സെൻസെക്‌സ് 2024 ഡിസംബറിൽ 74,000 ൽ എത്തുമെന്ന് മോർഗൻ സ്റ്റാൻലി

ഇതോടെ സൂചികയുടെ 25 വർഷത്തെ ശരാശരി വില വരുമാന അനുപാതം ഉയരും

Update: 2023-11-17 09:14 GMT

2024 ഡിസംബറിൽ സെൻസെക്‌ 74,000 എന്ന ഉയരത്തില്‍ എത്തുമെന്ന് മോർഗൻ സ്റ്റാൻലി. ഇത് നിലവിലെ പോയിന്റിനേക്കാൾ 12 ശതമാനം ഉയര്‍ച്ചയാണ്. ഇതോടെ സൂചികയില്‍ 25 വർഷത്തെ ശരാശരി വില വരുമാന അനുപാതമായാ 20x നേക്കാൾ ഉയർന്ന് 24.7x ൽ വ്യാപാരം നടക്കുമെന്നാണ് ബ്രോക്കറേജ് അതിന്റെ ‘2024 ഇന്ത്യ ഇക്വിറ്റി സ്ട്രാറ്റജി ഔട്ട്‌ലുക്ക്’ കുറിപ്പിൽ വിലയിരുത്തുന്നത്.

ഇതിനു പുറമെ ബ്രോക്കറേജ് സ്ഥാപനം സെന്‍സെക്സിലെ ഉയര്‍ച്ചയുടെയും താഴ്ചയുടെയും സാധ്യതകളും വിവരിക്കുന്നുണ്ട്. 86000 പോയിന്‍റ് എന്ന ലക്ഷ്യത്തിലെത്തണമെങ്കിൽ ക്രൂഡ് വില 70 ഡോളറായി കുറയുകയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പലിശ നിരക്ക് താഴ്ത്തുകയും ചെയ്യണ്ടി വരും. താഴ്ചയുടെ പരമാവധി സാധ്യതയായി 51000 പോയിന്റാണ് നൽകിയിട്ടുള്ളത്. തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയിലെ ഭരണം സ്ഥിരതയില്ലാത്തതാകുന്നത് , ക്രൂഡ് ബാരലിന് 110 ഡോളർ കടക്കുന്നത്, ആർബിഐ നയങ്ങൾ കര്‍ശനമാക്കുന്നത്, യുഎസ് മാന്ദ്യം ആഗോള വളർച്ചയെ ബാധിക്കുന്നത് എന്നിവയെല്ലാം ചേര്‍ന്നാല്‍ സൂചിക ഈ അളവിലേക്ക് ഇടയുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ വിലയിരുത്തൽ.

Tags:    

Similar News