നിഫ്റ്റിയിൽ ലാഭമെടുപ്പ്: 25,500 ലെവൽ നിലനിർത്തുമോ?

പേടിഎം വരുമാനം ഉയർന്നു, പക്ഷേ ലാഭം കുറഞ്ഞു

Update: 2025-11-06 04:09 GMT

ലാഭമെടുപ്പും സമ്മിശ്രമായ ആഗോള സൂചനകളും മൂലം അവസാന വ്യാപാര ദിനത്തിൽ ഇന്ത്യൻ ഓഹരി വിപണി രണ്ടാം ദിവസവും നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 50, 165 പോയിൻ്റ് താഴ്ന്ന് 25,597 എന്ന ലെവലിൽ അവസാനിച്ചപ്പോൾ സെൻസെക്‌സ് 519 പോയിൻ്റ് ഇടിഞ്ഞു. 83,459-ൽ എത്തി. മിഡ്‌ക്യാപ് സൂചിക 0.2%-ഉയർന്നു. സ്മോൾക്യാപ് സൂചിക 0.7 ശതമാനമാണ് ഇടിഞ്ഞത്. ഇന്നലെ വിപണികൾ സമ്മർദ്ദത്തിലായിരുന്നു. നിഫ്റ്റിയിൽ ഒരു ബെയറിഷ് കാൻഡിൽ രൂപപ്പെട്ടു. ലോവർ-ടോപ്പ് പാറ്റേൺ സൃഷ്ടിക്കപ്പെട്ടത് ഹ്രസ്വകാലത്തേക്കുള്ള ബലഹീനത സൂചിപ്പിക്കുന്നു.25,550-ന് താഴെയുള്ള തുടർച്ചയായ നീക്കം 25,400–25,300 എന്ന ലെവലിൽ കറക്ഷൻ വരാൻ കാരണമാകും.

വ്യാപാരത്തിന് മുന്നോടിയായി വിപണിയിലെ അന്തരീക്ഷം നെഗറ്റീവ് ആയി തുടരുന്നു. സമ്മിശ്രമായ ആഗോള സൂചനകളും വിദേശ നിക്ഷേപകരുടെ ഒഴുക്കും വിപണി മന്ദഗതിയിലാക്കാൻ സാധ്യതയുണ്ട്. വിപണിയിലെ ചാഞ്ചാട്ടം കാരണം, കൃത്യമായ സ്റ്റോപ്പ്-ലോസുകളോടെയുള്ള ലെവൽ-അധിഷ്ഠിത വ്യാപാരമാണ് ഉചിതമായ തന്ത്രം.

ശ്രദ്ധിക്കേണ്ട മേഖലകൾ

പൊതുമേഖലാ ബാങ്കുകൾ , ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ , ടെലികോം ഓഹരികൾ എന്നിവയിൽ മുന്നേറ്റം കാണാം. പ്രതിരോധം , മെറ്റൽ മേഖലകളിൽ വ്യക്തമായ തിരിച്ചുവരവിൻ്റെ സൂചനകൾ ലഭിക്കുന്നതുവരെ ജാഗ്രത പാലിക്കുക.

നിഫ്റ്റി സാങ്കേതിക കാഴ്ചപ്പാട്



നിഫ്റ്റി 26,083 എന്ന ലെവലിന് അടുത്ത് പ്രതിരോധം നേരിട്ട ശേഷം 25,597- എന്ന ലെവലിൽ ക്ലോസ് ചെയ്തത് നേരിയ ബലഹീനത കാണിച്ചു. സൂചിക ഇപ്പോൾ 0.786 ഫിബൊനാച്ചി റിട്രേസ്മെൻ്റുമായി (25,138) യോജിക്കുന്ന 25,500–25,550 സപ്പോർട്ട് സോണിലാണ്. 25,500-ലെവലിന് താഴെയ്ക്കുള്ള ഇടിവ് 25,100-ലെവലിലേക്ക് ഇടിയാൻ കാരണമാകാം. എന്നാൽ ഈ ലെവലിന് മുകളിൽ നിലനിൽക്കാനായാൽ തിരിച്ചുപോക്കിന് കാരണമായേക്കാം.

25,900–26,100 എന്നതാണ് റെസിസ്റ്റൻസ് ലെവൽ. തുടർന്ന് 26,450–26,500 ലെവൽ പരീക്ഷിക്കാം.ഹ്രസ്വകാലത്തേക്ക് ബെയറിഷ് ട്രെൻഡ് തുടരാം. എങ്കിലും 25,100 ലെവലിന് മുകളിൽ നിലനിൽക്കുന്നിടത്തോളം കാലം ഇടക്കാലത്തേക്കുള്ള ട്രെൻഡ് പോസിറ്റീവായി തുടരും.

