സെന്‍സെക്‌സും നിഫ്റ്റിയും മികച്ച നേട്ടത്തില്‍
ഫെഡ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ വീണ്ടും ഉയര്‍ന്നു
തിങ്കളാഴ്ച രാവിലെ സെന്‍സെക്‌സും നിഫ്റ്റിയും മികച്ച നേട്ടം കൈവരിച്ചു. ആഗോള വിപണികളിലെ കുതിച്ചുചാട്ടത്തിന്റെ പ്രതിഫലനമാണിത്. യുഎസ് പണപ്പെരുപ്പ റിപ്പോര്‍ട്ട് പ്രതീക്ഷിച്ചതിലും മൃദുവായതിനാല്‍ ഫെഡ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ വീണ്ടും ഉയര്‍ന്നു.
യുഎസ്-ചൈന വ്യാപാര കരാറിന്റെ സാധ്യതകളും പുതിയ വിദേശ ഫണ്ടുകളുടെ വരവും വിപണികളുടെ ശുഭാപ്തിവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ബിഎസ്ഇ സെന്‍സെക്‌സ് 272.7 പോയിന്റ് ഉയര്‍ന്ന് 84,484.58 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. എന്‍എസ്ഇ നിഫ്റ്റി 88.55 പോയിന്റ് ഉയര്‍ന്ന് 25,883.70 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെന്‍സെക്‌സ് കമ്പനികളില്‍ ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, എന്‍ടിപിസി എന്നിവയാണ് പ്രധാന നേട്ടമുണ്ടാക്കിയത്.
എന്നിരുന്നാലും, ഇന്‍ഫോസിസ്, ഭാരത് ഇലക്ട്രോണിക്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാന്‍സ് എന്നിവ പിന്നിലായിരുന്നു.
ഏഷ്യന്‍ വിപണികളില്‍ ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാന്റെ നിക്കി 225 സൂചിക, ഷാങ്ഹായുടെ എസ്എസ്ഇ കോമ്പോസിറ്റ് സൂചിക, ഹോങ്കോങ്ങിന്റെ ഹാങ് സെങ് എന്നിവ കുത്തനെ ഉയര്‍ന്ന നിലയിലാണ് വ്യാപാരം നടത്തിയത്.
