കടപ്പത്രത്തിലൂടെ എസ്ബിഐയില്‍ നിന്നും 200 കോടി സമാഹരിച്ച് മുത്തൂറ്റ് ഫിന്‍കോര്‍പ്പ്

  • മുത്തൂറ്റ് ഫിന്‍കോര്‍പ്പിന് ഇന്ത്യയിലുടനീളം 3,600-ലധികം ശാഖകളുണ്ട്
  • ബിസിനസ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാന്‍ സമാഹരിച്ച തുക വിനിയോഗിക്കുമെന്നു കമ്പനി അറിയിച്ചു
  • സ്വര്‍ണ്ണ വായ്പ, ചെറുകിട ബിസിനസ് വായ്പകള്‍, വാഹന വായ്പ, ഭവന വായ്പ, വസ്തുവിന്മേലുള്ള വായ്പ എന്നീ ബിസിനസുകളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്

Update: 2023-12-26 10:15 GMT

മുത്തൂറ്റ് ഫിന്‍കോര്‍പ്പ് പുറത്തിറക്കിയ 200 കോടി രൂപയുടെ നോണ്‍ കണ്‍വെര്‍്ട്ടിബിള്‍ ഡിബഞ്ചറുകള്‍ (എന്‍സിഡി) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വാങ്ങി.

അഞ്ച് വര്‍ഷത്തെ കാലാവധിയുള്ളതാണ് എന്‍സിഡി.

ബിസിനസ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാന്‍ സമാഹരിച്ച തുക വിനിയോഗിക്കുമെന്നു കമ്പനി അറിയിച്ചു.

മുത്തൂറ്റ് ഫിന്‍കോര്‍പ്പിന് ഇന്ത്യയിലുടനീളം 3,600-ലധികം ശാഖകളുണ്ട്. സ്വര്‍ണ്ണ വായ്പ, ചെറുകിട ബിസിനസ് വായ്പകള്‍, വാഹന വായ്പ, ഭവന വായ്പ, വസ്തുവിന്മേലുള്ള വായ്പ എന്നീ ബിസിനസുകളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്.

Tags:    

Similar News