നവംബർ 30-ന് പ്രാഥമിക വിപണിയിലെത്തിയ അവന്യൂ ടെക്‌നോളജീസ് ഇഷ്യൂ ഡിസംബർ 4-ന് 511 ഇരട്ടി അപേക്ഷയുമായി ക്ലോസ് ചെയ്തു. എസ്എംഇ ഐപിഒയ്ക്ക് നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്. ഇഷ്യൂ വലുപ്പം 37,92,000 ഓഹരികളാണ്. ബിഡ് ലഭിച്ചത് 1,93,81,04,000 ഓഹരികൾക്കായി ബിഡുകൾ ലഭിച്ചു.
ഓൺലൈൻ വെബ്സൈറ്റ് വഴി ഇന്ത്യൻ എത്തിനിക് വസ്ത്രങ്ങളും ആഭരണങ്ങളും വിതരണം ചെയുന്ന അവന്യൂ ടെക്‌നോളജീസ് ഇഷ്യൂ വഴി 10.25 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
സ്ഥാപനേതര നിക്ഷേപകർക്ക് മാറ്റി വെച്ച വിഭാഗതെക്കളും 616.24 മടങ്ങ് അപേക്ഷകൾ ലഭിച്ചു. അതേസമയം റീട്ടെയിൽ നിക്ഷേപകർക്കുള്ള ഭാഗത്തേക്കാളും 721.68 മടങ്ങ് അപേക്ഷയും യോഗ്യതയുള്ള സ്ഥാപന നിക്ഷേപകരിൽ നിന്ന് (ക്യുഐബി) 61.99 ഇരട്ടി അപേക്ഷകളുമാണ് ലഭിച്ചത്.
അലോട്ട്‌മെന്റ് ഡിസംബർ 7 ന്
ഐപിഒയുടെ പ്രൈസ് ബാൻഡ് 16-18 രൂപയായിരുന്നു. ഓഹരികളുടെ അലോട്ട്‌മെന്റ് ഡിസംബർ 7 പൂർത്തിയാവും. ഡിസംബർ 12 ഓഹരികൾ എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും.
കസ്റ്റമർ അക്വിസിഷൻ ആൻഡ് മാർക്കറ്റിംഗ്, പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ഫണ്ടിംഗ് എന്നിവക്കായി ഇഷ്യൂ തുക ഉപയോഗിക്കും.
1998-ൽ സ്ഥാപിതമായ മുൻപ് നെറ്റ് അവന്യൂ ഇൻക് എന്നറിയപ്പെട്ടിരുന്നു കമ്പനി, ഇന്ത്യൻ വംശീയ വസ്ത്രങ്ങൾക്കും ആക്സസറികൾക്കും വേണ്ടി ഓൺലൈൻ ഡിജിറ്റൽ ഡയറക്ട് ടു കൺസ്യൂമർ ബിസിനസിൽ നടത്തി വരുന്നു.
ഗിഫ്റ്റിംഗ് പോർട്ടലായി ആരംഭിച്ച കമ്പനി chennaibazaar.com എന്ന വെബ്സൈറ്റ് വഴി വിദേശത്തുള്ള ഇന്ത്യക്കാർക്ക് സമ്മാന പരിഹാരങ്ങൾ നൽകാൻ സഹായിക്കുന്ന ആദ്യത്തെ ഇന്ത്യൻ ഗിഫ്റ്റിംഗ് കമ്പനികളിൽ ഒന്നാണ്. കമ്പനി പിന്നീട് അതിന്റെ ഓഫറുകൾ വൈവിധ്യവൽക്കരിക്കുകയും ഇന്ത്യൻ വംശീയ വസ്ത്രങ്ങളും ആഭരണങ്ങളും നൽകിക്കൊണ്ട് cbazaar.com, ethnovog.com എന്നിവ ആരംഭിക്കുകയും ചെയ്തു.
ദക്ഷിണേഷ്യൻ രാജ്യങ്ങളിലാണ് കമ്പനി കൂടുതലായി പ്രവർത്തിക്കുന്നത്. കമ്പനിയുടെ ഇടപാടുകാരിൽ യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉപഭോക്താക്കളും ഉൾപ്പെടുന്നു.
കമ്പനിയുടെ വിതരണ പങ്കാളികളിൽ മിന്ത്ര, നായ്ക, അജിയോ തുടങ്ങിയവ ഉൾപ്പെടുന്നു.
