ഓഹരി വിപണിയിലെ തിരുത്തല്‍ ഘട്ടം അവസാനിച്ചുവെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി
ബുള്‍ റണ്‍ വന്നാല്‍ സെന്‍സെക്സ് ഒരു ലക്ഷം തൊടുമെന്നും പ്രവചനം
ഇന്ത്യന്‍ ഓഹരി വിപണിയിലെ തിരുത്തല്‍ ഘട്ടം അവസാനിച്ചുവെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി. ബുള്‍ റണ്‍ വന്നാല്‍ സെന്‍സെക്സ് ഒരു ലക്ഷം നിലവാരം തൊടുമെന്നും പ്രവചനം. ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണമായ ഘടകങ്ങള്‍ അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. ബുള്‍ റണ്‍ വന്നാല്‍
30 ശതമാനം മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നതെന്നും മോര്‍ഗാന്‍ സ്റ്റാന്‍ലി വ്യക്തമാക്കി.
2026 ജൂണോടെ സെന്‍സെക്സ് 10,0000 മാര്‍ക്കിലെത്തുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി പ്രതീക്ഷിക്കുന്നു. ബേസിക് ആയി 89,000 നിലവാരം വരെ ഉയരാം.ബെയര്‍-കേസ് സാഹചര്യം സൂചികയെ 70,000 മാര്‍ക്കിലെത്തിക്കും. അതായത് 16 ശതമാനത്തിന്റെ ഇടിവ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും സര്‍ക്കാരിന്റെയും നീക്കങ്ങളാണ് വിപണിയ്ക്ക് തുണയാവുക.
പലിശ നിരക്ക് കുറയ്ക്കല്‍, ക്യാഷ് റിസര്‍വ് അനുപാതം വെട്ടിക്കുറയ്ക്കല്‍, ബാങ്കിങ് മേഖലയിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കല്‍, ലിക്വിഡിറ്റി ഇന്‍ഫ്യൂഷന്‍, മൂലധന നിക്ഷേപത്തിന് മുന്‍തൂക്കം, ജിഎസ്ടി നിരക്ക് കുറയ്ക്കല്‍ എന്നിവ കരുത്താവും.
അതേസമയം, മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ മുന്‍നിര സ്റ്റോക്ക് പിക്കുകളില്‍ മാരുതി സുസുക്കി, ട്രെന്റ്, ടൈറ്റന്‍, വരുണ്‍ ബിവറേജസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, എല്‍ ആന്‍ഡ് ടി, അള്‍ട്രാടെക് സിമന്റ്, കോഫോര്‍ജ് എന്നിവയാണ് ഉള്‍പ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ചൈനയുമായുള്ള മികച്ച ബന്ധവും ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ സാധ്യതയും നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി വ്യക്തമാക്കി.
