വിപണികളിൽ വിൽപ്പന സമ്മർദ്ദം, ഇന്ത്യൻ സൂചികകൾ താഴാൻ സാധ്യത
- ഗിഫ്റ്റ് നിഫ്റ്റി ഇടിവിൽ വ്യാപാരം തുടരുന്നു.
- ഏഷ്യൻ വിപണികൾ താഴ്ന്നു.
- യുഎസ് ഓഹരി വിപണി നഷ്ടത്തിൽ അവസാനിച്ചു.
ആഗോള വിപണികളിലെ വിൽപ്പന സമ്മർദ്ദത്തെ തുടർന്ന് ആഭ്യന്തര ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും വ്യാഴാഴ്ച താഴ്ന്ന് തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗിഫ്റ്റ് നിഫ്റ്റി ഇടിവിൽ വ്യാപാരം തുടരുന്നു. ഏഷ്യൻ വിപണികൾ താഴ്ന്നു. യുഎസ് ഓഹരി വിപണി നഷ്ടത്തിൽ അവസാനിച്ചു. മൂന്ന് പ്രധാന വാൾസ്ട്രീറ്റ് സൂചികകളും ഒരു മാസത്തിനിടയിലെ ഏറ്റവും വലിയ ദൈനംദിന നഷ്ടം നേരിട്ടു.
ഗിഫ്റ്റ് നിഫ്റ്റി
ഗിഫ്റ്റ് നിഫ്റ്റി 24,783 ലെവലിൽ വ്യാപാരം നടത്തുന്നു. നിഫ്റ്റി ഫ്യൂച്ചേഴ്‌സിന്റെ മുൻ ക്ലോസിനേക്കാൾ ഏകദേശം 48 പോയിന്റ് കുറഞ്ഞു. ഇത് ഇന്ത്യൻ ഓഹരി വിപണി സൂചികകൾക്ക് നെഗറ്റീവ് തുടക്കത്തെ സൂചിപ്പിക്കുന്നു.
ഏഷ്യൻ വിപണികൾ
വ്യാഴാഴ്ച ഏഷ്യൻ വിപണികൾ താഴ്ന്ന് വ്യാപാരം നടത്തുന്നു. ജപ്പാന്റെ നിക്കി രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. യുഎസ് ട്രഷറി യീൽഡുകളിലെ വർധനവും ശക്തമായ യെൻ മൂല്യവും വികാരത്തെ ബാധിച്ചു. മെയ് 8 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായ 36,873.61 ലേക്ക് ഇടിഞ്ഞതിന് ശേഷം നിക്കി 0.8% ഇടിഞ്ഞ് 37,007.79 ലെത്തി. ടോപ്പിക്സ് 0.45% ഇടിഞ്ഞു. ദക്ഷിണ കൊറിയയിലെ കോസ്പി 0.59% ഇടിഞ്ഞു. കോസ്ഡാക്ക് 0.69% ഇടിഞ്ഞു. ഹോങ്കോങ്ങിലെ ഹാങ് സെങ് സൂചിക ഫ്യൂച്ചറുകൾ താഴ്ന്ന ഓപ്പണിംഗിനെ സൂചിപ്പിക്കുന്നു.
വാൾസ്ട്രീറ്റ്
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദിഷ്ട നികുതി ഇളവ് ബിൽ കോൺഗ്രസ് പാസാക്കിയാൽ യുഎസ് ഗവൺമെന്റിന്റെ കടം ട്രില്യൺ കണക്കിന് ഡോളർ വർദ്ധിക്കുമെന്ന ആശങ്കയെത്തുടർന്ന് ട്രഷറി ആദായം വർദ്ധിച്ചതോടെ യുഎസ് ഓഹരി വിപണി ബുധനാഴ്ച കുത്തനെ ഇടിഞ്ഞു.
ഡൗ ജോൺസ് വ്യാവസായിക ശരാശരി 816.80 പോയിന്റ് അഥവാ 1.91% ഇടിഞ്ഞ് 41,860.44 ലും എസ് ആൻറ് പി 95.85 പോയിന്റ് അഥവാ 1.61% ഇടിഞ്ഞ് 5,844.61 ലും എത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 270.07 പോയിന്റ് അഥവാ 1.41% ഇടിഞ്ഞ് 18,872.64 ലും ക്ലോസ് ചെയ്തു.
ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റിന്റെ ഓഹരി വില 2.7% ഉയർന്നു, എൻവിഡിയയുടെ ഓഹരി വില 1.9% കുറഞ്ഞു, ആപ്പിൾ ഓഹരികൾ 2.3% ഇടിഞ്ഞു. ടെസ്‌ല ഓഹരി വില 2.7% ഇടിഞ്ഞു. യുണൈറ്റഡ് ഹെൽത്ത് ഗ്രൂപ്പ് ഓഹരികൾ ഏകദേശം 6% ഇടിഞ്ഞു. ടാർഗെറ്റ് ഓഹരികൾ 5.2% ഇടിഞ്ഞു. വുൾഫ്സ്പീഡ് ഓഹരികൾ ഏകദേശം 60% ഇടിഞ്ഞു.
ഇന്ത്യൻ വിപണി
തുടർച്ചയായ മൂന്നാം ദിവസവും നിഫ്റ്റിയും സെൻസെക്‌സും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 872.98 പോയിന്റ് അഥവാ 1.06 ശതമാനം ഇടിഞ്ഞ് 81,186.44 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 261.55 പോയിന്റ് അഥവാ 1.05 ശതമാനം ഇടിഞ്ഞ് 24,683.90 ലെത്തി.
