ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ 19 പൈസയുടെ ഇടിവാണ് നേരിട്ടത്. 85.15 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഡോളര്‍ ശക്തിയാര്‍ജിച്ചതും, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷവുമാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായത്. ഇന്നലെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 27 പൈസ ഉയർന്ന് 84.96 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.
അതേസമയം ആറ് കറൻസികളുടെ ഒരു കൂട്ടത്തിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.11 ശതമാനം ഉയർന്ന് 99.34 ൽ വ്യാപാരം നടത്തി. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ്, ഫ്യൂച്ചേഴ്‌സ് വ്യാപാരത്തിൽ 1.11 ശതമാനം ഇടിഞ്ഞ് ബാരലിന് 63.54 ഡോളറിലെത്തി.
ഓഹരി വിപണിയിൽ സെൻസെക്‌സ് 65.90 പോയിന്റ് അഥവാ 0.21 ശതമാനം ഇടിഞ്ഞ് 80,236.28 ലെത്തി, നിഫ്റ്റി 20.30 പോയിന്റ് അഥവാ 0.21 ശതമാനം ഇടിഞ്ഞ് 24,320.25 ലെത്തി.