ലെൻസ്‌കാർട്ട് ലിസ്റ്റിംഗ്, നിഫ്റ്റി 25,550 കടക്കുമോ?
ഇന്ന് വാച്ച്ലിസ്റ്റിൽ സൂക്ഷിക്കേണ്ട ഓഹരികൾ ഏതൊക്കെ? സാങ്കേതിക വിശകലനം
തിങ്കളാഴ്ച, ഓഹരി വിപണിയിൽ നെഗറ്റീവ് ഓപ്പണിങ്. ഏകദേശം എട്ടുമണിയോടെ ഗിഫ്റ്റ് നിഫ്റ്റി 25,614.5 എന്ന നിലയിലാണ് വ്യാപാരം നടന്നത്, വെള്ളിയാഴ്ചത്തെ നിഫ്റ്റി 50 ക്ലോസായ 25,492.3-ന് മുകളിലുള്ള തുടക്കമാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലു ഓപ്പണിങ്ങിൽ 83,198 ലെലവലിലായിരുന്നു വ്യാപാരം. കഴിഞ്ഞ വെള്ളിയാഴ്ച സെൻസെക്സ് 0.1 ശതമാനം കുറഞ്ഞ് 83,216.28 എന്ന ലെവലിലും, നിഫ്റ്റി 50 0.07 ശതമാനം കുറഞ്ഞ് 25,492.30 എന്ന ലെവലിലും എത്തി. അതേസമയം അടുത്തിടെയുണ്ടായ ചാഞ്ചാട്ടങ്ങൾക്കിടയിലും, ആഭ്യന്തര സൂചികകൾ 25,300 എന്ന സപ്പോർട്ട് സോണിനടുത്ത് ശക്തമായ ഡിമാൻഡ് കാണിക്കുന്നത് വിപണിയുടെ കരുത്ത് പ്രതിഫലിപ്പിക്കുന്നുണ്ട്.
വിപണി വിശകലനം
കഴിഞ്ഞ ആഴ്ച 0.9 ശതമാനം ഇടിഞ്ഞതിന് ശേഷം, നിഫ്റ്റിയിൽ 25,300എന്ന ലെവലിനും 25,550-എന്ന ലെവലിലും ഇടയിൽ കൺസോളിഡേഷൻ ഉണ്ടാകുമെന്ന് വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നു. 25,550-ന് മുകളിലുള്ള നിർണായക ക്ലോസിംഗ് വിപണിയെ 25,700–26,000 ലെവലിലേക്കും, തുടർന്ന് 26,300 എന്ന ബ്രേക്കൗട്ട് ലക്ഷ്യത്തിലേക്കും നയിക്കും. ആർഎസ്ഐ 49.16 എന്ന നിലയിൽ ന്യൂട്രൽ മൊമന്റം ആണ് സൂചിപ്പിക്കുന്നതെങ്കിലും വിപണിയിൽ വീണ്ടെടുക്കലിന് സാധ്യതയുണ്ട്. 25,400–25,300 മേഖലയിലേക്കുള്ള ഇടിവുകൾ വാങ്ങാനുള്ള അവസരമായി കണക്കാക്കാൻ സാധ്യതയുണ്ട്. വിദേശ നിക്ഷേപങ്ങളുടെ വരവും കോർപ്പറേറ്റ് വരുമാനത്തെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസവും ഇതിന് പിന്തുണയാകും.
വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ ആറ് ദിവസത്തെ വിൽപ്പനയ്ക്ക് ശേഷം വെള്ളിയാഴ്ച 4581 കോടി ഡോളർ നിക്ഷേപിച്ചു.
ആഭ്യന്തര സ്ഥാപന നിക്ഷേപകർ 6675 കോടി ഡോളർ മൂല്യമുള്ള ഓഹരികൾ കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച സമ്മിശ്രമായി ആണ് വ്യാപാരം അവസാനിപ്പിച്ചതെങ്കിലും യുഎസ് സെനറ്റ് ഗവൺമെന്റ് ഒരു കരാർ പാസാക്കിയേക്കുമെന്ന വിശ്വാസത്തിൽ ഇന്ന് രാവിലെ ഫ്യൂച്ചർ ട്രേഡ് ഉയർന്ന നിലയിലാണ്.: ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌വാൻ എന്നിവിടങ്ങളിലെ നേട്ടങ്ങളുടെ പിൻബലത്തിൽ ഏഷ്യാ-പസഫിക് സൂചിക ഏകദേശം 0.9 ശതമാനം ഉയർന്നു. മെച്ചപ്പെട്ട ആഗോള റിസ്ക് സാധ്യത ഇന്ത്യൻ വിപണിക്ക് കരുത്താകും.
