ടൈറ്റൻ മാജിക്: 59 ശതമാനം ലാഭത്തിൽ വിപണിക്ക് ഊർജ്ജം

പൊതുമേഖലാ ബാങ്കുകൾ കുതിക്കുമ്പോൾ നിഫ്റ്റി 25,900 ലെവൽ തൊടുമോ?

Update: 2025-11-04 04:04 GMT

കഴിഞ്ഞ ഒക്ടോബറിലെ ശക്തമായ മുന്നേറ്റത്തിന് ശേഷം ഇന്ത്യൻ വിപണി തിങ്കളാഴ്ച സ്ഥിരത നിലനിർത്തി. കൺസോളിഡേഷൻ ഫേസിൻ്റെ സാധ്യതകൾ ദീർഘിപ്പിച്ചുകൊണ്ട് വിപണി ഫ്ലാറ്റ്-ടു-പോസിറ്റീവ് നിലയിൽ ക്ലോസ് ചെയ്തു.

നിഫ്റ്റി 50: 0.16% നേട്ടത്തോടെ 25,763.35 എന്ന ലെവലിൽ വ്യാപാരം അവസാനിപ്പിച്ചു.സെൻസെക്‌സ് 0.05 ശതമാനം ഉയർന്ന് 83,978.49 എന്ന ലെവലിൽ എത്തി.  ബാങ്ക് നിഫ്റ്റി മികച്ച പ്രകടനം കാഴ്ചവെച്ചു, 325 പോയിൻ്റ് ഉയർന്ന് 58,101 എന്ന ലെവലിൽ ക്ലോസ് ചെയ്തു. പൊതുമേഖലാ ബാങ്കുകളിലെ  വാങ്ങലാണ് ഇതിന് പ്രധാന കാരണം. മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ യഥാക്രമം 0.8%, 0.7% വീതം ഉയർന്നു.

ടൈറ്റൻ കമ്പനി ലിമിറ്റഡ് 

ശക്തമായ കോർപ്പറേറ്റ് വരുമാനമാണ്  ടൈറ്റനെ  ശ്രദ്ധേയമാക്കുന്നത്. ടൈറ്റൻ കമ്പനിയുടെ രണ്ടാം പാദത്തിലെ പ്രകടനം മികച്ചതായിരുന്നു. 

കമ്പനി 1,120 കോടി രൂപ അറ്റാദായം നേടി (+59% വാർഷിക വളർച്ച).

 16,461 കോടി രൂപയാണ് വരുമാനം (+22% വാർഷിക വളർച്ച).

നികുതിക്ക് മുമ്പുള്ള ലാഭം 1,799 കോടി രൂപയാണ് (+51% വാർഷിക വളർച്ച)

വളർച്ചയുടെ പ്രധാന കാരണം

ടൈറ്റൻ്റെ  ആഭരണ വിഭാഗമാണ് വളർച്ചയ്ക്ക് സഹായകരമായത്.  വരുമാനം ൨൧ ശതമാനം വർധിച്ച് 14,092 കോടി രൂപയിലെത്തി. ശക്തമായ ഉത്സവകാല ഡിമാൻഡ്,  മെച്ചപ്പെട്ട ഉൽപ്പന്നങ്ങൾ  എന്നിവ ടൈറ്റന് ഗുണം ചെയ്തു.ഇന്നത്തെ വ്യാപാരത്തിൽ ടൈറ്റൻ ഓഹരികൾ ശക്തമായ മുന്നേറ്റം പ്രകടിപ്പിക്കാൻ സാധ്യതയുണ്ട്.

വിപണി സാങ്കേതിക വിശകലനം



സ്ഥിരമായ ഒക്‌ടോബർ റാലിക്ക് ശേഷം ഇന്ന്  പോസിറ്റീവായ തുടക്കമാണ് വിപണികൾ പ്രതീക്ഷിക്കുന്നത്.ആഗോള വ്യാപാര സൂചനകളിലും ഉത്സവ സീസണിന് ശേഷമുള്ള ആഭ്യന്തര ഉപഭോഗ പ്രവണതകളിലും വ്യക്തത വരുന്നത് വരെ നിക്ഷേപകർ സൈഡ്‌വേസ് നീക്കം പ്രതീക്ഷിക്കുന്നു. ശക്തമായ പാദഫല വരുമാന പശ്ചാത്തലത്തിൽ  പിഎസ്യു. ബാങ്കുകൾ, സിമൻ്റ് തുടങ്ങിയ മേഖലകൾ ഇന്ന് ശ്രദ്ധാ കേന്ദ്രമാകും.

 സാങ്കേതിക വിശകലനം 

നിഫ്റ്റിക്ക് ഇൻട്രാഡേയിൽ ചാഞ്ചാട്ടം അനുഭവപ്പെട്ടെങ്കിലും 25,700 എന്ന ലെവലിന് മുകളിൽ കരുത്ത് കാട്ടി. സൂചിക  20-ദിവസത്തെയും 50-ദിവസത്തെയും ഇ.എം.എ (EMAs) നിലവാരങ്ങൾക്ക് മുകളിൽ തുടരുന്നത്  പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. 25,650–25,600  എന്നതാണ് പ്രധാന സപ്പോർട്ട് ലെവൽ.  26,200 -25,600 ലെവൽ തുടരുന്നിടത്തോളം കാലം ബൈ ഓൺ ഡിപ് എന്ന സമീപനം തുടരാം. 

കഴിഞ്ഞ ദിവസത്തെ വ്യാപാരത്തിൽ ഒരു ബുള്ളിഷ് കാൻഡിൽ (Bullish Candle) രൂപപ്പെട്ടത് ഉയർന്ന തലങ്ങളിൽ നേരിയ ലാഭമെടുപ്പ് നടക്കുന്നുണ്ടെങ്കിലും കരുത്ത്  സൂചിപ്പിക്കുന്നു. 57,650–57,700 എന്നതാണ്  സപ്പോർട്ട് ലെവൽ

 58,250–58,350 എന്ന ലെവൽ ഭേദിച്ചാൽ 59,000 എന്ന ലെവലിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. 58,350 എന്ന ലെവലിന് മുകളിൽ ശക്തമായ മുന്നേറ്റം വന്നാൽ ദീർഘകാല അവസരങ്ങൾക്കായി നോക്കാം.മൊത്തത്തിൽ, ശക്തമായ വരുമാന ഫലങ്ങളുടെയും ഉത്സവ ഉപഭോഗത്തിൻ്റെയും പിൻബലത്തിൽ വിപണിയിൽ പോസിറ്റീവായ ചായ്‌വോടെയുള്ള ഏകീകരണത്തിന് സാധ്യതയുണ്ട്. ടൈറ്റൻ്റെ പാദ ഫലങ്ങൾ കൺസ്യൂമർ ഓഹരികളെ മുന്നോട്ട് നയിച്ചേക്കാം. പൊതുമേഖലാ ബാങ്കുകൾ മികച്ച പ്രകടനം തുടരാനും സാധ്യതയുണ്ട്.

Tags:    

Similar News