ബാങ്ക് നിഫ്റ്റി സാങ്കേതിക കാഴ്ചപ്പാട്




 

57,800–58,000 എന്ന റെസിസ്റ്റൻസ് ലെവൽ പരീക്ഷിച്ച ശേഷം 57,683 നടുത്ത് വ്യാപാരം നടത്തുന്ന ബാങ്ക് നിഫ്റ്റി പിന്നോട്ട് വലിഞ്ഞു. ഏകദേശം 57,400–57,500 എന്ന ട്രെൻഡ്‌ലൈൻ സപ്പോർട്ട് നിർണായകമാണ്. തിരിച്ചുപോക്ക് 58,500–59,000 എന്ന ലെവലിലേക്ക് ഉയർത്താൻ കാരണമായേക്കാം. എന്നാൽ 57,400 ലെവലിന് താഴെയുള്ള തകർച്ച 56,100 അല്ലെങ്കിൽ 54,350 എന്ന ലെവലിലേക്ക് ഇടിയാൻ കാരണമായേക്കും.എങ്കിലും, 56,000 എന്ന ലെവലിന് മുകളിലുള്ള ട്രെൻഡ് പോസിറ്റീവാണ്. 57,400–56,000 എന്ന സപ്പോർട്ട് ബാൻഡ് ശ്രദ്ധിക്കുക.

വിവിധ മേഖലകളുടെ പ്രകടനം എങ്ങനെ?

ടെലികോം, കൺസ്യൂമർ ഡ്യൂറബിൾസ് എന്നിവ ഒഴികെ മിക്കവാറും എല്ലാ മേഖലകളിലും നേരത്തെ വിൽപ്പന സമ്മർദ്ദം ദൃശ്യമായിരുന്നു. പ്രതിരോധം, കാപിറ്റൽ ഗുഡ്‌സ്, മെറ്റൽ മേഖലകൾ ഏകദേശം 1.5 ശതമാനം ഇടിഞ്ഞ് ഏറ്റവും വലിയ നഷ്ടത്തിലായി.

ഇന്നത്തെ സെഷനിൽ, ബാങ്കുകളുടെ ഓഹരികളും ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികളും ബാങ്ക് നിഫ്റ്റിയുടെ നീക്കത്തിനനുരിച്ച് ചാഞ്ചാടാൻ സാധ്യതയുണ്ട്.ബിപിസിഎൽ, എച്ച്പിസിഎൽ, ഐഒസി തുടങ്ങിയ ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളിൽ തുടർച്ചയായ വാങ്ങൽ താൽപ്പര്യം കണ്ടേക്കാം.ഐടി ഓഹരികളിൽ നേരിയ തിരിച്ചുവരവ് ഉണ്ടായേക്കാം. ഓട്ടോ, പിഎസ്‌യു ഓഹരികളിൽ അടുത്തിടെയുണ്ടായ മുന്നേറ്റത്തിന് ശേഷം നേരിയ ലാഭമെടുപ്പ് കണ്ടേക്കാം.

ശ്രദ്ധയാകർഷിച്ച് പേടിഎം

പേടിഎം 2026 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദഫലങ്ങൾ റിപ്പോർട്ട് ചെയ്തു. ഓൺലൈൻ ഗെയിമിംഗ് രംഗത്തെ 190 കോടി രൂപയുടെ മൂല്യത്തകർച്ച ഏകീകൃത അറ്റാദായം കുറയാൻ കാരണമായി. കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 930 കോടി രൂപയിൽ നിന്ന് 21 കോടി രൂപയായി ആണ് അറ്റാദായം കുത്തനെ കുറഞ്ഞത്. എന്നാലുംപ്രവർത്തന വരുമാനം ശക്തമായ വളർച്ചയുടെ പിന്തുണയോടെ വാർഷികാടിസ്ഥാനത്തിൽ 24% വർധിച്ച് 2,061 കോടി രൂപ ആയി. മെച്ചപ്പെട്ട ചെലവ് നിയന്ത്രണവും പ്രവർത്തനക്ഷമതയും പ്രതിഫലിപ്പിച്ച് നികുതിക്ക് മുമ്പുള്ള വരുമാനം 141 കോടി രൂപ ആയി.

ശക്തമായ മുന്നേറ്റത്തിന് ശേഷം പേടിഎം ഓഹരി 420 സോണിലാണ് ഇപ്പോൾ വ്യാപാരം ചെയ്യുന്നത്. 495 രൂപയിലാണ് കൺസോളിഡേഷൻ. 480-465. റെസിസ്റ്റൻസ് ലെവൽ 505-525 രൂപ.മൂല്യത്തകർച്ച മൂലം ഹ്രസ്വകാല വികാരം മന്ദഗതിയിലാകാൻ സാധ്യതയുണ്ടെങ്കിലും, മെച്ചപ്പെടുന്ന മാർജിനുകളും ആരോഗ്യകരമായ വരുമാന വളർച്ചയും പോസിറ്റീവായ മുന്നേറ്റത്തിന് കാരണമാകാം.505 രൂപക്ക് മുകളിലുള്ള നീക്കം ഓഹരിയെ 525 രൂപ540 രൂപ ലെവലിലേക്ക് എത്തിച്ചേക്കാം, എന്നാൽ 480 രൂപക്ക് താഴെയുള്ള ബ്രേക്ക് 460 രൂപക്ക് താഴേക്കുള്ള ഇടിവിന് കാരണമായേക്കാം.

Tags:    

Similar News