റിലയൻസ് ഇൻഡസ്ട്രീസ് ലാഭം 16 ശതമാനം ; ഓഹരിയിലെ മുന്നേറ്റം എങ്ങനെ? സാങ്കേതിക വിശകലനം

Reliance Industries:റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ കൂടുതൽ മുന്നേറുമോ? സാങ്കേതിക വിശകലനം

Update: 2025-10-18 06:25 GMT

Reliance Industries Stock:മികച്ച റിഫൈനിംഗ് മാർജിനുകളും കയറ്റുമതിയിൽ നിന്ന് കൂടുതൽ ലാഭം നേടാനുള്ള സാധ്യതകളും തുടർന്നും റിലയൻസിൻ്റെ വരുമാന വളർച്ച ഉയർത്തുമെന്നാണ് ബ്രോക്കറേജുകൾ പൊതുവെ കണക്കാക്കുന്നത്. റിലയൻസ് റീട്ടെയ്‌ലും ജിയോയും റിലയൻസ് ഇൻഡസ്ട്രീസിൻ്റെ സ്ഥിരമായ വളർച്ചയ്ക്ക് സഹായകരമാകും. ഇരു വിഭാഗങ്ങളും കമ്പനിയുടെ വരുമാനത്തിന് സംഭാവന നൽകുന്നത് തുടരുമെന്നാണ് കരുതുന്നത്.

പലചരക്ക്, ഫാഷൻ വിഭാഗങ്ങളിലെ ബിസിനസിൻ്റെ ശക്തമായ പ്രകടനം ഓഹരിയുടെ മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്. 13 ശതമാനം വാർഷിക വരുമാന വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ആക്സിസ് കാപ്പിറ്റൽ നികുതിക്ക് മുമ്പുള്ള വരുമാനത്തിൽ 13 ശതമാനം വർധനവ് പ്രവചിച്ചിരുന്നു. സെപ്റ്റംബറിൽ കൺസ്യൂമർ ഡ്യൂറബിൾ ഉൽപ്പന്നങ്ങൾ ജിഎസ്ടി നിരക്ക് കുറച്ചത് കാരണം നേരിയ മാറ്റം ഉണ്ടായേക്കാമെങ്കിലും പ്രകടനം സ്ഥിരമായിരിക്കുമെന്നാണ് ജെ.പി. മോർഗനും നൽകുന്ന സൂചന.

ജിയോ ഡിജിറ്റൽ സർവീസസ് മുന്നേറുമോ?

വരിക്കാരുടെ എണ്ണത്തിലെ സ്ഥിരമായ വർധനവും ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം നേരിയ തോതിൽ ഉയർന്നതും മൂലം യുബിഎസ്, നോമുറ എന്നിവ നികുതിക്ക് ശേഷമുള്ള വരുമാനം 15-16 ശതമാനം ഉയർന്നേക്കുമെന്നാണ് കണക്കാക്കുന്നത്.വർധിച്ചു വരുന്ന ഡാറ്റാ ഉപയോഗവും ഗുണമാകുമെന്നാണ് കരുതുന്നത്.

ഭാവി വളർച്ചയിൽ ശ്രദ്ധ 

ഓയിൽ ആൻഡ് ഗ്യാസ് ബിസിനസ് സ്ഥിരമായി തുടരുമെന്നും മൊത്തം വരുമാനത്തിന് കാര്യമായ സംഭാവന നൽകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ നിക്ഷേപകരുടെ ശ്രദ്ധ റിലയൻസിൻ്റെ ദീർഘകാല തന്ത്രപരമായ സംരംഭങ്ങളിലായിരിക്കും. എഐ ഉൾപ്പെടെയുള്ള മേഖലകൾ കൂടുതൽ ശ്രദ്ധയാകർഷിക്കും. ഡാറ്റാ സെന്റർ വികസനം.

പുനരുപയോഗ ഊർജ്ജ വിപുലീകരണം,മെറ്റ, ഗൂഗിൾ, എൻവിഡിയ തുടങ്ങിയ ആഗോള കമ്പനികളുമായുള്ള സഹകരണം എന്നിവയെല്ലാം ശ്രദ്ധാ കേന്ദ്രമാകും. പുതിയ സംരംഭങ്ങൾ റിലയൻസിൻ്റെ അടുത്ത ഘട്ട വളർച്ച രൂപപ്പെടുത്താനും ന്യൂ-എനർജി, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ഇക്കോസിസ്റ്റം എന്നിവയിലെ സ്ഥാനം ശക്തിപ്പെടുത്താനും സാധ്യതയുണ്ട്.

