വീണ്ടും പുതിയ ഉയരങ്ങളിലേക്ക് കയറി സെന്‍സെക്സും നിഫ്റ്റിയും

  • ക്രൂഡ് വിലയെ ദീര്‍ഘകാലം അവഗണിക്കാനാകില്ലെന്ന് വിദഗ്ധര്‍
  • ബ്ലൂ ചിപ്പുകളുടെ പങ്കാളിത്തം റാലിക്ക് പ്രതിരോധം തീര്‍ക്കുന്നു

Update: 2023-09-15 04:50 GMT

ഇക്വിറ്റി ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും വെള്ളിയാഴ്ച ആദ്യ വ്യാപാരത്തിൽ പുതിയ റെക്കോർഡ് ഉയരങ്ങളിലെത്തി, ആഗോള വിപണികളിലെ റാലിയും പുതിയ വിദേശ നിക്ഷേപങ്ങളും വിപണിയെ മുന്നോട്ടു നയിക്കുകയാണ്. ബിഎസ്ഇ സെൻസെക്‌സ് 255.46 പോയിന്റ് ഉയർന്ന് അതിന്റെ എക്കാലത്തെയും ഉയർന്ന നിലയായ 67,774.46ല്‍‌ എത്തി. നിഫ്റ്റി 70.05 പോയിന്റ് ഉയർന്ന് 20,173.15 എന്ന പുതിയ സര്‍വകാല ഉയരത്തിലെത്തി

സെൻസെക്‌സ് കമ്പനികളിൽ എച്ച്‌സിഎൽ ടെക്‌നോളജീസ്, ടാറ്റ മോട്ടോഴ്‌സ്, വിപ്രോ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടെക് മഹീന്ദ്ര, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഏഷ്യൻ പെയിന്റ്‌സ്, ഹിന്ദുസ്ഥാൻ യൂണിലിവർ, ടൈറ്റൻ, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ ഇടിവിലാണ് 

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. വ്യാഴാഴ്ച യുഎസ് വിപണികൾ പോസിറ്റീവിലാണ് അവസാനിച്ചത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.82 ശതമാനം ഉയർന്ന് ബാരലിന് 94.47 ഡോളറിലെത്തി.

"ഇൻഫോസിസ്, ആർഐഎൽ, എൽ ആൻഡ് ടി, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ബ്ലൂ ചിപ്പുകളുടെ പങ്കാളിത്തം നടന്നുകൊണ്ടിരിക്കുന്ന റാലിക്ക് പ്രതിരോധം പകർന്നു. വിപണിയുടെ അടിയൊഴുക്ക് ബുള്ളിഷ് ആണെങ്കിലും ഉയർന്ന മൂല്യനിർണ്ണയവും  ക്രൂഡ് ഓയിൽ ഉയരുന്നതും ഡോളർ സൂചിക ഉയരുന്നതും പോലുള്ള പുതിയ അപകടസാധ്യതകളും  വിപണിയെ നെഗറ്റീവായി സ്വാധീനിച്ചേക്കാം.  ഉയർന്നു നില്ക്കുന്ന ക്രൂഡോയില്‍ വില ( ബ്രെന്‍റ് ബാരലിന് 94 ഡോളർ)   സന്പദ്ഘടനയുടെ  പ്രധാന  ആശങ്കയാണ്, ഇത് വിപണിക്ക് ദീർഘകാലത്തേക്ക് അവഗണിക്കാൻ കഴിയില്ല," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.

എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം 294.69 കോടി രൂപയുടെ ഇക്വിറ്റികൾ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐകൾ) വ്യാഴാഴ്ച വാങ്ങി. വ്യാഴാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 52.01 പോയിന്റ് അഥവാ 0.08 ശതമാനം ഉയർന്ന് 67,519 എന്ന നിലയിലെത്തി. നിഫ്റ്റി 33.10 പോയിന്റ് അഥവാ 0.16 ശതമാനം ഉയർന്ന് 20,103.10 എന്ന എക്കാലത്തെയും ഉയർന്ന നിരക്കിൽ അവസാനിച്ചു.

Tags:    

Similar News