ന്യൂജൈസ ലിസ്റ്റിംഗ് 50% പ്രീമിയത്തിൽ

ഇൻസ്‌പയർ ഫിലിംസ് ലിസ്റ്റിംഗ് 67 രൂപയിൽ

Update: 2023-10-05 06:05 GMT

റീഫർബിഷ്ഡ് ഇലക്ട്രോണിക്‌സ് ഡിസ്‌കൗണ്ട് വിലയിൽ നൽകുന്ന ന്യൂജൈസ ടെക്‌നോളജീസ് ലിമിറ്റഡ് ഓഹരികൾ 51 ശതമാനം പ്രീമിയത്തോടെ എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായിരുന്നു 47 രൂപക്കെതിരെ 71 രൂപയിലായിരുന്നു ലിസ്റ്റിംഗ്.

ഇഷ്യൂവിലൂടെ  കമ്പനി 39.93 കോടി രൂപ സ്വരൂപിച്ചു.  സൗകര്യവിപുലീകരണവും പുതിയ പ്ലാന്റ്, മെഷിനറി, ഉപകരണങ്ങൾ  തുടങ്ങിയവയുടെ വാ ങ്ങൽ, സാങ്കേതിക വികസനം, ബ്രാൻഡിംഗ്, മാർക്കറ്റിംഗ്, പ്രവർത്തന മൂലധനം, പൊതു കോർപ്പറേറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി ഉപയോഗിക്കും.

ഇൻസ്‌പയർ ഫിലിംസ് ലിമിറ്റഡ്

ഇൻസ്‌പയർ ഫിലിംസ് ഓഹരികൾ എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായിരുന്നു 59 രൂപയേക്കാള്‍ 13.50 ശതമാനം പ്രീമിയത്തിൽ 67 രൂപയിലായിരുന്നു ലിസ്റ്റിംഗ്.

ചെറുകിട ഇടത്തരം സംരംഭമായ കമ്പനി ഇഷ്യൂ വഴി 21.23 കോടി രൂപ സമാഹരിച്ചു . ഇഷ്യൂവിൽ നിന്ന് ലഭിക്കുന്ന തുക പ്രവർത്തന മൂലധനം,  പൊതു കോർപ്പറേറ്റ് ആവശ്യങ്ങള്‍,  ഇഷ്യൂ ചെലവുകൾ തുടങ്ങിയ നിറവേറ്റുന്നതിനു ഉപയോഗിക്കും.

 ടെലിവിഷൻ, ഡിജിറ്റൽ കണ്ടെന്റുകളുടെ നിർമ്മാണം, വിതരണം, പ്രദർശനം എന്നീ മേഖലയിൽ പ്രവർത്തിച്ചു വരുന്ന കമ്പനിയാണ് 2012-ൽ ആരംഭിച്ച ഇൻസ്‌പയർ ഫിലിംസ് ലിമിറ്റഡ്.

Tags:    

Similar News