സെൻസെക്സ് ഓഹരികളിൽ എറ്റേണൽ 4.10 ശതമാനം ഇടിഞ്ഞു. എച്ച്ഡിഎഫ്‌സി ബാങ്ക് 1.26 ശതമാനവും റിലയൻസ് ഇൻഡസ്ട്രീസ് 1.13 ശതമാനവും ഇടിഞ്ഞു. മാരുതി, മഹീന്ദ്ര, അൾട്രാടെക് സിമന്റ്, പവർ ഗ്രിഡ്, നെസ്‌ലെ, ബജാജ് ഫിനാൻസ്, ഹിന്ദുസ്ഥാൻ യൂണിലിവർ, ഏഷ്യൻ പെയിന്റ്സ് എന്നി ഓഹരികളും ഇടിവ് നേരിട്ടു. ടാറ്റ സ്റ്റീൽ, ഇൻഫോസിസ്, ഐടിസി എന്നിവയാണ് ഇന്നലെ നേട്ടമുണ്ടാക്കിയത്.
നിഫ്റ്റി
പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 24,915, 24,976, 25,076
പിന്തുണ: 24,715, 24,654, 24,554
ബാങ്ക് നിഫ്റ്റി
പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 55,281, 55,434, 55,680
പിന്തുണ: 54,787, 54,635, 54,388
പുട്ട്-കോൾ അനുപാതം
വിപണിയുടെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (PCR), മെയ് 21 ന് മുൻ സെഷനിലെ 0.69 ൽ നിന്ന് 0.81 ആയി ഉയർന്നു.
ഇന്ത്യ വിക്സ്
ഇന്ത്യവിക്സ് 0.93 ശതമാനം ഉയർന്ന് 17.55 ൽ അവസാനിച്ചു.
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ ബുധനാഴ്ച 2,202 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര നിക്ഷേപകർ 684 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
രൂപ
ബുധനാഴ്ച യുഎസ് ഡോളറിനെതിരെ രൂപ ഒരു പൈസ കുറഞ്ഞ് 85.59 ൽ എത്തി.
എണ്ണ വില
ക്രൂഡ് ഓയിൽ വില കുറഞ്ഞു. ബ്രെന്റ് ഫ്യൂച്ചറുകൾ ബാരലിന് 0.55% ഇടിഞ്ഞ് 64.55 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഓയിൽ വില 0.52% ഇടിഞ്ഞ് 61.25 ഡോളറിലെത്തി.
സ്വർണ്ണ വിലകൾ
ഡോളറിന്റെ ബലഹീനതയ്ക്കിടയിൽ നിക്ഷേപകർ സുരക്ഷിത നിക്ഷേപമായ സ്വർണ്ണത്തിലേക്ക് തിരിഞ്ഞതിനാൽ സ്വർണ്ണ വില ഉയർന്നു. സ്പോട്ട് സ്വർണ്ണ വില 0.2% ഉയർന്ന് ഔൺസിന് 3,320.37 ഡോളറിലെത്തി. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.3% ഉയർന്ന് 3,322.20 ഡോളറിലെത്തി.
ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ
ഇൻഡസ്ഇൻഡ് ബാങ്ക്
ഒരു വർഷം മുമ്പ് നാലാം പാദത്തിൽ, 2,346 കോടി രൂപയുടെ ലാഭം നേടിയിരുന്ന ബാങ്ക് ഈ നാലാം പാദത്തിൽ, 2,236 കോടി രൂപയുടെ അറ്റ നഷ്ടം റിപ്പോർട്ട് ചെയ്തു. അറ്റ പലിശ വരുമാനം വർഷം തോറും 43% കുറഞ്ഞ് 3,048 കോടി രൂപയായി.
ഇൻഡിഗോ
ബജറ്റ് എയർലൈനായ ഇൻഡിഗോ നടത്തുന്ന ഇന്റർഗ്ലോബ് ഏവിയേഷൻ, 2025 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ 62% വാർഷിക വളർച്ച രേഖപ്പെടുത്തി. ഇത് 3,067 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1,895 കോടി രൂപയായിരുന്നു.
ഇർകോൺ
ഇർകോൺ ഇന്റർനാഷണൽ 212 കോടി രൂപയുടെ നികുതിക്ക് ശേഷമുള്ള ലാഭം (പിഎടി) റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 247 കോടി രൂപയായിരുന്നു.
നാൽകോ
നാലാം പാദത്തിൽ നാൽകോ 2,067 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്തു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 47% വർദ്ധിച്ച് 5,267 കോടി രൂപയായി.
മാൻകൈൻഡ് ഫാർമ
നാലാം പാദത്തിൽ മാൻകൈൻഡ് ഫാർമയുടെ ലാഭം 11% ഇടിഞ്ഞ് 421 കോടി രൂപയായി. അതേസമയം പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം ഇതേ കാലയളവിൽ 27% വർദ്ധിച്ച് 3,079 കോടി രൂപയായി.
ആർവിഎൻഎൽ
നാലാം പാദത്തിൽ ആർവിഎൻഎൽ 459 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്തു. ഇതേ കാലയളവിൽ വരുമാനം 6,426 കോടി രൂപയായിരുന്നു.
എബിഎഫ്‌ആർഎൽ
കമ്പനിയുടെ ലൈഫ്‌സ്റ്റൈൽ ബിസിനസിന്റെ റെക്കോർഡ് തീയതി മെയ് 22 ന് നിശ്ചയിച്ചിരിക്കുന്നതിനാൽ ഇന്നത്തെ വ്യാപാരത്തിൽ എബിഎഫ്‌ആർഎൽ ഓഹരികൾ ശ്രദ്ധാകേന്ദ്രമാകാൻ സാധ്യതയുണ്ട്.
