സെന്‍സെക്സിലും നിഫ്റ്റിയിലും ഇന്ന് നേട്ടം

  • ആഗോള വിപണികളില്‍ സമ്മിശ്ര പ്രവണത
  • സെന്‍സെക്സ് 0.36 % നേട്ടത്തോടെ ക്ലോസ് ചെയ്തു

Update: 2023-08-21 10:04 GMT

രണ്ട് ദിവസത്തെ ഇടിവിന് ശേഷം തിങ്കളാഴ്ച   ബെഞ്ച്മാർക്ക് സൂചികകൾ തിരിച്ചുവന്നു. സമ്മിശ്ര ആഗോള വിപണി പ്രവണതകൾക്കിടയിൽ ബിഎസ്ഇ സെൻസെക്‌സ് 267 .43  പോയിന്റ് (0 .41 ശതമാനം) ഉയർന്ന് 65216 .09  പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. എൻഎസ്ഇ നിഫ്റ്റി 83.45 പോയിന്റ് ( 0.43 ശതമാനം) ഉയർന്ന് 19,393.60ല്‍ എത്തി.

സെൻസെക്സ് പാക്കിൽ നിന്ന്, പവർ ഗ്രിഡ്, എൻടിപിസി, ജെഎസ്ഡബ്ല്യു സ്റ്റീൽ, എച്ച്സിഎൽ ടെക്നോളജീസ്, വിപ്രോ, ടാറ്റ കൺസൾട്ടൻസി സർവീസസ്, ആക്സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിൻസെർവ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി എന്നിവ നഷ്ടം നേരിട്ടു.

ഓഹരി വിപണിയില് അരങ്ങേറ്റം കുറിച്ച ജിയോ ഫിനാന്‍ഷ്യല് സർവീസസ്  അഞ്ചു ശതമാനം കുറഞ്ഞ ലോവർ സർക്യൂട്ട് റേറ്റിലാണ് ക്ലോസ് ചെയ്തത്. രാവിലെ എന്‍  എസ് സിയില്‍ 262  രൂപയില്‍ ഓപ്പണ്‍ ചെയ്ത  ഓഹരി 248 .90 രൂപയിലാണ് ക്ലോസ് ചെയ്തത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 36 .8 രൂപ കുറഞ്ഞ് 2520  രൂപയിലാണ് ക്ലോസ് ചെയ്തത്. നഷ്ടം 1 .44  ശതമാനം.

ഏഷ്യൻ വിപണികളിൽ സിയോളും ടോക്കിയോയും പച്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.  ഷാങ്ഹായ്, ഹോങ്കോംഗ്, ഓസ്ട്രേലിയ, തായ്വാന്‍ എന്നിവ താഴ്ന്ന നിലയിലാണ് ക്ലോസ് ചെയ്തത്.  എന്നാ‍ല്‍ ഉച്ചയ്ക്ക് ആരംഭിച്ച യൂറോപ്യന് വിപണികള്‍ പോസീറ്റിവായാണ് തുറന്നത്.  പോസീറ്റീവ് സോണില്‍ തുടരുകയുമാണ്.

ഐടി, മെറ്റല്‍, റിയല്‍റ്റി, പവർ, കാപ്പിറ്റല്‍ ഗുഡ്സ്  തുടങ്ങിയ സെക്ടർ സൂചികകളെല്ലാം  1 - 2  ശതമാനം വരെ നേട്ടത്തിലാണ് ക്ലോസ് ചെയ്തിട്ടുള്ളത്.

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) വെള്ളിയാഴ്ച 266.98 കോടി രൂപയുടെ ഇക്വിറ്റികൾ വിറ്റഴിച്ചുവെന്ന് എക്‌സ്‌ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 202.36 പോയിന്റ് ( 0.31 ശതമാനം) ഇടിഞ്ഞ് 64,948.66 ൽ എത്തി. നിഫ്റ്റി 55.10 പോയിന്റ് ( 0.28 ശതമാനം) ഇടിഞ്ഞ് 19,310.15ലും.

Tags:    

Similar News