അരങ്ങേറ്റം ഗംഭീരം; സാധവ് ഷിപ്പിംഗ് ഓഹരികൾ 42% പ്രീമിയത്തിൽ ലിസ്റ്റ് ചെയ്തു

  • ഇഷ്യൂ വില 95 രൂപ, ലിസ്റ്റിംഗ് വില 135 രൂപ
  • ഓഹരിയൊന്നിന് 40 രൂപയുടെ നേട്ടം

Update: 2024-03-01 07:13 GMT

ഷിപ്പിംഗ് കമ്പനിയായ സാധവ് ഷിപ്പിംഗ് ഓഹരികൾ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായിരുന്നു 95 രൂപയിൽ നിന്നും 42.11 ശതമാനം പ്രീമിയത്തോടെയാണ് ഓഹരിയാൽ അരങ്ങേറ്റം കുറിച്ചത്. ലിസ്റ്റിംഗ് വില 135 രൂപ. ഓഹരിയൊന്നിന് ലഭിച്ച നേട്ടം 40 രൂപ. ഐപിഒ വഴി കമ്പനി 38.18 കോടി രൂപയാണ് സമാഹരിച്ചത്.

ലിസ്റ്റിംഗിന് ശേഷമുള്ള വ്യാപാരത്തിൽ അഞ്ചു ശതമാനം ഉയർന്ന ഓഹാരികൾ അപ്പർ സർക്യൂട്ടിൽ ലോക്ക് ചെയ്തു. നിലവിലെ ഓഹരികളുടെ വില 141.75 രൂപ.

1996-ൽ സ്ഥാപിതമായ തുറമുഖ സമുദ്ര സംബന്ധിയായ സേവനങ്ങൾ നൽകുന്ന കമ്പനിയാണ് സാധവ് ഷിപ്പിംഗ്. ഹോമ ഓഫ്‌ഷോർ ആൻഡ് ഷിപ്പിംഗ് കമ്പനി എന്നായിരുന്നു മുമ്പ് അറിയപ്പെട്ടിരുന്നത്.

തീരദേശ, ഉൾനാടൻ ജലപാത ഷിപ്പിംഗിൽ ചരക്കുകളുടെ ഗതാഗതത്തിനോ ഭാരം കുറയ്ക്കുന്നതിനോ ഉപയോഗിക്കുന്ന ബാർജുകൾ കമ്പനിക്കുണ്ട്. കമ്പനി പോർട്ട് ക്രാഫ്റ്റുകൾ പ്രവർത്തിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. കൂടാതെ പട്രോളിംഗ് സേവനങ്ങൾക്കായി അതിവേഗ സുരക്ഷാ ബോട്ടുകളും നൽകുന്നുണ്ട്.

കമ്പനിക്ക് നിലവിൽ മൂന്ന് ഡിവിഷനുകളുണ്ട്:

ഓഫ്‌ഷോർ ലോജിസ്റ്റിക്‌സ്: ഓഫ്‌ഷോർ ഫീൽഡുകളിൽ എണ്ണയുടെയും വാതകത്തിൻ്റെയും പര്യവേക്ഷണവും ഉൽപാദനവും

തുറമുഖ സേവനങ്ങൾ: തുറമുഖങ്ങൾക്കായി അതിവേഗ പട്രോളിംഗ് ബോട്ടുകൾ

എണ്ണ ചോർച്ച തടയൽ: തുറമുഖങ്ങൾക്കുള്ള ടയർ 1 എണ്ണ ചോർച്ച തടയാനുള്ള ഉപകരണങ്ങൾ

കമ്പനിക്ക് 24 കപ്പലുകളുണ്ട്, അതിൽ 19 എണ്ണം കമ്പനിയുടെ ഉടമസ്ഥതയിലുള്ളതും 5 എണ്ണം പാട്ടത്തിനെടുത്തതുമാണ്, അവ ഇന്ത്യയിലെ സമുദ്ര വ്യാപാരത്തിൻ്റെ വിവിധ മേഖലകളിൽ വിന്യസിച്ചിരിക്കുന്നു.

Tags:    

Similar News