വിദേശഫണ്ടുകളുടെ ഒഴുക്കില്‍ രൂപ മുന്നേറുന്നു

ഡോളര്‍ ദുര്‍ബലമായതും ഇന്ത്യന്‍ വിപണികളിലേക്കുള്ള വിദേശ ഫണ്ടുകള്‍ ഒഴുക്കും ഗുണം ചെയ്തു

Update: 2023-12-18 05:54 GMT

വിദേശ വിപണികളില്‍ യുഎസ് ഡോളര്‍ ദുര്‍ബലമായതും ഇന്ത്യന്‍ വിപണികളിലേക്കുള്ള വിദേശ ഫണ്ടുകള്‍ ഒഴുക്കും നിക്ഷേപകരുടെ വികാരം വര്‍ദ്ധിപ്പിച്ചതിനാല്‍ തിങ്കളാഴ്ച (ഡിസംബര്‍ 18) തുടക്ക വ്യാപാരത്തില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 7 പൈസ ഉയര്‍ന്ന് 82.96 എന്ന നിലയിലെത്തി. എങ്കിലും ആഭ്യന്തര ഇക്വിറ്റി വിപണികളിലെ നിശബ്ദ ട്രെന്‍ഡ് കൂടുതല്‍ നേട്ടമുണ്ടാക്കുന്നതില്‍ നിന്നും രൂപയെ നിയന്ത്രിച്ചതായി ഫോറെക്‌സ് ട്രേഡര്‍മാര്‍ പറഞ്ഞു.

ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍, ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയര്‍ന്ന് 82.97 ല്‍ എത്തി. തുടക്ക വ്യാപാരത്തില്‍ രൂപ 82.95 നും 83.02 നും ഇടയിലാണ്.

ആദ്യ ഇടപാടുകളില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 82.96 എന്ന നിലയിലാണ് വ്യാപാരം നടന്നത്. കഴിഞ്ഞ ദിവസത്തെ (ഡിസംബര്‍ 15) ക്ലോസിംഗിനെ അപേക്ഷിച്ച് 7 പൈസയുടെ നേട്ടമുണ്ടായി. ഡിസംബര്‍ 15 വെള്ളിയാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 83.03 എന്ന നിലയിലായിരുന്നു.

അതേ സമയം, ഡോളറിന്റെ ശക്തി അളക്കുന്ന ഡോളര്‍ ഇന്‍ഡെക്‌സ് 0.08 ശതമാനം താഴ്ന്ന് 102.10 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.

ബ്രെന്റ് ക്രൂഡ് ഫ്യുച്ചേഴ്‌സ് 0.41 ശതമാനം ഉയര്‍ന്ന് ബാരലിന് 76.86 ഡോളറിലെത്തി.

ആഭ്യന്തര ഓഹരി വിപണിയില്‍ ബിഎസ്ഇ സെന്‍സെക്‌സ് 75.89 പോയിന്റ് അഥവാ 0.11 ശതമാനം താഴ്ന്ന് 71,407.86 എന്ന നിലയിലാണു വ്യാപാരം നടക്കുന്നത്. എന്‍എസ്ഇ നിഫ്റ്റി 29.20 പോയിന്റ് അല്ലെങ്കില്‍ 0.14 ശതമാനം ഇടിഞ്ഞ് 21,427.45 ലെത്തി.

എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം ഡിസംബര്‍ 15 വരെ 9,239.42 കോടി രൂപയുടെ ഓഹരികളാണു വിദേശ നിക്ഷേപകര്‍ (എഫ്‌ഐഐകള്‍) വാങ്ങിയത്.

Tags:    

Similar News