യുഎസ് പണപ്പെരുപ്പത്തില്‍ ശുഭസൂചന, ശക്തമായ ജിഡിപി വളര്‍ച്ചയുമായി ഇന്ത്യ; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

  • യുഎസ് ടെക് ഓഹരികളില്‍ കുതിപ്പ്
  • നാസ്ഡാക്ക് ക്ലോസ് ചെയ്തത് റെക്കോഡ് ഉയരത്തില്‍
  • മൂന്നാം പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 8.3%

Update: 2024-03-01 02:43 GMT

ഫെബ്രുവരിയിലെ ഫ്യൂച്ചറുകളും ഓപ്ഷനുകളും കാലഹരണപ്പെടുന്ന ദിനമായ ഇന്നലെ വലിയ ചാഞ്ചാട്ടം ബെഞ്ച്മാർക്ക് സൂചികകള്‍ പ്രകടയമാക്കി. മറ്റ് കാര്യമായ ട്രിഗളുകളില്ലെങ്കില്‍ ഏതാനും സെഷനുകളില്‍ കൂടി റേഞ്ച്ബൌണ്ടിനകത്തെ വ്യാപാരം കാണാമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

ഇന്നലെ സെന്‍സെക്‌സ് 195.42 പോയിൻ്റ് അഥവാ 0.27 ശതമാനം ഉയർന്ന് 72,500.30 ലും നിഫ്റ്റി 31.65 പോയിൻ്റ് അഥവാ 0.14 ശതമാനം ഉയർന്ന് 21,982.80 ലും വ്യാപാരം അവസാനിപ്പിച്ചു.

ഇന്ത്യയുടെ മൂന്നാംപാദത്തില്‍ 8.4 ശതമാനം വളര്‍ച്ച മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ നേടിയെന്ന കണക്ക് ഇന്നലെ പുറത്തുവന്നിട്ടുണ്ട്. ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്‍വ്യവസ്ഥ എന്ന ഖ്യാതി ഇന്ത്യ നിലനിര്‍ത്തുന്നുണ്ട്. ആദ്യ രണ്ട് പാദങ്ങളിലെയും ജിഡിപി വളര്‍ച്ചാ കണക്ക് 8 .2 ശതമാനം, 8.1 എന്നീ നിലകളിലേക്ക് പുതുക്കിയിട്ടുമുണ്ട്. സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ 10 മാസങ്ങളിലെ ധനക്കമ്മി വാര്‍ഷിക എസ്റ്റിമേറ്റിന്‍റെ 63.6 ശതമാനമാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട നിലയാണിത്. 

യുഎസിന്‍റെ പണപ്പെരുപ്പ കണക്കാണ് ഇന്ന് നിക്ഷേപകരെ സ്വാധീനിക്കാന്‍ ഇടയുള്ള മറ്റൊരു ഡാറ്റ. അമേരിക്കയിലെ വ്യക്തിഗത ഉപഭോക്തൃ ചെലവിടല്‍ 0.3 ശതമാനം ഉയര്‍ച്ചയാണ് ജനുവരിയില്‍ പ്രകടമാക്കിയിട്ടുള്ളത്. മൂന്നുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന പണപ്പെരുപ്പ കണക്കാണിത്. പലിശ നിരക്കുകള്‍ കുറയ്ക്കുന്നത് യുഎസ് ഫെഡ് റിസര്‍വ് അധികം വൈകിക്കില്ലെന്ന പ്രതീക്ഷകള്‍ ഇത് വീണ്ടുമുണര്‍ത്തുന്നു. 

നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും

പിവറ്റ് പോയിൻ്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 21,892 ലും തുടർന്ന് 21,844ലും 21,768 ലും ഉടനടി പിന്തുണ സ്വീകരിക്കാൻ സാധ്യതയുണ്ട് എന്നാണ്. ഉയർന്ന ഭാഗത്ത്, അത് 22,044 ലും തുടർന്ന് 22,092ലും 22,168ലും ഉടനടി പ്രതിരോധം കാണാനിടയുണ്ട്.

ആഗോള വിപണികളില്‍ ഇന്ന്

പണപ്പെരുപ്പ കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ യുഎസ് സ്റ്റോക്ക് മാർക്കറ്റ് സൂചികകൾ ഉയർന്നു. ടെക് ഓഹരികളുടെ മുന്നേറ്റത്തിന്‍റെ കരുത്തില്‍ എസ് ആൻ്റ് പി 500, നാസ്ഡാക്ക് എന്നിവ റെക്കോർഡ് ഉയരത്തിലാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. 2021 നു ശേഷം ആദ്യമായാണ് നാസ്ഡാക്ക് റെക്കോഡ് ഉയരത്തില്‍ വ്യാപാരം അവസാനിപ്പിക്കുന്നത്. 

ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 47.37 പോയിൻ്റ് അഥവാ 0.12 ശതമാനം ഉയർന്ന് 38,996.39 എന്ന നിലയിലും എസ് ആൻ്റ് പി 500 26.51 പോയിൻ്റ് അഥവാ 0.52 ശതമാനം ഉയർന്ന് 5,096.27 എന്ന നിലയിലും എത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 144.18 പോയിൻ്റ് അഥവാ 0.90 ശതമാനം ഉയർന്ന് 16,091.92 ൽ അവസാനിച്ചു.

