ആഗോള പ്രവണതകള്‍ പിന്തുണച്ചു; സൂചികകള്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു
ഓട്ടോ, ഓയില്‍, പ്രൈവറ്റ് ബാങ്ക് ഓഹരികള്‍ മുന്നേറി
ആഗോള വിപണികളിലെ ഉറച്ച പ്രവണത പിന്തുടര്‍ന്ന് ബെഞ്ച്മാര്‍ക്ക് ഓഹരി സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തോടെ ക്ലോസ് ചെയ്തു.
ബിഎസ്ഇ സെന്‍സെക്‌സ് 76.54 പോയിന്റ് അഥവാ 0.09% ഉയര്‍ന്ന് 80,787.30 ല്‍ ക്ലോസ് ചെയ്തു. ഓട്ടോ, ഓയില്‍, പ്രൈവറ്റ് ബാങ്ക് ഓഹരികള്‍ മുന്നേറി. പിന്നീട് 460.62 പോയിന്റ് അഥവാ 0.57% ഉയര്‍ന്ന് 81,171.38 എന്ന ഉയര്‍ന്ന നിലയിലെത്തി. എന്നാല്‍ ഐടി, എഫ്എംസിജി ഓഹരികളിലെ വില്‍പ്പന അവസാനം നേട്ടം കുറച്ചു. നിഫ്റ്റി 32.15 പോയിന്റ് അഥവാ 0.13% ഉയര്‍ന്ന് 24,773.15 ല്‍ അവസാനിച്ചു.
ടാറ്റ മോട്ടോഴ്സ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കി.മഹീന്ദ്ര & മഹീന്ദ്ര മാരുതി, അദാനി പോര്‍ട്‌സ്, ബജാജ് ഫിനാന്‍സ്, അള്‍ട്രാടെക് സിമന്റ് എന്നിവയും മികവ് പുലര്‍ത്തി.
ജിഎസ്ടി നിരക്ക് കുറച്ചതിനെത്തുടര്‍ന്ന് ഡിമാന്‍ഡ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയില്‍ ഓട്ടോ, അനുബന്ധ ഓഹരികള്‍ റാലി തുടര്‍ന്നു, അതേസമയം ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഐടി ദുര്‍ബലമായി.