദ്ധതി. പ്രീമിയം മോട്ടോർസൈക്കിൾ വിഭാഗത്തിൽ ആഗോളതലത്തിൽ കമ്പനിയുടെ സാന്നിധ്യം ശക്തിപ്പെടുത്താൻ ഈ നീക്കം സഹായിക്കും.അന്താരാഷ്ട്ര സാനിധ്യം വർധിപ്പിക്കുന്ന പദ്ധതി കമ്പനിക്ക് പോസിറ്റീവാണ്. ഓഹരിയുടെ വളർച്ചയ്ക്ക് ഇത് നിർണായകമായേക്കാം.

(Disclaimer ഓഹരി വിപണിയിലെ നിക്ഷേപങ്ങൾക്ക് നഷ്ട സാധ്യതയുമുണ്ട്. വായനക്കാർ കൃത്യമായ പഠനത്തിന് ശേഷം വേണം വിവിധ ഓഹരികളിൽ പണം മുടക്കാൻ.)

Tags:    

Similar News