ഓഹരി വിപണി മികച്ച നിലയിലെന്ന് റിപ്പോര്‍ട്ട്

യുഎസ് താരിഫില്‍ പരിഹാരം കണ്ടെത്തിയാല്‍ വിപണിക്ക് അത് ഉത്തേജനമാകും

Update: 2025-11-03 10:44 GMT

ഇന്ത്യന്‍ ഓഹരി വിപണി മികച്ച നിലയിലെന്ന് മോത്തിലാല്‍ ഒസ്വാളിന്റെ റിപ്പോര്‍ട്ട്. മൂല്യനിര്‍ണയങ്ങള്‍ ന്യായയുക്തമാണെന്നും പരാമര്‍ശം.ഓഹരി വിപണിയിലെ കമ്പനികള്‍ വരുമാന സ്ഥിരത കൈവരിച്ച് വരികയാണ്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വളര്‍ച്ച മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.

താരിഫ് സ്തംഭനാവസ്ഥയില്‍ പരിഹാരമായാല്‍ അത് വിപണിയ്ക്കുള്ള വലിയ ഉത്തേജകമാകും. രണ്ടാം പാദത്തില്‍ നിഫ്റ്റിയിലെ 27 കമ്പനികളെ വിലയിരുത്തുമ്പോള്‍ അവയുടെ വില്‍പ്പനയില്‍ 9 ശതമാനത്തിന്റെ വളര്‍ച്ച കാണാം. എബിറ്റ്ഡയിലെ വളര്‍ച്ച 8 ശതമാനമാണ്. നികുതിക്ക് മുമ്പുള്ള ലാഭത്തില്‍ 5 ശതമാനവും മുന്നേറ്റമുണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

കോര്‍പ്പറേറ്റ് വരുമാനത്തിന്റെ പാത പുനഃക്രമീകരിക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ഇതിനൊപ്പം ജിഎസ്ടി കുറയ്ക്കല്‍ പോലുള്ള ആഭ്യന്തര പരിഷ്‌കാരങ്ങള്‍ കൂടി വരുമ്പോള്‍ പ്രതീക്ഷയാണ് വിപണിയിലുള്ളത്.നിഫ്റ്റി സൂചിക 21.4 മടങ്ങിലാണ് വ്യാപാരം നടത്തുന്നത്. അതായത് ദീര്‍ഘകാല ശരാശരിയായ 20.8ന് അടുത്ത്.കമ്പനികള്‍ വേഗത്തില്‍ ലാഭം നേടാന്‍ തുടങ്ങിയാല്‍, ഓഹരി വിലകള്‍ കൂടുതല്‍ ഉയരും. അത് നിക്ഷേപകര്‍ക്ക് നേട്ടം നല്‍കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ മിഡ്, സ്മോള്‍ ക്യാപ് ഓഹരികളുടെ മൂല്യ നിര്‍ണയം ഉയരത്തിലാണ്. ഇതില്‍ ജാഗ്രത വേണമെന്നും മോത്തിലാല്‍ഒസ്വാള്‍ വ്യക്തമാക്കി. 

Tags:    

Similar News