പ്ലാസ വയേഴ്സ് ലിസ്റ്റിംഗ് 41% പ്രീമിയത്തിൽ
- 2 എസ്എംഇ ഓഹരികളും ലിസ്റ്റ് ചെയ്തു
- കർണിക ഇൻഡസ്ട്രീസ് ലിസ്റ്റിംഗ് 6.58% പ്രീമിയത്തിൽ
പ്ലാസ വയേഴ്സ് ഓഹരികൾ 40.74 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായ 54 രൂപയില്‍നിന്ന് 22 രൂപ കൂടു 76 രൂപയിലായിരുന്നു ലിസ്റ്റിംഗ്. ഇഷ്യൂ വഴി കമ്പനി 71 കോടി രൂപ സ്വരൂപിച്ചിരുന്നു.
ഇലക്ട്രിക് വയര്‍, എല്‍ടി അലുമിനിയം കേബിള്‍, മറ്റ് ഇലക്ട്രിക് ഉത്പന്നങ്ങള്‍ എന്നിവ നിര്‍മിക്കുന്ന കമ്പനിയാണ് പ്ലാസ വയേഴ്സ് വീട്ടാവശ്യത്തിനുള്ള വയറുകള്‍, വ്യാവസായികാവശ്യത്തിനുളള കേബിളുകള്‍, മോട്ടോറുകളുകള്‍ക്കുള്ള 1.1 കെവി ഗ്രേഡ് വയറുകള്‍, എല്‍ടി പവര്‍ കണ്‍ട്രോള്‍, ടിവി ഡിഷ് ആന്റിന ആക്സിയല്‍ കേബിള്‍സ്, ലാന്‍ നെറ്റ് വര്‍ക്കിംഗ് തുടങ്ങി വിവിധ മേഖലകള്‍ക്കുള്ള കേബിളുകള്‍ കമ്പനി നിര്‍മിക്കുന്നുണ്ട്. മറ്റു കമ്പനികള്‍ക്ക് അവരുടെ ആവശ്യപ്രകാരമുള്ള കേബിളുകള്‍ നിര്‍മിച്ചു നല്‍കുന്നു.
ഉത്തര്‍പ്രദേശ്, ഉത്തര്‍ഖണ്ഡ്, ജമ്മു കശ്മിര്‍, പഞ്ചാബ്, ഹരിയാന, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലായി 20 വില്‍പ്പനാനന്തര ഓഫീസുകളുണ്ട്. മിനിയേച്ചര്‍ സര്‍ക്യൂട്ട് ബ്രേക്കര്‍, വിതരണ ബോര്‍ഡ് (ഡിബി) തുടങ്ങിയവയും കമ്പനി നിര്‍മിക്കുന്നു. രാജ്യമൊട്ടാകെ 1249 അംഗീകൃത ഡിലര്‍മാരും വിതരണക്കാരുമുണ്ട് കമ്പനിക്ക്.
കർണിക ഇൻഡസ്ട്രീസ്
കർണിക ഇൻഡസ്ട്രീസ് ഓഹരികൾ ഇഷ്യൂ വിലയായ 76 രൂപയിൽ നിന്ന് 6.58 ശതമാനം പ്രീമിയതോടെ 71 രൂപയിൽ എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്തു.
കമ്പനി ഇഷ്യു വഴി 25 കോടി രൂപയാണ് സമാഹരിച്ചത്. പ്രവർത്തന മൂലധനം, മറ്റ് പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ, ഇഷ്യൂ ചെലവുകൾ തുടങ്ങിയവയ്ക്കാണ് തുക ഉപയോഗിക്കുക.
2017-ൽ സ്ഥാപിതമായ കർണിക ഇൻഡസ്ട്രീസ് ലിമിറ്റഡ് ( പഴയ പേര് കർണി ഇന്റർനാഷണൽ) വസ്ത്രനിർമാണം, കയറ്റുമതി എന്നിവയില്‍ ഏര്ർപ്പെട്ടിരിക്കുന്നു. ഷോർട്ട്സ്, ജോഗറുകൾ, കാപ്രി, ടീസ്, റോമ്പറുകൾ, സ്ലീപ്പ് സ്യൂട്ടുകൾ, പൈജാമകൾ, ശൈത്യകാല വസ്ത്രങ്ങൾ, കുട്ടികള്‍ക്കുള്ള വസ്ത്രങ്ങൾ തുടങ്ങിയ നിർമ്മിക്കുന്നു. രൂപകല്പന ചെയ്യുന്നതിനും സാമ്പിൾ തയ്യാറാക്കുന്നതിനും ഗുണനിലവാര പരിശോധനയ്ക്കുമായി കമ്പനിക്ക് നിർമ്മാണ യൂണിറ്റുകൾ ഉണ്ട്.
കകർണിക ബ്രാൻഡിന് കീഴിലും കർണിക കെയർ, കർണികകൂൾ, കർണിക ക്യൂബ്, കർണിക ലൈഫ്, കർണിക കീ, കർണിക ക്ലബ് എന്നീ ഉപവിഭാഗങ്ങളിലും കമ്പനി ഉൽപ്പന്നങ്ങൾ വിൽക്കുന്നു
ഷാർപ് ചക്‌സ് ആൻഡ് മെഷീൻസ്
ഷാർപ്പ് ചക്‌സ് ആൻഡ് മെഷീൻസ് ഓഹരികൾ 13.79 ശതമാനം പ്രീമിയതോടെ അരങ്ങേറ്റം. ഇഷ്യൂ വിലയായ 58 രൂപയേക്കാള്‍ എട്ടു രൂപ വർധിച്ച് 66 രൂപയിൽ ലിസ്റ്റ് ചെയ്തു.
ഇഷ്യൂ വഴി 16.84 കോടി രൂപയാണ് കമ്പനി സ്വരൂപിച്ചത്. ഇഷ്യൂ തുക പ്രവർത്തന മൂലധനം, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ തുടങ്ങിയവയ്ക്കായി ഉപയോഗിക്കും.
ട്രാക്ടറുകളുടെയും മറ്റ് വാഹനങ്ങളുടെയും ഫോർജിംഗ്, ഗ്രേഡഡ് കാസ്റ്റിംഗ് മെഷീൻ ചെയ്ത ഘടകങ്ങൾ, പവർ ചക്കുകൾ, ലാത്ത് ചക്കുകൾ, ഡ്രിൽ ചക്കുകൾ കൂടാതെ ട്രാക്ടറുകൾ, ഓട്ടോമൊബൈലുകൾ, മെറ്റീരിയൽ ഹാൻഡ്‌ലിംഗ് ആൻഡ് എർത്ത് മൂവിംഗ് ഉപകരണങ്ങൾ, റെയിൽവേ, പ്രതിരോധം, യന്ത്ര ഉപകരണങ്ങൾ, ഡിഐവൈ വ്യവസായം തുടങ്ങിയവയ്ക്കുള്ള മറ്റ് മെഷീൻ ടൂൾ ആക്സസറികളും കമ്പനി നിർമിക്കുന്നു.