ഐപിഒ
ലെൻസ്‌കാർട്ട് സൊല്യൂഷൻസ് ഇന്ന് ഓഹരി വിപണിയിൽ അരങ്ങേറ്റം കുറിക്കും. 7,278 കോടി രൂപയുടെ ഐപിഒയാണ് ഇന്നത്തെ പ്രധാന ആകർഷണം. ഒക്ടോബർ 31 മുതൽ നവംബർ 4 വരെയുള്ള മൂന്ന് ദിവസത്തെ ലേലത്തിൽ 28.26 മടങ്ങ് സബ്സ്ക്രൈബ് ചെയ്ത് ഐപിഒയാണിത്. ഗംഭീരമായ പ്രതികരണമാണ് ഐപിഒക്ക് ലഭിച്ചത്. കമ്പനിയുടെ വളർച്ചാ സാധ്യതകൾ, വിപണിയിലെ നേതൃത്വം, മികച്ച സാമ്പത്തിക പ്രകടനം എന്നിവ കണക്കിലെടുത്ത് ആരോഗ്യകരമായ ലിസ്റ്റിംഗ് പ്രീമിയം പ്രതീക്ഷിക്കുന്നു.
ശ്രദ്ധിക്കേണ്ട ഓഹരികൾ
ബജാജ് ഓട്ടോ ആഭ്യന്തര ഡിമാൻഡിലെ കുറവ് നികത്തി ശക്തമായ കയറ്റുമതി കാരണം ഉയർന്ന പാദ ലാഭം റിപ്പോർട്ട് ചെയ്തു.
നൈക്ക മേക്കപ്പ്, സ്കിൻകെയർ എന്നിവയിലെ ഡിമാൻഡും പുതിയ ബ്രാൻഡ് പങ്കാളിത്തവും കാരണം ത്രൈമാസ ലാഭം മൂന്നിരട്ടിയായി വർധിച്ചു. ഓഹരിയിൽ വാങ്ങൽ താൽപ്പര്യം ഉണ്ടാവാൻ സാധ്യതയുണ്ട്.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ്: അഡ്വാൻസ്ഡ് തേജസ് യുദ്ധവിമാനങ്ങൾക്കായി ജനറൽ ഇലക്ട്രിക്കുമായി 113 എഞ്ചിനുകൾ വാങ്ങുന്നതിന് പ്രധാന കരാർ ഒപ്പിട്ടു. ഇന്ത്യയുടെ പ്രതിരോധ നിർമ്മാണ രംഗത്തെ എച്ച്എലിൻ്റെ പ്രധാന കരാർ.
ട്രെൻ്റ്, സ്റ്റോർ വിപുലീകരണവും, സാറ ജെവിയിലെ ഓഹരി കുറച്ചതിലൂടെയുള്ള നേട്ടവും കാരണം ത്രൈമാസ ലാഭം 11 ശതമാനം വർധിച്ചു.
നാഷണൽ അലൂമിനിയം കമ്പനി: ഉയർന്ന ആഗോള ചരക്ക് വിലയുടെയും മെച്ചപ്പെട്ട പ്രവർത്തന മാർജിനുകളുടെയും സഹായത്തോടെ ലാഭത്തിൽ 37 ശതമാനമാണ് വാർഷിക വർധനവ്.
സെക്ടറൽ വിശകലനം
ഓട്ടോമൊബൈൽ മേഖല പോസിറ്റീവായി തുടരാനാണ് സാധ്യത. ബജാജ് ഓട്ടോ പോലുള്ള കമ്പനികളുടെ മെച്ചപ്പെട്ട കയറ്റുമതി പ്രകടനം ആഭ്യന്തര ഡിമാൻഡിലെ കുറവിനെ നികത്തുന്നുണ്ട്. ആഘോഷ സീസണിലെ അനുകൂല ഘടകങ്ങളും ഉത്പാദനച്ചെലവിലെ കുറവും തിരഞ്ഞെടുത്ത ഇരുചക്ര, നാലുചക്ര വാഹന നിർമ്മാതാക്കൾക്ക് കൂടുതൽ താൽപ്പര്യം നൽകും. പ്രതിരോധ, പൊതുമേഖലാ സ്ഥാപന (PSU) മേഖല ശക്തമായ ഓർഡർ ഇൻഫ്ലോകളും 'മേക്ക്-ഇൻ-ഇന്ത്യ' സംരംഭങ്ങളും കാരണം ബുള്ളിഷ് നിലയിൽ തുടരുന്നു. ഹിന്ജുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിൻ്റെ പുതിയ കരാർ ഈ മേഖലയിലുള്ള നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. മെറ്റൽസ് മേഖലയിൽ വികാരം മിതമായ പോസിറ്റീവാണ്. സ്ഥിരമായ ആഗോള ചരക്ക് വിലകളും നാൽക്കോ പോലുള്ള കമ്പനികളുടെ ശക്തമായ വരുമാനവും ഇതിന് കാരണമാണ്. കൂടാതെ അലൂമിനിയം, ബേസ് മെറ്റൽ വിലകളിലെ വർധനവ് അടുത്ത കാലയളവിൽ മാർജിനുകളെ പിന്തുണയ്ക്കും. ഐടി ആൻഡ് ടെക്നോളജി മേഖല ആഗോള മാക്രോ ഇക്കണോമിക് അനിശ്ചിതത്വം കാരണം റേഞ്ച്-ബൗണ്ട് ആയി തുടർന്നേക്കാം, എങ്കിലും സ്ഥിരമായ ഡീൽ പൈപ്പ് ലൈനുകളും അനുകൂലമായ കറൻസി നീക്കങ്ങളും കാരണം തിരഞ്ഞെടുത്ത മിഡ്-ക്യാപ് ഐടി ഓഹരികളിൽ വാങ്ങൽ സാധ്യതയുണ്ട്.
