ഡോളർ ശക്തിപ്പെടുന്നു, വിപണി ദുർബലം 25,450 എന്ന ലെവലിൽ നിഫ്റ്റിക്ക് താങ്ങ്, പൈൻ ലാബ്സ് ഐപിഒ ഇന്ന്

ദുർബലമായി വിപണി. ഓഹരി വിപണിയുടെ പ്രകടനം ഇന്ന് എങ്ങനെ? സാങ്കേതിക വിശകലനം

Update: 2025-11-07 03:34 GMT

തുടർച്ചയായ രണ്ടാം ദിനവും നഷ്ടത്തിൽ ക്ലോസ് ചെയ്ത വിപണിയിൽ ഇന്ന് ദുർബലമായ തുടക്കത്തിന് സാധ്യത.ലോഹം, ധനകാര്യ മേഖലകളിലെ ഓഹരികളിൽ സമ്മർദ്ദം തുടരുന്നു.ഫിനാൻഷ്യൽസ്, മെറ്റൽസ്, റിയൽറ്റി ഓഹരികളിലെ വിറ്റൊഴിയൽ വ്യാഴാഴ്ച വിപണിയെ താഴോട്ട് വലിച്ചു.

148 പോയിൻ്റ്  ഇടിഞ്ഞ് 83,311 എന്ന ലെവലിലും നിഫ്റ്റി 50 88 പോയിന്റ് താഴ്ന്ന് 25,510- എന്ന ലെവലിലും എത്തി.  വിദേശ സ്ഥാപന നിക്ഷേപകർ  തുടർച്ചയായി ഓഹരി വിറ്റഴിക്കുന്നതും വിപണിക്ക് തിരിച്ചടിയായി. നിഫ്റ്റി മെറ്റൽ സൂചിക രണ്ടു ശതമാനം ഇടിഞ്ഞു. നോവലിസിന്റെ ദുർബലമായ ഫലങ്ങളെ തുടർന്ന് ഹിൻഡാൽകോ അഞ്ചു ശതമാനവും സിഇഒയുടെ രാജിയെ തുടർന്ന് ഗ്രാസിം ആറു ശതമാനവും നഷ്ടം രേഖപ്പെടുത്തി.എങ്കിലും, ഏഷ്യൻ പെയിന്റ്‌സ്, റിലയൻസ് , പേടിഎം  എന്നിവ നേട്ടമുണ്ടാക്കിയത് മൊത്തത്തിലുള്ള ഇടിവിന് കാരണമായി

ആഗോള സൂചനകൾ

ആഗോള വിപണിയിൽ ജാഗ്രതാ മനോഭാവം തുടരുന്നു. യുഎസ് സമ്പദ്‌വ്യവസ്ഥയുടെ മികച്ച കണക്കുകളും ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുന്നതിലെ കാലതാമസവും കാരണം ഡോളർ അഞ്ച് മാസത്തെ ഉയർന്ന നിലയിൽ തുടരുകയാണ്. ശക്തമായ ഡോളർ  വളർന്നുവരുന്ന വിപണികളിലേക്കുള്ള വിദേശ ഫണ്ടിൻ്റെ ഒഴുക്കിനെയും പ്രതികൂലമായി ബാധിക്കുന്നു. ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ നീണ്ടുപോകുന്നതും ആഭ്യന്തര വിപണിയിലെ നേട്ടങ്ങൾക്ക് തടസ്സമുണ്ടാക്കുന്നുണ്ട്.

പൈൻ ലാബ്സ് ഐപിഒ ഇന്ന്

എല്ലാ കണ്ണുകളും ഇന്ന് പൈൻ ലാബ്സ് ഐപിഒയിലേക്കാണ്. ഫിൻടെക് സ്ഥാപനമായ പൈൻ ലാബ്സിന്റെ 3,900 കോടി രൂപയുടെ ഐപിഒ ഇന്ന് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കും. സാങ്കേതിക വികസനം, കടം വീട്ടൽ, അന്താരാഷ്ട്ര പ്രവർത്തനങ്ങൾ വികസിപ്പിക്കൽ എന്നിവയ്ക്കായി ഫണ്ട് ഉപയോഗിക്കും. ദുർബലമായ വിപണി സാഹചര്യങ്ങൾക്കിടയിലും ഗ്രേ മാർക്കറ്റിൽ ഈ ഐപിഒക്ക് ഡിമാൻഡുണ്ട്

സാങ്കേതിക വിശകലനം




 