സാങ്കേതിക വിശകലനം



ഓഹരി വില, സപ്പോർട്ട് ലെവൽ

ഓഹരി നിലവിൽ ഒരു റൈസിങ് പാരലൽ ചാനൽ പാറ്റേണിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഇത് ഓഹരിയിലെ ദീർഘകാല മുന്നേറ്റത്തെ സൂചിപ്പിക്കുന്നു.

നിലവിലെ ഓഹരി വില 1,419 രൂപയാണ്. അപ്പർ റെസിസ്റ്റൻസ് ലെവൽ ഏകദേശം 1,750 – 1,800 രൂപയാണ്. ലോവർ സപ്പോർട്ട് ലെവൽ 1,200 – 1,220 എന്ന നിലയിലാണ്. വില ലോവർ സപ്പോർട്ട് ലെവലിന് മുകളിൽ തുടരുന്നിടത്തോളം കാലം ട്രെൻഡ് ബുള്ളിഷായിരിക്കും.1,600-ന് മുകളിൽ നിന്ന് അടുത്തിടെയുണ്ടായ തിരിച്ചടി ആരോഗ്യകരമായ തിരുത്തലായി കണക്കാക്കാം.

സപ്പോർട്ട് സോൺ

ഉടനടിയുള്ള സപ്പോർട്ട് ലെവൽ 1,380 – 1,400 ലെവലാണ്. പ്രധാന സപ്പോർട്ട് ലെവൽ- 1,220 രൂപയാണ്.

റെസിസ്റ്റൻസ് ലെവൽ

ഉടനടിയുള്ള റെസിസ്റ്റൻസ് ലെവൽ 1,460 – 1,480 രൂപ ലെവലാണ്.

1,480-രൂപക്ക് മുകളിലുള്ള ബ്രേക്ക്ഔട്ട് 1,600- രൂപലേക്കുള്ള മുന്നേറ്റത്തിന് കാരണമായേക്കാം.

ട്രേഡിംഗ് ഔട്ട്ലുക്ക്

1,380 രൂപക്ക് മുകളിൽ വില നിലനിൽക്കുന്നിടത്തോളം കാലം ബുള്ളിഷ് സോണിലായിരിക്കും ഓഹരി.

1,400 – 1,420 രൂപയാണ് ബൈ സോൺ. ടാർഗറ്റ് വില-1,480രൂപ, 1,600 രൂപ, 1,750 രൂപ എന്നിങ്ങനെയാണ്.

സ്റ്റോപ്പ് ലോസ് 1,360 രൂപയാണ്.  സ്റ്റോപ് ലോസ് വില  1,380 രൂപക്ക് താഴെ പോയാൽ 1,220 സപ്പോർട്ട് ലെവൽ ലക്ഷ്യമാക്കി കൂടുതൽ കറക്ഷൻ പ്രതീക്ഷിക്കാം. 

റിലയൻസ് ഇൻഡസ്ട്രീസിൻ്റെ റിഫൈനിംഗ് രംഗത്തെ മികച്ച പ്രകടനം, സ്ഥിരതയുള്ള ഉപഭോക്തൃ ബിസിനസ് വളർച്ച, സാങ്കേതികവിദ്യയിലും ഊർജ്ജ മാറ്റത്തിലുമുള്ള ദീർഘവീക്ഷണത്തോടെയുള്ള നിക്ഷേപങ്ങൾ എന്നിവ നിക്ഷേപകരുടെ മനോഭാവം അനുകൂലമാക്കാൻ സാധ്യതയുണ്ടെന്ന് അനലിസ്റ്റുകൾ വിശ്വസിക്കുന്നു.

ബ്രോക്കറേജുകൾക്ക് പോസിറ്റീവ് വീഷണം

മെച്ചപ്പെട്ട മാർജിൻ കാരണം ജെ.പി. മോർഗൻ ഉൾപ്പെടെയുള്ള ബ്രോക്കറേജുകൾക്ക് ഓഹരിയിൽ പ്രതീക്ഷയുണ്ട്. 26% വാർഷിക വർധനവാണ് ജെപി മോർഗൻ ഓഹരി വിലയിൽ പ്രതീക്ഷിക്കുന്നത്.

Tags:    

Similar News