എഫ്എംസിജി ആൻഡ് റീട്ടെയ്ൽ മേഖലയിൽ സ്ഥിരമായ ഉപഭോക്തൃ ഡിമാൻഡിന്റെയും മെച്ചപ്പെടുന്ന മാർജിനുകളുടെയും പിൻബലത്തിൽ കൺസ്ട്രക്റ്റീവ് മൊമന്റമുണ്ട്. ബാങ്കിംഗ് ആൻഡ് ഫിനാൻഷ്യൽസ് മേഖലയിലെ വിദേശ പോർട്ട്ഫോളിയോ നിക്ഷേപങ്ങളുടെ തിരിച്ചുവരവ്, ആരോഗ്യകരമായ ക്രെഡിറ്റ് വളർച്ച എന്നിവയാൽ സ്ഥിരതയുള്ളതോ നേരിയ പോസിറ്റീവോ ആയി നിലനിൽക്കും. ഹ്രസ്വകാല കൺസോളിഡേഷൻ ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിലും, പ്രധാന ബാങ്കുകൾക്ക് മൊത്തത്തിലുള്ള അപ്‌ട്രെൻഡ് നിലനിൽക്കും.
സാങ്കേതിക വിശകലനം
ബാങ്ക് നിഫ്റ്റി ശക്തമായ ഒരു അസൻഡിങ് ചാനലിൽ വ്യാപാരം തുടരുന്നു. പ്രതിരോധം 59,000–59,500 ലെവൽ. സപ്പോർട്ട്: 57,500–56,800 ലെവൽ. 59,000-ന് മുകളിൽ നിലനിർത്തിയാൽ 60,500–61,000-ലേക്ക് നീങ്ങാൻ സാധ്യത.
നിഫ്റ്റി 50 (Spot | CMP: 25,492): ഒരു ബുള്ളിഷ് ഇൻവേഴ്സ് ഹെഡ് ആൻഡ് ഷോൾഡേഴ്സ് പാറ്റേൺ രൂപപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 25,400 ന് അടുത്തുള്ള നെക്ക് ലൈൻ സപ്പോർട്ട് വീണ്ടും പരീക്ഷിക്കുന്നു. പ്രതിരോധം: 25,950–26,200.സപ്പോർട്ട്: 25,400 നിലനിർത്തുന്നിടത്തോളം കാലം മൊത്തത്തിലുള്ള ട്രെൻഡ് പോസിറ്റീവാണ്.
ശക്തമായ ആഗോള സൂചനകളും, യുഎസ് ഷട്ട്ഡൗൺ അവസാനിക്കുന്നതിലുള്ള ശുഭാപ്തിവിശ്വാസവും കാരണം ഇന്ത്യൻ വിപണികൾ പോസിറ്റീവ് താൽപ്പര്യത്തോടെ തുറക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, സമീപകാല ചാഞ്ചാട്ടത്തിന് ശേഷം, പ്രധാന പ്രതിരോധ നിലകൾ ലക്ഷ്യമിട്ട് കൺസോളിഡേഷൻ പ്രതീക്ഷിക്കുന്നു.ലെൻസ്‌കാർട്ടിന്റെ മാർക്കറ്റ് അരങ്ങേറ്റം, ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽസിൻ്റെ പ്രതിരോധ കരാർ, നൈക്ക, ബജാജ് ഓട്ടോ, ടെൻ്റ് എന്നിവയുടെ വരുമാനം മൂലമുണ്ടാകുന്ന മൊമന്റം കാരണം ഇന്ന് ഓഹരി അധിഷ്ഠിത നീക്കങ്ങൾക്ക് പ്രാധാന്യം നൽകാം