നിഫ്റ്റി 25,700-എന്ന ലെവലിന് താഴെ ദുർബലമാണ്.  തുടർച്ചയായി രണ്ടാം ദിവസവും ഇടിഞ്ഞ നിഫ്റ്റി, ഉയർന്ന തലങ്ങളിൽ വിൽപ്പന സമ്മർദ്ദം സൂചിപ്പിക്കുന്ന ബെയറിഷ് കാൻഡിൽ രൂപപ്പെടുത്തി.ഉടനടിയുള്ള സപ്പോർട്ട്  25,450 എന്ന ലെവലാണ്. ഈ നില തകർന്നാൽ വിപണി 25,350–25,300 എന്ന ലെവലി ലേക്ക് നീങ്ങിയേക്കാം.ഉടനടിയുള്ള റെസിസ്റ്റൻസ് ലെവൽ 25,700–25,800 ലെവലാണ്. ഈ റേഞ്ചിന് മുകളിലുള്ള ശക്തമായ നീക്കം മാത്രമേ  തിരിച്ചുവരവിന് സാധ്യത നൽകുന്നുള്ളൂ.ആർഎസ്ഐ (RSI) 49.7 ലേക്ക് താഴ്ന്നതും എംഎസിഡി  ബെയറിഷ് ക്രോസ്ഓവർ നിലനിർത്തുന്നതും ഹ്രസ്വകാലത്തേക്ക് വിപണിയിൽ ദുർബലത നിൽക്കാനുള്ള സാധ്യത സൂചിപ്പിക്കുന്നു.

ബാങ്ക് നിഫ്റ്റിയിൽ ഏകീകരണം



 


ബാങ്ക് നിഫ്റ്റിയിൽ വിൽപ്പന സമ്മർദ്ദം കാണിക്കുന്നുണ്ടെങ്കിലും, 20-ഡേ ഇഎംഎ ലെവലിന് മുകളിൽ പിടിച്ചുനിൽക്കുന്നു. 57,300–57,000 ലെവലാണ് സപ്പോർട്ട് സോൺ (20-DMA സോൺ). 58,100–58,500 എന്നതാണ് റെസിസ്റ്റൻസ് ലെവൽ.58,100 എന്ന ലെവൽ മറികടന്നാൽ മാത്രമേ  പോസിറ്റീവ് ട്രെൻഡ് പ്രതീക്ഷിക്കാൻ സാധിക്കൂ.

വിപണി സാധ്യത

ആഗോള സൂചനകൾ മന്ദഗതിയിലായതും വിദേശ സ്ഥാപന നിക്ഷേപകർ ഓഹരികൾ വിറ്റഴിക്കുന്നത് തുടരുന്നതും മൂലം ഇന്ത്യൻ വിപണി ഇന്ന് ഫ്ലാറ്റായോ നെഗറ്റീവായോ തുറക്കാനാണ് സാധ്യത. 25,350–25,800 എന്ന റേഞ്ചിൽ വിപണി വ്യാപാരം നടത്താൻ സാധ്യതയുണ്ട്.ഇന്ന്  പൈൻ ലാബ്സ് ഐപിഒ, യു.എസ്. ഡോളറിന്റെ നീക്കം, വിദേശ സ്ഥാപന നിക്ഷേപകരുടെ  ഡാറ്റ എന്നിവ സൂക്ഷ്മമായി നിരീക്ഷിക്കണം.

ശ്രദ്ധിക്കേണ്ട മേഖലകൾ

ലോഹം. ശക്തമായ ഡോളർ കാരണം സമ്മർദ്ദം തുടരാൻ സാധ്യത.എഫ്എംസിജി ആൻഡ് ഐടി  മേഖലയിൽ സെലക്ടീവ് ബൈയിംഗിന് സാധ്യതയുണ്ട്. ഓട്ടോ & കൺസ്യൂമർ ഗുഡ്സ് വിഭാഗങ്ങളിൽ  ശക്തമായ പാദഫലങ്ങളോ ഉത്സവകാല ഡിമാൻഡോ ഉള്ള ഓഹരികളിൽ മുന്നേറ്റം പ്രതീക്ഷിക്കാം.

(Disclaimer :  ഓഹരികളിലെ നിക്ഷേപത്തിന് ഉയർന്ന നഷ്ട സാധ്യതയുമുണ്ട്. വായനക്കാർ കൃത്യമായ പഠനത്തിന് ശേഷം വേണം വിവിധ ഓഹരികളിൽ നിക്ഷേപം നടത്താൻ.)

Tags:    

Similar News