ആർ കെ സ്വാമി, ഭാരത് ഹൈവേസ് ഇൻവിറ്റ് ഓഹരികൾ വിപണിയിലെത്തി
- ആർ കെ സ്വാമി ഓഹരികൾ 13.19 ശതമാനം കിഴിവിൽ ലിസ്റ്റ് ചെയ്തു
- ഒരു ശതമാനം പ്രീമിയത്തോടെ ഭാരത് ഹൈവേസ് ഇൻവിറ്റ് ഓഹരികൾ ലിസ്റ്റ് ചെയ്തു
സംയോജിത മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻ സഹായങ്ങൾ നൽകുന്ന ആർ കെ സ്വാമി ഓഹരികൾ 13.19 ശതമാനം കിഴിവിൽ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വില 288 രൂപ. ലിസ്റ്റിംഗ് വില 250 രൂപ. ഓഹരിയൊന്നിന് 38 രൂപയുടെ നഷ്ടം.
ഐപിഒ ആരംഭിച്ചു. ഇഷ്യൂ വഴി 1.47 കോടി ഓഹരികളുടെ വില്പനയിലൂടെ 423.56 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഇതിൽ 173 കോടി രൂപയുടെ പുതിയ ഇഷ്യൂവും 250.56 കോടി രൂപയുടെ ഓഫർ ഫോർ സയിലുമാണ്.
ശ്രീനിവാസൻ കെ സ്വാമി (സുന്ദർ സ്വാമി), നരസിംഹൻ കൃഷ്ണസ്വാമി (ശേഖർ സ്വാമി) എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.
1973-ൽ സ്ഥാപിതമായ ആർ കെ സ്വാമി ലിമിറ്റഡ് ഇൻ്റഗ്രേറ്റഡ് മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻസ്, കസ്റ്റമർ ഡാറ്റ അനാലിസിസ്, ഫുൾ-സർവീസ് മാർക്കറ്റ് റിസർച്ച്, സിൻഡിക്കേറ്റഡ് സ്റ്റഡീസ് എന്നിവയുടെ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നു.
2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലുള്ള വിവിധ മാധ്യമങ്ങൾക്കായി 818-ലധികം ക്രിയാത്മക കാമ്പെയ്‌നുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കമ്പനിയുടെ നിരവധി ക്ലയൻ്റുകളിൽ ആദിത്യ ബിർള സൺ ലൈഫ് എഎംസി, സെറ സാനിറ്ററിവെയർ, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ഇ.ഐ.ഡി. - പാരി (ഇന്ത്യ), ഫുജിറ്റ്‌സു ജനറൽ (ഇന്ത്യ), ജെമിനി എഡിബിൾസ് ആൻഡ് ഫാറ്റ്‌സ് ഇന്ത്യ, ഹാവെൽസ് ഇന്ത്യ, ഹോക്കിൻസ് കുക്കേഴ്‌സ്, ഹിമാലയ വെൽനസ് കമ്പനി, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ, ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ, റോയൽ എൻഫീൽഡ്, ശ്രീറാം ഫിനാൻസ്, ടാറ്റ പ്ലേ, അൾട്രാടെക് സിമൻ്റ്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവർ ഉൾപ്പെടുന്നു.
12 നഗരങ്ങളിൽ മൂന്ന് ബിസിനസ് സെഗ്‌മെൻ്റുകൾകുള്ള 12 ഓഫീസുകൾ കമ്പനിക്കുണ്ട്.
ഭാരത് ഹൈവേസ് ഇൻവിറ്റ്
ഇൻഫ്രാസ്ട്രക്ചർ നിക്ഷേപ ട്രസ്റ്റായ ഭാരത് ഹൈവേസ് ഇൻവിറ്റ് ഓഹാരികൾ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായ 100 രൂപയിൽ നിന്നും 1.10 ശതമാനം പ്രീമിയത്തോടെ 101.10 രൂപയിലായിരുന്നു ഓഹരികളുടെ അരങ്ങേറ്റം. ഇഷ്യൂ വഴി 2500 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്.
ഇഷ്യൂ തുക വായ്പകളുടെ തിരിച്ചടവ്, പ്രോജക്റ്റ് എസ്പിവികൾക്ക് വായ്പ നൽകൽ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.
ഇന്ത്യയിലെ ഇൻഫ്രാസ്ട്രക്ചർ ആസ്തികളുടെ ഒരു പോർട്ട്‌ഫോളിയോ ഏറ്റെടുക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും നിക്ഷേപിക്കുന്നതിനുമായി സ്ഥാപിതമായ ഒരു ഇൻഫ്രാസ്ട്രക്ചർ നിക്ഷേപ ട്രസ്റ്റാണ് ഭാരത് ഹൈവേസ് ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻ്റ്. സെബി ഇൻവിറ്റ് റെഗുലേഷൻസിന് കീഴിൽ ഒരു ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻ്റ് ട്രസ്റ്റിൻ്റെ പ്രവർത്തനങ്ങൾ നടത്താൻ ട്രസ്റ്റിന് അധികാരമുണ്ട്.
കമ്പനിയുടെ പോർട്ട്‌ഫോളിയോയിൽ ഏഴ് റോഡുകൾ ഉൾപ്പെടുന്നു. ഇവ പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ എച്എഎം (ഹൈബ്രിഡ് അന്യുറ്റി മോഡ്) അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവയാണ്. NHAI അനുവദിച്ച ഇളവ് അവകാശങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ റോഡുകൾ പ്രവർത്തിപ്പിക്കുന്നതും പരിപാലിക്കുന്നതും, നിലവിൽ ഗ്രില്ലിൻ്റെ (GRIL) ഉടമസ്ഥതയിലുള്ള പ്രൊജക്റ്റ് എസ്പിവികളുടെ ഉടമസ്ഥതയിലുള്ളതും അവർക്ക് നടത്തിപ്പവകാശമുള്ളതുമാണ്.
നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ ട്രസ്ടിന്റെ അറ്റാദായം 101.35 കോടി രൂപയും വരുമാനം 388.54 കോടി രൂപയുമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുൻ പാദത്തിൽ വരുമാനം 1,537.47 കോടി രൂപയും അറ്റാദായം 527.05 കോടി രൂപയുമായിരുന്നു.
