പൈൻ ലാബ്സ് ലിമിറ്റഡ് ഐപിഒ നവംബര്‍ 7 മുതല്‍

പൈൻ ലാബ്സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപന നവംബർ ഏഴു മുതൽ 11 വരെ

Update: 2025-11-05 10:38 GMT

 പൈൻ ലാബ്സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപന (ഐപിഒ) 2025 നവംബര്‍ ഏഴ് മുതല്‍ 11 വരെ നടക്കും. 2080 കോടിരൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 8.2 കോടി ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 210 മുതൽ 221 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 67 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 67 ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.

അര്‍ഹരായ ജീവനക്കാര്‍ക്കായി മാറ്റിവെച്ചിരിക്കുന്ന വിഭാഗത്തില്‍ ഓഹരി ഒന്നിന് 21 രൂപ വീതം ഡിസ്കൗണ്ട് ലഭിക്കും. ആക്സിസ് ക്യാപിറ്റൽ ലിമിറ്റഡ്, മോർഗൻ സ്റ്റാൻലി ഇന്ത്യ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, സിറ്റിഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജെ.പി. മോർഗൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജെഫറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാര്‍.

Tags:    

Similar News