ഏഷ്യ പസഫിക് വിപണികള്‍ സമ്മിശ്ര തലത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ജപ്പാനിന്‍റെ നിക്കി, ഓസ്ട്രേലിയയുടെ എഎസ്എക്സ് എന്നിവ നേട്ടത്തിലാണ്. ഹോംഗ്കോംഗിന്‍റെ ഹാങ്സെങ്, ചൈനയുടെ ഷാങ്ഹായ് എന്നിവ ഇടിവില്‍ വ്യാപാരം നടത്തുന്നു.

ഗിഫ്റ്റ് നിഫ്റ്റി 203 പോയിന്‍റിന്‍റെ മികച്ച നേട്ടത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ബെഞ്ച്മാര്‍ക്ക് സൂചികകളുടെയും തുടക്കം ഇടിവിലാകുമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്. 

ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍

ഐസിഐസിഐ ബാങ്ക്: ഐസിഐസിഐ ലോംബാർഡ് ജനറൽ ഇൻഷുറൻസിൻ്റെ 25,14,365 ഇക്വിറ്റി ഓഹരികൾ ഏകദേശം 431 കോടി രൂപയ്ക്ക് ബാങ്ക് വാങ്ങി. തൽഫലമായി, ഐസിഐസിഐ ലോംബാർഡ് ബാങ്കിൻ്റെ അനുബന്ധ സ്ഥാപനമായി മാറി.

അരബിന്ദോ ഫാർമ: ഉപകമ്പനിയായ യൂജിയ സെസിൻ്റെ, തെലങ്കാനയിലെ മഹബൂബ്നഗറിലുള്ള  കുത്തിവയ്പ്പ് സംവിധാനങ്ങള്‍ക്കായുള്ള കേന്ദ്രത്തില്‍ ഫെബ്രുവരി 19 മുതല്‍ 29 വരെ യുഎസ് എഫ്‍ഡിഎ പരിശോധന നടന്നു. നടപടിക്രമ സ്വഭാവമുള്ള 7 നിരീക്ഷണങ്ങളോടെയാണ് ഹെൽത്ത് റെഗുലേറ്റർ പരിശോധന അവസാനിപ്പിച്ചത്.

ബയോകോൺ: യുഎസ് എഫ്‍ഡിഎ ഫെബ്രുവരി 20 മുതൽ 28 വരെ ബയോകോൺ ബയോളജിക്‌സിൻ്റെ ബയോകോൺ കാമ്പസിൽ (സൈറ്റ് 1)  പരിശോധന നടത്തി. പരിശോധനയ്ക്ക് ശേഷം, യുഎസ് എഫ്ഡിഎ 4 നിരീക്ഷണങ്ങള്‍ നല്‍കി. 

വേദാന്ത: തമിഴ്‌നാട്ടിലെ സ്റ്റെർലൈറ്റ് കോപ്പർ സ്‌മെൽറ്റർ പ്ലാൻ്റ് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് വിധിക്കണമെന്ന വേദാന്തയുടെ ഹർജി സുപ്രീം കോടതി തള്ളി.

ചാലറ്റ് ഹോട്ടൽസ്: ആയുഷി ആൻഡ് പൂനം എസ്റ്റേറ്റ്സ് എൽഎൽപിയിലെ പാര്‍ട്‍ണര്‍മാരുടെ ഓഹരി 315 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതിന് ഡയറക്ടർ ബോർഡിൽ നിന്ന് അനുമതി ലഭിച്ചതായി ഹോട്ടൽ ശൃംഖല അറിയിച്ചു.

സുവെൻ ഫാർമസ്യൂട്ടിക്കൽസ്: സുവെൻ ഫാർമസ്യൂട്ടിക്കൽസും കോഹൻസ് ലൈഫ് സയൻസസുമായുള്ള ലയന പദ്ധതി പ്രഖ്യാപിച്ചു. കോഹൻസ് ഒരു പ്രമുഖ സിഡിഎംഒയും (കോൺട്രാക്റ്റ് ഡെവലപ്‌മെൻ്റ് ആൻഡ് മാനുഫാക്ചറിംഗ് ഓർഗനൈസേഷനും) മർച്ചൻ്റ് എപിഐ പ്ലാറ്റ്‌ഫോമുമാണ്.

ക്രൂഡ് ഓയില്‍ വില

ക്രൂഡ് വില വ്യാഴാഴ്ചത്തെ വ്യാപാരത്തില്‍ വലിയ ചാഞ്ചാട്ടമാണ് പ്രകടമാക്കിയത്. ഏപ്രിൽ ഡെലിവറിക്കുള്ള ബ്രെൻ്റ് ഫ്യൂച്ചറുകൾ ബാരലിന് 6 സെൻറ് കുറഞ്ഞ് 83.62 ഡോളറിലും യുഎസ് ക്രൂഡ് ബാരലിന് 28 സെൻറ് കുറഞ്ഞ് 78.26 ഡോളറിലും ക്ലോസ് ചെയ്തു.

വിദേശ നിക്ഷേപങ്ങളുടെ ഗതി

ഫെബ്രുവരി 29 ന് വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ) 3,568.11 കോടി രൂപയുടെ അറ്റവാങ്ങല്‍ ഓഹരികളില്‍ നടത്തി, ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐകൾ) 230.21 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തിയെന്നും എൻഎസ്ഇയിൽ നിന്നുള്ള താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.

ഓഹരി വിപണി വാര്‍ത്തകള്‍ അറിയാന്‍

നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.

വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം

Tags:    

Similar News